ഭാഗ്യമില്ലായ്മ ഉണ്ടോ? വെള്ളിയാഴ്ചകളില്‍ ഈ മന്ത്രം ജപിക്കൂ, മാറ്റം അനുഭവിച്ചറിയാം!

ജിവിതത്തില്‍ ദുരിതങ്ങള്‍ ഒഴിയുന്നില്ലേ? വിജയം കൈയകലെ നില്‍ക്കുന്നോ? പരിഹാരമുണ്ട്. ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും വിജയത്തിന്റെയും ദേവതയാണ് ശ്രീ മഹാലക്ഷ്മി.

author-image
Web Desk
New Update
ഭാഗ്യമില്ലായ്മ ഉണ്ടോ? വെള്ളിയാഴ്ചകളില്‍ ഈ മന്ത്രം ജപിക്കൂ, മാറ്റം അനുഭവിച്ചറിയാം!

ജീവിതത്തില്‍ ദുരിതങ്ങള്‍ ഒഴിയുന്നില്ലേ? വിജയം കൈയകലെ നില്‍ക്കുന്നോ? പരിഹാരമുണ്ട്. ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും വിജയത്തിന്റെയും ദേവതയാണ് ശ്രീ മഹാലക്ഷ്മി. വിജയവും ഐശ്വര്യവും ജീവിതത്തില്‍ നിറയാന്‍ മഹാലക്ഷ്മിദേവിയുടെ അനുഗ്രഹം വേണം.

ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരാന്‍ ജപിക്കാവുന്ന ഒരു മന്ത്രം. ഇത് ജപിച്ച് നിത്യവും ലക്ഷ്മിദേവിയെ ഭജിച്ചാല്‍ ജീവിതത്തില്‍ സൗഭാഗ്യവും സമൃദ്ധിയും നിറയും.

ജപിക്കേണ്ട മന്ത്രം:

മഹാലക്ഷ്മി മന്ത്രം

ഓം ശ്രീ അഖണ്ഡ സൗഭാഗ്യ

ധനസമൃദ്ധിം ദേഹി ദേഹി നമഃ

വെള്ളിയാഴ്ചയാണ് ഈ മന്ത്രം ജപിക്കാന്‍ ഏറ്റവും നല്ല ദിവസം. പൂജാമുറിയില്‍ നെയ്വിളക്ക് കത്തിച്ച് വച്ച് മന്ത്രം ഉരുവിടാം. മന്ത്രോച്ചാരണവേളയില്‍ ചന്ദനത്തിരി കത്തിക്കുകയും ദേവിക്ക് പുഷ്പാര്‍ച്ചന നടത്തുന്നതും ചെയ്യുന്നത് വേഗം ഫലം നല്‍കും.

രാവിലെ കുറഞ്ഞത് 9 തവണ മന്ത്രം ജപിക്കണം. കുറഞ്ഞത് 11 ദിവസം മന്ത്രം മുറതെറ്റാതെ ഉരുവിടണം, ജീവിതത്തില്‍ മാറ്റം വരുന്നത് അനുഭവിച്ചറിയാം.

Astro prayer lord lakshmi