ദിവസവും നിലവിളക്ക് കൊളുത്തി പ്രാര്‍ഥിക്കാറുണ്ട്; മൂഹൂര്‍ത്തം ശ്രദ്ധിക്കാറുണ്ടോ?

ഭവനങ്ങളില്‍ ദിവസവും നിലവിളക്ക് കൊളുത്തി പ്രാര്‍ഥിക്കാറുണ്ട്. രാവിലെയും സന്ധ്യയ്ക്കുമാണ് നിലവിളക്ക് കൊളുത്തുന്നത്. പുലര്‍ച്ചെയും സന്ധ്യാനേരത്തും നിലവിളക്ക് തെളിയിക്കേണ്ട മുഹൂര്‍ത്തം അറിയണം.

author-image
RK
New Update

രാവിലെ ബ്രാഹ്‌മമുഹൂര്‍ത്തത്തിലും വൈകുന്നേരം ഗോധൂളി മുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് കൊളുത്തേണ്ടത്.

സുര്യോദയത്തിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രാഹ്‌മമുഹൂര്‍ത്തം. സൂര്യാസ്തമയം കഴിഞ്ഞുള്ള 48 മിനിട്ടാണ് ഗോധൂളി മുഹൂര്‍ത്തം.

ഈ മുഹൂര്‍ത്തങ്ങളില്‍ നിലവിളക്ക് തെളിയിച്ചു പ്രാര്‍ഥിക്കുന്നതാണ് ഏറ്റവും ഉത്തമം.

Astro muhurtham prayer