വിവാഹ തടസ്സമോ? ഇതാ ഫലപ്രദമായ പരിഹാരം

വിവാഹ തടസം മാറ്റുന്നതിനൊപ്പം ദാമ്പത്യ പ്രശ്നങ്ങൾ ഒഴിവാക്കാനും സന്തോഷകരമായ കുടുംബ ജീവിതത്തിനും ഉമാമഹേശ്വരപൂജയും ഉമാമഹേശ്വര വ്രതവും ഉത്തമമാണ്.

author-image
Web Desk
New Update
വിവാഹ തടസ്സമോ? ഇതാ ഫലപ്രദമായ പരിഹാരം

വിവാഹ തടസം അകറ്റാൻ പ്രധാനമായും നടത്തേണ്ട കർമ്മമാണ് ഉമാമഹേശ്വര പൂജ.മഹേശ്വരനും ഉമയും ഇടംവലമിരിക്കുന്ന ക്ഷേത്രങ്ങളിൽ ഈ പൂജ ചെയ്താൽ അതിവേഗം ഫലപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വാസം. വിവാഹ തടസം മാറ്റുന്നതിനൊപ്പം ദാമ്പത്യ പ്രശ്നങ്ങൾ ഒഴിവാക്കാനും സന്തോഷകരമായ കുടുംബ ജീവിതത്തിനും ഉമാമഹേശ്വരപൂജയും ഉമാമഹേശ്വര വ്രതവും ഉത്തമമാണ്. ചിങ്ങമാസത്തിലെ പൗർണ്ണമി നാളിലാണ് ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കേണ്ടത്.

നല്ല ദാമ്പത്യജീവിതം ആഗ്രഹിക്കുന്നവർ വർഷത്തിൽ ഒരു തവണയെങ്കിലും ഉമാമഹേശ്വരപൂജ നടത്തണമെന്ന് ആചാര്യന്മാർ പറയുന്നു. രുദ്രസങ്കല്പത്തിൽ മഹേശ്വരനെയും അമ്മയായി ശ്രീപാർവ്വതിദേവിയെയും ആരാധിക്കുന്ന ഈ പൂജ ദമ്പതികൾക്ക് വിവേകവും ശാന്തിയും സമ്മാനിക്കുന്നതിനൊപ്പം അവരിൽ നിന്നും എല്ലാ കുഴപ്പങ്ങൾക്കും കാരണമായ കാമ ക്രോധ ലോഭ മോഹങ്ങളും മദമാത്‌സര്യങ്ങളും അകറ്റും.

വിവാഹം, കാര്യസാദ്ധ്യം, ഐകമത്യം എന്നിവയ്ക്ക് ഉമാമഹേശ്വര പൂജ തുടർച്ചയായി 21 ദിവസം ചെയ്യാം. അല്ലെങ്കിൽ തിങ്കളാഴ്ച തോറും; അതിനും കഴിഞ്ഞില്ലെങ്കിൽ ജന്മ നക്ഷത്ര ദിവസം ചെയ്യാറുണ്ട്.വിവാഹതടസ്സമോ, ദാമ്പത്യ പ്രശ്നമോ നേരിടുന്നവർ പൂജ നടത്തുമ്പോൾ നിർബന്ധമായും അതിൽ പങ്കെടുക്കുകയും പൂജയിൽ സമർപ്പിക്കുന്ന നിവേദ്യഭാഗം മറന്നുപോകാതെ കഴിക്കുകയും വേണം.

ഈ പൂജയ്ക്കൊപ്പം സ്വയംവര പുഷ്പാഞ്ജലി, ഐകമത്യസൂക്തം, ഭാഗ്യസൂക്തം, ജലധാര എന്നിവ നടന്നുന്നത് അതിവേഗം ഫലസിദ്ധിയേകും. ഗ്രഹദോഷങ്ങൾ, ശാപദോഷങ്ങൾ എന്നിവയാണ് ഉമാമഹേശ്വര പൂജയിലൂടെ പരിഹരിക്കപ്പെടുന്നത്. ഉമാമഹേശ്വര പൂജ ചെയ്യുന്നവർ ഇനി പറയുന്ന മന്ത്രങ്ങൾ പൂജാ സമയത്തും നിത്യവും പ്രാർത്ഥിക്കുമ്പോഴും കഴിയുന്നത്ര ജപിക്കണം.

പതിശങ്കരമന്ത്രം

പാർവ്വതീശ മഹാദേവ

പതിം മേ ദേഹിശങ്കര

യുവാനം ധർമ്മനിരതം

ആയുഷ്മന്ത്രം യശസ്വിനം

ഇത് പതിശങ്കരമന്ത്രം ഇഷ്ടവിവാഹത്തിനും ദാമ്പത്യ ഭദ്രതയ്ക്കും നല്ലത്.

ഓം ഹ്രീം നമ:ശിവായ

ഓം നമോ നമ: ശിവായ

ജപിക്കുന്നതും ദാമ്പത്യ ക്ഷേമത്തിനും വിവാഹലബ്ധിക്കും നല്ലതാണ്.

astrology Umamaheswara pooja temples lord shiva marriage