എട്ടങ്ങാടി തിരുവാതിരയുടെ പ്രിയ പുഴുക്ക്

ചാണകം മെഴുകിയ തറയില്‍ ഉമി കൂട്ടി തീ കത്തിച്ച് കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ്,നനകിഴങ്ങു, ഏത്തക്കായ, മാറാമ്പ് ,ഇവ ചുട്ട്എടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോള്‍ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവ് കാച്ചിയതിലേയ്ക്ക് ഇടണം

author-image
online desk
New Update
എട്ടങ്ങാടി തിരുവാതിരയുടെ പ്രിയ പുഴുക്ക്

ചാണകം മെഴുകിയ തറയില്‍ ഉമി കൂട്ടി തീ കത്തിച്ച് കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ്,നനകിഴങ്ങു, ഏത്തക്കായ, മാറാമ്പ് ,ഇവ ചുട്ട്എടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോള്‍ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവ് കാച്ചിയതിലേയ്ക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്, തേന്‍, പഴം, നീലകരിമ്പ്, ചോളമലര്‍, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും. വന്‍പയര്‍, കടല, ഇവ വറുത്തു പൊടിച്ച പൊടിയും കൂട്ടിച്ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി.

ചില സ്ഥലങ്ങളില്‍ മാറമ്പ് പൊതിയാക്കി വെയ്ക്കും. ചിലയിടങ്ങളില്‍ വളരെക്കുറച്ച് അരിഞ്ഞു ചേര്‍ക്കും.(കാലദേശ ഭേദങ്ങള്‍ക്കനുസരിച്ചു് വ്യത്യാസങ്ങള്‍ ഉണ്ട് )

തറമെഴുകി കത്തിച്ച നിലവിളക്കിന് മുന്‍പില്‍ മൂന്ന് തൂശനിലകളിലായി എട്ടങ്ങാടി നിവേദിക്കുന്ന്.( ശിവന്‍, ഗണപതി, പാര്‍വ്വതി) എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക്, ഉപ്പേരി (നേന്ത്രക്കായ് അരിഞ്ഞു വത്തത്)
പ്രധാനമാണ്.

സ്ത്രീകള്‍ ശിവ മന്ത്രത്താല്‍ പ്ലാവില കുത്തി കരിക്കിന്‍ വെളളം തീര്‍ത്ഥമായെടുത്ത് പൂക്കള്‍ അര്‍പ്പിച്ചാണ് പൂജ ചെയ്യുന്നത്.

മകയിരം നാളില്‍ രാവിലെ തേച്ച് കുളിക്കണമെന്ന ആചാരമുണ്ട്. ഉച്ചക്ക് നാലും കൂട്ടി സദ്യ കഴിക്കാം. രാത്രി എട്ടങ്ങാടി നേദിക്കും ഇത് കഴിക്കാം. അതോടൊപ്പം കരിക്കും ഏത്തപ്പഴവും.തിരുവാതിര വ്രതത്തില്‍ അരിയാഹാരം കഴിക്കാറില്ല. എന്നാല്‍ ചാമയരികൊണ്ടുള്ള ചോറാകാം.അല്ലെങ്കില്‍ ഗോതമ്പു ചോറുണ്ണാം. ഇവ നാലു കറികള്‍ സഹിതം ഭക്ഷിക്കണമെന്നുമുണ്ട്.

തിരുവാതിര രാവിലെ കൂവ കുറുക്കിയത് ദേവനും, ദേവിക്കും നേദിക്കും.ഇത് വ്രതക്കാര്‍ക്ക് കഴിക്കാം. ശാരീരിക ക്ഷീണമുള്ളവര്‍ക്ക് അത്യാവശ്യം ഭക്ഷണമാകാം. കുഞ്ഞുങ്ങള്‍ക്കും. പാലൂട്ടുന്നവര്‍ക്കും ലളിതമായ ഭക്ഷണം നിര്‍ബന്ധമാകുന്നു. അരിയാഹാരം അല്ലാതെയുള്ള ഭക്ഷണവുമാകാം.

വ്യാഴാഴ്ച രാത്രി ദേവീ-ദേവന്മാര്‍ക്ക് വെറ്റില, അടക്ക, ഇളനീര്‍ എന്നിവ സമര്‍പ്പിച്ച് തിരുവാതിരക്കളി ആരംഭിക്കും.ഇതിനായി ഗുരു, ഗണപതി, സരസ്വതി, സ്വയംവര സംബന്ധങ്ങളായ ഗാനങ്ങളുള്ള തിരുവാതിരകളിയാണ് പ്രധാനം.

അര്‍ദ്ധരാത്രിയോടെ തിരുവാതിരക്കളി അവസാനിക്കും. തിരുവാതിര നക്ഷത്രം ഏകദേശം പകുതിയാകുമ്പോള്‍ (അല്ലെങ്കില്‍ പാതിരാത്രി) പാതിരാപ്പൂവ് തേടല്‍ ആരംഭിക്കും.

ദശപുഷ്പം ചൂടി, അഷ്ടമംഗല്യം, ചങ്ങലവട്ടം.ആര്‍പ്പും കുരവയും പാട്ടുമൊക്കെയായിട്ടാണ് പതിരാപ്പൂവ് തേടിപ്പോകുന്നത്. വരുമ്പോള്‍ സന്തോഷസൂചകമായി വഞ്ചിപ്പാട്ടാണ് പാടുന്നത്..........

thiruvathira puzhukk