ഗണപതിഭഗവാനെ ഭജിച്ചാല്‍

ഗണപതിഭഗവാനെ പ്രാര്‍ഥിച്ചിട്ടു തുടങ്ങുന്ന കാര്യങ്ങള്‍ക്കൊന്നും വിഘ്നങ്ങളുണ്ടാകില്ലെന്നാണ് വിശ്വാസം. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഭഗവാനെ ഭജിക്കുന്നത് സര്‍വ്വൈശ്വര്യങ്ങള്‍ക്കും കാരണമാകുമെന്നാണ് വിശ്വസിക്കുന്നത്

author-image
Lakshmi Priya
New Update
ഗണപതിഭഗവാനെ  ഭജിച്ചാല്‍

ഗണപതിഭഗവാനെ പ്രാര്‍ഥിച്ചിട്ടു തുടങ്ങുന്ന കാര്യങ്ങള്‍ക്കൊന്നും വിഘ്നങ്ങളുണ്ടാകില്ലെന്നാണ് വിശ്വാസം. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഭഗവാനെ ഭജിക്കുന്നത് സര്‍വ്വൈശ്വര്യങ്ങള്‍ക്കും കാരണമാകുമെന്നാണ് വിശ്വസിക്കുന്നത്.

പതിനെട്ടു നാരങ്ങാ വീതം മാലകെട്ടി മൂന്നുദിവസം തുടര്‍ച്ചയായി ഭഗവാന് ചാര്‍ത്തി, മൂന്നാം ദിവസം വിഘ്നഹര സ്തോത്ര പുഷ്പാഞ്ജലി നടത്തുകയോ വിഘ്നഹര സ്തോത്രം ചൊല്ലി ഭക്തിപൂര്‍വ്വം മുക്കുറ്റി സമര്‍പ്പിക്കുകയോ ചെയ്താല്‍ ഫലം സുനിശ്ചിതമാണെന്നാണ് വിശ്വാസം. ആഗ്രഹങ്ങള്‍ നടക്കാന്‍ നാരങ്ങാമാല വഴിപാട് ഉത്തമമാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

വിഘ്നഹര സ്തോത്രം ദിവസവും ജപിച്ചാല്‍ അഭീഷ്ടസിദ്ധിയും സര്‍വ്വവിഘ്നങ്ങള്‍ നീങ്ങുമെന്നുമാണ് വിശ്വാസം.

വിഘ്നഹര സ്തോത്രം

ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം

പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്നോപശാന്തയേ

പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം

ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയു: കാമാര്‍ത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച, ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുര്‍ത്ഥകം

ലംബോദരം പഞ്ചമം ച, ഷഷ്ഠം വികടമേവ ച

സപ്തമം വിഘ്നരാജം ച, ധൂമ്രവര്‍ണ്ണം തഥാഷ്ടകം

നവമം ഫാലചന്ദ്രം ച, ദശമം തു വിനായകം

ഏകാദശം ഗണപതിം, ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി, ത്രിസന്ധ്യം യ: പഠേത് നര:

ന ച വിഘ്നഭയം തസ്യ, സര്‍വസിദ്ധികരം ധ്രുവം

ഫലശ്രുതി

വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം, ധനാര്‍ത്ഥീ ലഭതേ ധനം

പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍, മോക്ഷാര്‍ത്ഥീ ലഭതേ ഗതിം

ജപേത് ഗണപതി സ്തോത്രം, ഷഡ്ഭിര്‍മാസൈ: ഫലം ലഭേത്

സംവത്സരേണ സിദ്ധിം ച, ലഭതേ നാത്രസംശയ:

ganapathi wishes