/kalakaumudi/media/post_banners/aaf16b5c8fc8bdc1c565917d6bb9097fc3a4d4bd13eb671729d9f97afd088e52.jpg)
കുലശേഖരം: കന്യാകുമാരി ജില്ലയിലെ പുരാതനമായ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു കൊടിയേറി. രാവിലെ പ്രത്യേക പൂജകള്‍ക്കുശേഷം 9.30-ന് ക്ഷേത്ര തന്ത്രി മണലിക്കര കല്‍പ്പകമംഗലത്ത് മഠം സജിത്ത് ശങ്കരനാരായണര് ഉത്സവക്കൊടിയേറ്റി.
കന്യാകുമാരി ദേവസ്വം കുഴിത്തുറ ഡിവിഷന്‍ സൂപ്രണ്ട് ആനന്ദ്, ക്ഷേത്രം മാനേജര്‍ മോഹന്‍ കുമാര്‍, ഭക്തസംഘം പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകുന്നേരം 6.30-ന് വിശേഷ ദീപാരാധനയും, രാത്രി എട്ടിന് സ്വാമി എഴുന്നള്ളത്തും നടന്നു. ഇന്നലെ രാവിലെ എട്ടിന് നാരായണീയ പാരായണം നടന്നു.
തുടര്‍ന്ന് സ്വാമി എഴുന്നള്ളത്തും വിശേഷ പൂജകളും നടന്നു. ഒമ്പതാം ഉത്സവ ദിവസമായ 28-ന് രാവിലെ എട്ടിന് ഭാഗവത പാരായണം. രാത്രി 9.30-ന് സ്വാമി ഗരുഡവാഹനത്തില്‍ പള്ളിവേട്ടയ്ക്ക് എഴുന്നള്ളും. 29-ന് രാവിലെ പ്രത്യേക പൂജകള്‍ക്കുശേഷം വൈകുന്നേരം അഞ്ചിന് സ്വാമി ആറാട്ടിന് എഴുന്നള്ളും. രാത്രി ഒമ്പതിന് മൂവാറ്റുമുഖത്ത് ആറാട്ട് ചടങ്ങുകള്‍ നടക്കും.