ഇന്നത്തെ നക്ഷത്രഫലം

By parvathyanoop.09 12 2022

imran-azhar

 

ഇന്നത്തെ നക്ഷത്രഫലം

 

ഇടവം

(കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്)

കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാപരാജയം, കലഹസാധ്യത, ശത്രുശല്യം ഇവ കാണുന്നു. സുഹൃത്തുക്കള്‍ അകലാം. സഹപ്രവര്‍ത്തകര്‍ ദ്വേഷിക്കാം.

മിഥുനം

(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. കൂടിക്കാഴ്ചകള്‍ വിജയിക്കാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കാം. ആരോഗ്യം മെച്ചപ്പെടാം. പുതിയ വരുമാനസ്രോതസ്സുകള്‍ തുറന്നു കിട്ടാം. പുതിയ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാം.

കര്‍ക്കടകം

(പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, അലച്ചില്‍, ചെലവ്, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു.

ചിങ്ങം

(മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)

കാര്യവിജയം, സന്തോഷം, പരീക്ഷാവിജയം, ആരോഗ്യം, യാത്രാവിജയം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. പുതിയ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാം. നല്ല സന്ദേശങ്ങള്‍ ലഭിക്കാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. ഉല്ലാസയാത്രകള്‍ക്ക് സാധ്യത. ഉല്ലാസനിമിഷങ്ങള്‍ പങ്കിടാം. തടസ്സങ്ങള്‍ മാറിക്കിട്ടാം.

കന്നി

(ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്)

കാര്യവിജയം, യാത്രാവിജയം, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. നടക്കാതിരുന്ന കാര്യങ്ങള്‍ നടക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം.

തുലാം

(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)

ശരീരസുഖക്കുറവ്, അലോസരം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

വൃശ്ചികം

(വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്)

കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, നഷ്ടം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു.

ധനു

(മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)

കാര്യവിജയം, മത്സരവിജയം, ആരോഗ്യം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ചര്‍ച്ചകള്‍ വിജയിക്കാം. പുതിയ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാം. പുതിയ വരുമാനസ്രോതസ്സുകള്‍ തുറന്ന് കിട്ടാം. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം.

മകരം

(ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്)

മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.

കുംഭം

(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)

കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ധനതടസ്സം, പ്രവര്‍ത്തനമാന്ദ്യം, ഉദരവൈഷമ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. സഹപ്രവര്‍ത്തകര്‍ ദ്വേഷിക്കാം. സുഹൃത്തുക്കള്‍ അകലാം.

മീനം

പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി

കാര്യതടസ്സം, സ്വസ്ഥതക്കുറവ്, തര്‍ക്കം, അലോസരം, മനഃപ്രയാസം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസ്സം കാണുന്നു. കുടുംബത്തില്‍ സുഖം കുറയാം.

 

OTHER SECTIONS