പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് സുവാസിനീ പൂജ

സ്ത്രീയില്‍ ദൈവാംശം കണ്ട് പൂജിക്കുന്ന അല്ലെങ്കില്‍ സ്ത്രീയെ ദേവിയായി സങ്കല്‍പ്പിച്ച് പൂജിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രം.

author-image
Greeshma Rakesh
New Update
പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് സുവാസിനീ പൂജ

കൊച്ചി: ദേവീസ്മരണയുടെ മറ്റൊരു രൂപമായി സുവാസിനീ പൂജയെ അല്ലെങ്കില്‍ നാരീപൂജയെ കാണാം. സ്ത്രീയില്‍ ദൈവാംശം കണ്ട് പൂജിക്കുന്ന അല്ലെങ്കില്‍ സ്ത്രീയെ ദേവിയായി സങ്കല്‍പ്പിച്ച് പൂജിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രം.

ഒക്ടോബര്‍ 1ന് ദേവസ്ഥാനത്തു മഹാരൂപക്കള ദര്‍ശനത്തിനൊപ്പം നടന്ന സുവാസിനീ പൂജയില്‍ പ്രസിദ്ധ ചലച്ചിത്ര അഭിനേത്രിയും ദേശീയ വനിത കമ്മീഷന്‍ അംഗവുമായ ഖുശ്പു പങ്കെടുത്തു.

ജലം, ചന്ദനം,കുങ്കുമം, അക്ഷത, പുഷ്പം എന്നിവകൊണ്ട് പഞ്ച ഉപചാരങ്ങളോടെ മഹാദേവീ സങ്കല്‍പ്പത്തിലുള്ള പൂജയാണ് നടന്നത്. ദേവസ്ഥാനാധിപതി ഡോ.ഉണ്ണിദാമോദരസ്വാമികളുടെ കാര്‍മ്മികത്യത്തിലാണ് ക്ഷീര ജലം കൊണ്ട് പാദം കഴുതി പൂജ നടന്നത്.

astrology suvasini pooja peringottukara vishmaaya temple