തിലഹോമം എന്തിന്‌?

മരണത്തോടെ നശിക്കുന്നതല്ല ആത്മാവ്. മോക്ഷം നേടിയാല്‍ മാത്രമേ ആത്മാവിന് നിത്യശാന്തി ലഭിക്കൂ. അതുവരെ ആത്മാവ് ശരീരാന്തര പ്രവേശം ചെയ്ത് ചരിച്ചു കൊണ്ടിരിക്കുമെന്നാണ് വിശ്വാസം. മരണാനന്തര കര്‍മ്മങ്ങള്‍ വിധിപ്രകാരം നടത്താതിരുന്നാല്‍ ആത്മാവ് അശാന്തമാകും. അത് പൈശാചികത്വത്തിലേക്ക് പ്രവേശിക്കും. ഇങ്ങനെ പരേതാത്മാവിന് പൈശാചികത്വം വരാതിരിക്കാനാണ് ദഹനം, നിത്യബലി, സഞ്ചയനം, സപിണ്ഡി തുടങ്ങിയവ വിധിപ്രകാരം നടത്തുന്നത്. അടിയന്തിരങ്ങള്‍ നടത്തുമ്പോള്‍ പിഴവു പറ്റിയാലും ആത്മാവിന് മോക്ഷം ലഭിക്കാതെ വരും.

author-image
Web Desk
New Update

പലപ്പോഴും ഇവ യഥാവിധി അനുഷ്ഠിക്കാന്‍ കഴിയില്ല. അപ്പോള്‍ പരേതാത്മാക്കള്‍ നിരാശരായി കുടുംബാംഗങ്ങളെപ്പോലും പീഡിപ്പിക്കുകയും അനര്‍ത്ഥങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാരമാണ് തിലഹോമം. മോക്ഷത്തിനും പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന ഈ ഹോമത്തിലെ മുഖ്യദ്രവ്യം എള്ളാണ്. പ്ലാശിന്‍ചമത, നെയ്യ്, ഹവിസ്സ്, തിലപായസം എന്നിവയും ഹോമദ്രവ്യങ്ങളായി ഉപയോഗിക്കുന്നു. തിലഹോമം രാത്രിയില്‍ നടത്താറില്ല.

തിലഹോമം നടത്തി പിതൃശുദ്ധി പൂര്‍ത്തിയാക്കുന്നതോടെ പ്രേതാത്മാവ്, സായൂജ്യപൂജയ്ക്ക് അര്‍ഹമാകുന്നു. തിലഹോമശുദ്ധി വരുത്തിയ ആത്മാക്കളെ വിഷ്ണു ഭഗവാനില്‍ ലയിപ്പിക്കുന്ന ക്രിയയാണ് സായൂജ്യപൂജ. ഇതിനായി വിഷ്ണു പ്രതിമയുണ്ടാക്കി പൂജ ചെയ്യുന്നു. അനന്തരം വിഷ്ണുഭഗവാനെ പ്രതിമയിലേക്ക് ആവാഹിക്കുന്നു. പരേതാത്മാക്കള്‍ അതൃപ്തരാണ്, അല്ലെങ്കില്‍ നിരാശരാണെന്ന് പ്രശ്‌നത്തില്‍ കണ്ടാല്‍ അവരെ പ്രീതിപ്പെടുത്താന്‍ നിശ്ചയമായും തിലഹോമം നടത്തണം.

തറവാട്ടില്‍ അകാലമരണം നടന്നാല്‍ ആ ആത്മാവിന് അതീവ നിഷ്‌ക്കര്‍ഷയോടെ കര്‍മ്മങ്ങള്‍ ചെയ്യണം. കര്‍ക്കടക വാവിന് യഥാവിധി ബലി ഇടുന്നത് തറവാട്ടിലെ എല്ലാ പിതൃക്കള്‍ക്കും വേണ്ടി ചെയ്യുന്ന കര്‍മ്മമാണ്. രാമേശ്വരം, തിരുവല്ലം, തിരുനാവായ, തിരുനെല്ലി, വര്‍ക്കല, കാശി തുടങ്ങി പിതൃക്രിയകള്‍ക്ക് പേരുകേട്ട ക്ഷേത്രങ്ങളില്‍ ഒരിക്കലെങ്കിലും ബലിയിട്ട്, തിലഹോമം നടത്തുന്നത് നല്ലതാണത്രേ. സാമ്പത്തികമായി ഏറെ ചെലവു വരുന്നതാണ് തിലഹോമം. പ്രേതവേര്‍പാടിന് തറവാടുകളില്‍ പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ ആണ് സാധാരണയായി തിലഹോമം നടത്തുന്നത്.

Astro