
ശംഖ് തീർത്ഥത്തെ നാലായിട്ടാണ് തിരിച്ചിരിക്കുന്നത്. ദേവ തീർത്ഥം, പിതൃതീർത്ഥം, കായതീർത്ഥം, ബ്രഹ്മതീർത്ഥം ഇവ നാലും വിശിഷ്ടമായ തീർത്ഥങ്ങളാകുന്നു.
ദേവതീർത്ഥം
പൂജാ സമയങ്ങളിൽ ദേവകൾക്ക് പകർന്നു നൽകുന്ന തീർത്ഥമാണ് ദേവതീർത്ഥം. വലം കയ്യിൽ പകർന്ന ശംഖ് തീർത്ഥം ദേവകൾക്ക് നിവേദ്യത്തിന് പ്രാണാദിനൽകാൻ ഈ തീർത്ഥം വലം കൈയുടെ ഇടതു ഭാഗത്തു കൂടി ഒഴിക്കുന്നു ദേവപൂജാ ക്രിയകൾക്ക് തീർത്ഥം ഇപ്രകാരമാണ് പകരുന്നത്. ഈ തീർത്ഥമാണ് ദേവ തീർത്ഥം.
പിതൃതീർത്ഥം
പിതൃക്കൾക്ക് ബലിയിടുമ്പോൾ( തിലോദകം വെക്കുമ്പോൾ) ബലിപിണ്ഡത്തിന് മുകളിലേക്ക് പകരുന്ന ശംഖ് തീർത്ഥം വലം കയുടെ ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിലൂടെയാണ് ഒഴിക്കുന്നത്. ഇത് പിതൃപ്രീതികരമായ പിതൃതീർത്ഥമാണ്.
കായതീർത്ഥം
മനുഷ്യന്റെ ഭൗതികമായ കർമ്മങ്ങൾക്ക് വേണ്ടി ആരോഗ്യത്തിനായി ആദിത്യന് ഗായത്രി ജപിച്ച് ജലത്തിൽ തർപ്പിക്കുന്ന തീർത്ഥമാണ് കായതീർത്ഥം. കൈ ക്കുമ്പിളിന്റെ മുന്നിലൂടെ വിരലുകളെ സ്പർശിച്ച് ചെയുന്ന ഗായത്രി, ആദി വിധിയാണ് കായതീർത്ഥം.
ബ്രഹ്മതീർത്ഥം
ക്ഷേത്രത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന തീർത്ഥമാണ് ബ്രഹ്മതീർത്ഥം. പരബ്രഹ്മ സായൂജ്യം തന്നേയാണ് ഭക്തിയുടെ പരമലക്ഷ്യം. ബ്രഹ്മ തീർത്ഥ സേവഭഗവാന്റെ (ദേവതയുടെ) സാന്നിദ്ധ്യം നമ്മളിൽ ഉളവാകാൻ വേണ്ടിയാണ്. ബ്രഹ്മതീർത്ഥത്തിന്റെ പാത കായതീർത്ഥത്തിന് നേരെ എതിരാണ്. വലം കൈപ്പത്തി യിൽ നിന്നും താഴേയ്ക്ക് ഒഴകുന്ന തീർത്ഥത്തെയാണ് ബ്രഹ്മതീർത്ഥം എന്ന് പറയുന്നത്. കയ്യിൽ വാങ്ങിയ തീർത്ഥം അൽപ്പം താഴേയ്ക്ക് ഒഴക്കി കൈപത്തിയുടെ തുടക്കത്തിൽ ചൂണ്ടു ചേർത്ത് സേവിക്കണം. ബ്രഹ്മതീർത്ഥം സേവിച്ചാൽ ബാക്കി വരുന്ന തീർത്ഥംശം നെറുകയിൽ തുടക്കണം.