/kalakaumudi/media/post_banners/8fa65fae673f0482a844c3d1e1870be57045c83ece789b3a4f0f1a6347e15d2d.jpg)
കൊണാര്‍ക് സൂര്യക്ഷേത്ര മാതൃകയില്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലൊരുക്കും. ഒഡീഷയിലെ കോണാര്‍ക്കില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പ്രശസ്തമായ സൂര്യക്ഷേത്രം മാതൃകയാക്കിയാണ് രാമക്ഷേത്ര ശ്രീകോവില്‍ രൂപകല്‍പനയെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അംഗം കാമേശ്വര്‍ ചൗപാല്‍ പറഞ്ഞു.
അയോദ്ധ്യയിലെ ക്ഷേത്രശ്രീകോവിലിനുള്ളില്‍ എല്ലാ രാമനവമിക്കും സൂര്യപ്രകാശം നേരിട്ടെത്തും വിധം എങ്ങനെ വാസ്തുകല സാധ്യമാക്കാമെന്നാണ് ആലോചന നടക്കുന്നത്. സൂര്യപ്രകാശ അഭിഷേകത്താല്‍ പ്രതിഷ്ഠയ്ക്ക് മനോഹാരിതയേറുമെന്നും ചൗപാല്‍ പറഞ്ഞു.
ക്ഷേത്രത്തിനുള്ളിലേക്ക് സൂര്യരശ്മികള്‍ കടന്നെത്തും വിധമാണ് കോണാര്‍ക്കിലെ രൂപകല്പന. സൂര്യക്ഷേത്ര മാതൃകയുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞരോടും ജ്യോതിശാസ്ത്ര വിദഗ്ദ്ധരോടും നിര്‍ദ്ദേശം തേടും. ഐഐടി വിദഗ്ദ്ധരോടാണ് സാങ്കേതിക ഉപദേശം തേടിയിരിക്കുന്നത്.