
ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളായി മകരമാസത്തില്‍ പൂയം നാളാണ് ആഘോഷിക്കുന്നത്. താരകാസുരനെ യുദ്ധത്തില്‍ സുബ്രഹ്മണ്യന്‍ നിഗ്രഹിച്ച് വിജയം കൈവരിച്ച ദിനം കൂടിയാണ് മകരമാസത്തിലെ പൂയം നാള്‍. തൈമാസത്തിലെ ആദ്യനാള്‍ എന്നത് മകരസംക്രമദിനം കൂടിയാണ് .ഒപ്പം ഉത്തരായണത്തിന്റെ തുടക്കവും .എന്നാൽ അതേ അതേ മാസത്തിലെ മറ്റൊരു ആഘോഷമാണ് തൈപ്പൂയം.
തൈപ്പൂയദിനം സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ദിനങ്ങളിൽ ഒന്നാണ് . 'തൈ പിറന്താല്‍ വഴി പിറക്കുമെന്നാണ് തമിഴ് പഴമൊഴി.' . സുബ്രഹ്മണ്യസ്വാമിയെ സ്കന്ദൻ, ഗുഹൻ, ഷണ്മുഖൻ, വേലൻ, വേലായുധൻ, കാർത്തികേയൻ, ആറുമുഖൻ, കുമരൻ, മയൂരവാഹനൻ, മുരുകൻ, ശരവണൻ തുടങ്ങിയ നിരവതി പേരുകളിൽ അറിയപ്പെടുന്നു .എല്ലാക്കാര്യങ്ങള്‍ക്കും തൈമാസം ശുഭകരമാണ് എന്നും ഒപ്പം മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ വരെ തൈമാസത്തിൽ നടക്കുമെന്നാണ് വിശ്വാസം .
സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമായാണ് കാവടിയാട്ടം നടക്കുന്നത് .ആഗ്രഹ സാധ്യത്തിനായി പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളും നേരുകയാണ് പതിവ് . ദേവലോകത്തെ ജീവിതം താരകാസുരന്‍ ദുസ്സഹമാക്കിയപ്പോള്‍ ശിവപാര്‍വതിമാരെ മഹര്‍ഷിമാരും ദേവന്മാരും അഭയം പ്രാപിച്ചു. താരകാസുര നിഗ്രഹണത്തിനായി ശിവപാർവതി പുത്രനായ സുബ്രഹ്മണ്യൻ പ ന്ത്രണ്ട് ആയുധങ്ങളുമായായിരുന്നു യാത്ര . ദേവലോകത്ത് വീണ്ടും താരകാസുര വധത്തിലൂടെ ഐശ്വര്യമെത്തിക്കുകയും ചെയ്തു .
സുബ്രഹ്മണ്യരായം എന്ന് ഓം ശരവണ ഭവഃ എന്ന മന്ത്രം എന്നറിയപ്പെടുന്നു. ജ്ഞാനമാകുന്ന പ്രകാശത്തെ അജ്ഞാനമാകുന്ന അന്ധകാരത്തിൽ നിന്ന് നിറയ്ക്കുന്ന മന്ത്രമാണിത്. 21 തവണ ഈ മാത്രം ജപിക്കുന്നത് സുബ്രഹ്മണ്യ പ്രീതിക്ക് ഏറെ ഗുണകരമാണ് .