ഭഗവാന് ശ്രീ മഹാവിഷ്ണുവിന്റെ വലത് കൈയ്യിലെ ഒരു ദൈവിക ആയുധമാണ് സുദര്‍ശന ചക്രം.ധര്‍മ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാന്‍ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധമാണിത്.നല്ല ദൃഷ്ടി എന്നാണ് സുദര്‍ശനം എന്ന വാക്കിന്റെ അര്‍ത്ഥം.
തന്റെ ഭക്തരെ ഉപദ്രവിക്കുന്ന, ഏതെങ്കിലും രീതിയില്‍ ദോഷകരമായി ബാധിക്കുന്ന ശക്തികളെയെല്ലാം സുദര്‍ശനചക്രത്തിന്റെ ആയിരം പല്ലുകള്‍ കൊണ്ട് അറുത്ത് കളഞ്ഞ് ഭഗവാന്‍ നമുക്ക് ശുഭദര്‍ശനം തരുന്നു എന്നാണ് വിശ്വാസം.അതുകൊണ്ടു തന്നെ സുദര്‍ശനമൂര്‍ത്തിയെ ഉപാസിച്ചാല്‍ ഏത് കഠിന ദോഷത്തിനും പരിഹാരം ഉണ്ടാകും.
ഏതൊരു കാര്യത്തിനും സുദര്‍ശനമൂര്‍ത്തി ഉപാസന ഭക്തര്‍ക്ക് അത്ഭുത ഫലമേകും. പ്രത്യേകിച്ച് ശത്രു ദോഷം കാരണമുള്ള ദുരിതങ്ങള്‍,വാസ്തുദോഷം,ഗൃഹദോഷം,സ്ഥലദോഷം, കുടുംബ കലഹം,അലസത, രോഗദുരിതങ്ങള്‍, അലസത, ദാരിദ്യം, കാര്യതടസം എന്നിവ മാറാനും ഉദ്യോഗവിജയം, വിദ്യാവിജയം, ധന അഭിവൃദ്ധി, ആരോഗ്യ ലബ്ധി എന്നിവ ലഭിക്കാനും സുദര്‍ശന ഉപാസന ഉത്തമമാണ്.
മൂലമന്ത്രം
ഓം സഹസ്രാര ഹും ഫട്
ഇതാണ് സുദര്‍ശന മൂലമന്ത്രം. മന്ത്രോപദേശം വാങ്ങി എന്നും രാവിലെ ഉദയത്തിന് മുന്‍പും അസ്തമയ ശേഷവും 108 തവണ വീതം ഈ മന്ത്രം ജപിക്കുന്നത് മുകളില്‍ പറഞ്ഞ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. മാത്രമല്ല ദൃഷ്ടി ദോഷം, ശത്രുദോഷം, ഭാഗ്യതടസം പരിഹരിക്കാന്‍ കറുത്ത ചരടില്‍ മഹാസുദര്‍ശന മാലാമന്ത്രം 336 തവണ ജപിച്ചു കെട്ടുന്നതും നല്ലതാണ്.
ഇത്തരത്തില്‍ ജപിച്ചുകെട്ടുന്ന ചരടിന് 21 ദിവസം ശക്തി ലഭിക്കും. എല്ലാ ദുരിതവും ശമിക്കുന്നതിന് ഒരു ദിവസം സുദര്‍ശഹോമം നടത്തുന്നത് നല്ലതാണ്. സുദര്‍ശന യന്ത്രം വലിയ തകിടില്‍ എഴുതി പൂജിച്ച് വീട്ടില്‍ സൂക്ഷിക്കുന്നത് ഗൃഹഐശ്വര്യത്തിന് നല്ലതാണ്. മഹാസുദര്‍ശനയന്ത്രം ഏലസ് വെള്ളിത്തകിടില്‍ എഴുതി ധരിച്ചാല്‍ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാം. നല്ല കര്‍മ്മികളെ ആശ്രയിച്ച് ശരിയായ രീതിയില്‍ ചെയ്താല്‍ മാത്രമേ ശരിയായ ഫലം നിശ്ചിത സമയത്തിനകം ലഭിക്കൂ.
സുദര്‍ശനമൂര്‍ത്തി ധ്യാനം
കല്പാന്തര്‍ക്ക പ്രകാശം ത്രിഭുവനമഖിലം
തേജസാപൂരയന്തം
രക്താക്ഷം പിംഗകേശം രിപുകുലഭയദം
ഭീമദംഷ്ട്രാട്ടഹാസം
ചക്രം ശംഖം ഗദാബ്ജേ പൃഥതരമുസലം
ചാപപാശാങ്കുശാന്‍ സൈ്വ:
ബിഭ്രാണം ദോര്‍ഭിരാദ്യം മനസിമുരരിപും
ഭാവയേത്ചക്രസംജ്ഞം
സുദര്‍ശനപൂജയില്‍ ഏറ്റവും പ്രധാനമായ ധ്യാനശ്ലോകം
ഇതാണ്. കോടിക്കണക്കിന് സൂര്യന്റെ തേജസോടെയാണ്
ഈ ശ്ലോകത്തില്‍ സുദര്‍ശനമൂര്‍ത്തിയെ വര്‍ണ്ണിക്കുന്നത്. ചക്രം, ശംഖ്, ഗദ, താമര, ഉലക്ക, വില്ല്, പാശം, തോട്ടി എന്നിവ ധരിച്ച 8 കൈകളാണ് ഈ ധ്യാനത്തില്‍ ഭഗവാന്. ചുവന്ന കണ്ണുകളോടും, ശത്രുവംശത്തെ മുഴുവനും ഭയപ്പെടുത്തുന്ന ഭാവത്തിലും ഉഗ്രമായ ദംഷ്ട്രകളോടും അട്ടഹാസത്തോടും കൂടി ഈ മൂര്‍ത്തിയെ ഭജിക്കുന്നു.
വിഷ്ണു ചൈതന്യമാണെങ്കിലും ആ സൗമ്യത ഒട്ടും ഇല്ലാത്ത ഒരു മൂര്‍ത്തി സങ്കല്പമാണ് സുദര്‍ശനമൂര്‍ത്തി. ഉഗ്രതയോടുകൂടി ഈ സങ്കല്പം നന്നായി ചിന്തിച്ചുകൊണ്ട് മുമ്പ് പറഞ്ഞ മൂലമന്ത്രം ജപിച്ചാല്‍ ക്ഷിപ്രഫലം ലഭിക്കും.
സുദര്‍ശന മന്ത്രം
വ്യാഴ ഗ്രഹദോഷങ്ങള്‍ പരിഹരിക്കുന്നതിനും
ദൃഷ്ടിദോഷം കാരണമുള്ള ദാമ്പത്യദോഷം തീരുന്നതിനും മഹാ സുദര്‍ശന മന്ത്രം ജപവും ഈ മന്ത്രം കൊണ്ടുള്ള
പുഷ്പാഞ്ജലിയും ഉത്തമാണ്. വിഷ്ണു ക്ഷേത്രത്തില്‍ 12 വ്യാഴാഴ്ച അര്‍ച്ചന നടത്തണം. നിത്യവും സുദര്‍ശന മന്ത്രം ജപിക്കണം.
ഓം ക്ലീം കൃഷ്ണായ
ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പര കര്‍മ്മ മന്ത്ര യന്ത്ര തന്ത്ര
ഔഷധ അസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്ത്രേ
ജ്വാലാ പരീതായ
സര്‍വ ദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ
ഹും ഫട് സ്വാഹ