തൃപ്രയാർ ക്ഷേത്രം ; ഭഗവാന്‍ ശ്രീകൃഷ്ണന്‍ പൂജ ചെയ്തിരുന്ന വിഗ്രഹം എത്തിയ ഐതിഹ്യം

കേരളത്തിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തൃപ്രയാര്‍ ക്ഷേത്രം.

author-image
uthara
New Update
തൃപ്രയാർ  ക്ഷേത്രം ;  ഭഗവാന്‍ ശ്രീകൃഷ്ണന്‍  പൂജ ചെയ്തിരുന്ന  വിഗ്രഹം എത്തിയ ഐതിഹ്യം

കേരളത്തിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തൃപ്രയാര്‍ ക്ഷേത്രം.  തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായുള്ള നാട്ടിക ഗ്രാമപഞ്ചായത്തിലെ കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ കരയിലാ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയുന്നത് . ദ്വാരകയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പൂജ ചെയ്തുവന്നിരുന്ന വിഗ്രഹമാണ് നിലവിൽ പ്രധാന വിഗ്രഹം ആയി തൃപ്രയാര്‍ ക്ഷേത്രത്തിൽ ഉള്ളത് . 

ശ്രീകൃഷ്ണൻ സ്വര്‍ഗാരോഹണനായ ശേഷം കടലില്‍ ശ്രീരാമ വിഗ്രഹം നിമഞ്ജനം ചെയ്തു എന്നും മത്സ്യബന്ധനത്തിനിടെ കേരളത്തിലുള്ള ഒരു മുക്കുവന് വിഗ്രഹം ലഭിച്ചുവെന്നാണ് വിഗ്രഹത്തിന്റെ ഐതിഹ്യം. മറ്റു ശ്രീരാമ വിഗ്രഹങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തത ആർജിച്ചതാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.

ചതുര്‍ഭുജവിഷ്ണുവിനെ അനുസ്മരിപ്പിക്കുന്നതാണ് ഇവിടത്തെ തൃപ്രയാര്‍ തേവരുടെ രൂപം. വിഗ്രഹത്തിലെ നാലുകൈകളിലൊന്നില്‍ ശംഖും മറ്റൊന്നില്‍ സുദര്‍ശനവും മൂന്നാമത്തേതില്‍ വില്ലും നാലാമത്തേതിൽ ഒരു മാലയും കാണാൻ സാധ്യമാകും . ശൈവചൈതന്യം വിഗ്രഹത്തിൽ ഉണ്ട് എന്നും ത്രിമൂര്‍ത്തീഭാവത്തിന്റെ ഒരു പ്രതീകം കൂടിയാണ് എന്ന  വിശ്വാസവും നിലനിൽക്കുന്നുണ്ട് .

വിഗ്രഹത്തിൽ കലാപഴക്കങ്ങൾ കാരണം പല കോട്ടങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും പഞ്ചലോഹത്തില്‍ തീര്‍ത്തൊരവരണം വിഗ്രഹത്തിൽ ചെയ്തിട്ടുണ്ട് . ഗണപതി, ദക്ഷിണമൂര്‍ത്തി, ശാസ്താവ്, ഗോശാല കൃഷ്ണന്‍ എന്നിവരും ക്ഷേത്രത്തില്‍ ഉപദേവതമാരായി ആരാധിക്കപ്പെടുന്നുണ്ട് .

triprayar appan