ഈ ആഴ്ച നാല് രാശിക്കാര്‍ക്ക് ഗജകേസരിയോഗം

ജ്യോതിഷവശാല്‍ സൂര്യനും, ശുക്രനും ബുദ്ധന്റെ സുഹൃത്തുക്കള്‍ ആണ്. എന്നാല്‍ ചന്ദ്രനും, ചൊവ്വയും ശത്രുക്കളായും കണക്കാക്കപ്പെടുന്നു. ബുദ്ധന്റെ മാറ്റം മകരം രാശിയില്‍ വ്യാഴന്റെയും, ചന്ദ്രന്റെയും യോഗം സൃഷ്ടിക്കുന്നു.

author-image
Web Desk
New Update
ഈ ആഴ്ച നാല് രാശിക്കാര്‍ക്ക് ഗജകേസരിയോഗം

ജ്യോതിഷ ഭൂഷണം എസ്. രമേശ് സദാശിവന്‍

ജ്യോതിഷവശാല്‍ സൂര്യനും, ശുക്രനും ബുദ്ധന്റെ സുഹൃത്തുക്കള്‍ ആണ്. എന്നാല്‍ ചന്ദ്രനും, ചൊവ്വയും ശത്രുക്കളായും കണക്കാക്കപ്പെടുന്നു. ബുദ്ധന്റെ മാറ്റം മകരം രാശിയില്‍ വ്യാഴന്റെയും, ചന്ദ്രന്റെയും യോഗം സൃഷ്ടിക്കുന്നു. ഇത് മൂലം ചില രാശിക്കാര്‍ക്ക് ഗജകേസരിയോഗം സംജാതമാകുന്നു. ഇടവം, കര്‍ക്കിടകം, കന്നി, തുലാം എന്നീ രാശിക്കാര്‍ക്കാണിത്. ഇനി മുഴുവന്‍ രാശിക്കാരുടെയും പൊതുഫലം പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പൊതുവെ അത്ര മെച്ചമല്ലാത്ത വാരമാണിവര്‍ക്ക്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിട്ടേക്കാം. ധനപരമായി സമതുലിതാവസ്ഥ നിലനിര്‍ത്തുമെങ്കിലും പല സന്ദര്‍ഭങ്ങളിലും അമിത വ്യയവും വന്നുചേരാം. ഉദരവൈഷമ്യവും, മനഃക്ലേശവും ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട കാലമായിരിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

മുടങ്ങിക്കിടന്ന പലകാര്യങ്ങളും സഫലീകരിക്കപ്പെടും. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വളരെ പെട്ടെന്ന് ലഭിക്കും. ധനപരമായും, ആരോഗ്യപരമായും മെച്ചമായിരിക്കും. ബന്ധു സമാഗമത്തിനും, ഇഷ്ടഭക്ഷണ സമൃദ്ധിക്കും യോഗം കാണുന്നു. വൈവാഹിക കാര്യങ്ങള്‍ക്കും ഈ ആഴ്ച അനുകൂലമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഗുണദോഷ സമ്മിശ്രമായിരിക്കും ഈ രാശിക്കാര്‍ക്ക്. ആഴ്ചയുടെ ആദ്യം ഗുണകരമെങ്കിലും പിന്നെ അത് മാറിയേക്കാം. സര്‍ക്കാര്‍ ജോലിക്കാര്‍ വളരെയധികം ശ്രദ്ധിക്കണം. അനുകൂല തീരുമാനം കാക്കുന്നവര്‍ക്കു തിരിച്ചടിയാവാന്‍ സാധ്യത കാണുന്നു. വാഹനഗതാഗതം സൂക്ഷിക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ബുദ്ധിപരമായി പ്രാഗല്‍ഭ്യം പ്രകടമാക്കുന്ന ഒരാഴ്ചയായിരിക്കും ഇവര്‍ക്ക്. ചിലര്‍ ആഡംബര ജീവിതം നയിക്കുവാന്‍ സമയം കണ്ടെത്തും. ധനപരമായും, ആരോഗ്യപരമായും മെച്ചമായിരിക്കും. എന്നാല്‍ അനാവശ്യ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാതെ നോക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ക്ലേശങ്ങള്‍ നിറഞ്ഞതായിരിക്കും വരുന്ന ആഴ്ച ഇവര്‍ക്ക്. അനാവശ്യയാത്രകളും, അനാവശ്യചിലവുകളും വന്നുചേരാം. സുഹൃത്തുക്കളുമായി അകന്നേക്കാം. കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധയോടെ വേണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. വാഹന ഉപയോഗം ശ്രദ്ധയോടെ വേണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വളരെ ഗുണകരമായ അനുഭവങ്ങള്‍ വന്നുചേരാവുന്ന വാരമാണ്. അപ്രീതീഷിത ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. പാരമ്പര്യ സ്വത്തുക്കള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. തീര്‍ത്ഥാടനത്തിന് പോകുന്നതിനും, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഇടവരാം. ആരോഗ്യകരമായ കാര്യങ്ങളില്‍ ശ്രദ്ധ വേണ്ടിവന്നേക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ധനപരമായി ഈ വാരം അത്ര മെച്ചമല്ലെങ്കിലും മനഃസന്തോഷവും, ആനന്ദവും, ആഹ്ലാദവും നിറഞ്ഞ വാരമായിരിക്കും ഈ രാശിക്കാര്‍ക്ക്. വിനോദയാത്ര പോകുന്നതിനും വര്‍ഷങ്ങളായി അകന്നിരുന്ന സുഹൃത്തുക്കളെയും, ബന്ധുക്കളെയും സന്ദര്‍ശിക്കുന്നതിനും ആഹ്ലാദം പങ്കിടുന്നതിനും അവസരം ലഭിക്കും. അമിത വ്യയം വരാതെ പ്രത്യേകം ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം 1/4,അനിഴം, തൃക്കേട്ട)

സന്താനങ്ങള്‍ക്ക് മെച്ചമായ ഒരു വാരമായിരിക്കും. ദൂരയാത്രക്ക് അവസരമുണ്ടാകും. ധനപരമായി മെച്ചപ്പെട്ട വാരമാണ്. ബന്ധുക്കളുമായും, മാതാപിതാക്കളുമായും അകല്‍ച്ചയുണ്ടാകുന്നതിന് ഇടവന്നേക്കാം. വളര്‍ത്തു മൃഗങ്ങള്‍ക്കു രോഗദുരിതങ്ങള്‍ക്കു ഇടവരാതെ നോക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ദീര്‍ഘദൂര യാത്രക്കും, കാര്യസാധ്യത്തിനും അവസരം വന്നു ചേരും. പുതിയ തൊഴിലില്‍ പ്രവേശിക്കുന്നതിനു ഉചിതമായ സമയമാണ്. അടുത്ത ബന്ധുക്കളുടെ വിയോഗത്തിന് സാധ്യത കാണുന്നു. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ ഏര്‍പെടുന്നതിന് അനുകൂല സമയമാണ്. മത്സര പരീക്ഷകളില്‍ വിജയം ഉറപ്പായും ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 )

യാത്രാക്ലേശത്തിനും രോഗദുരിതങ്ങളാല്‍ കഷ്ടതയും ഉണ്ടാകാവുന്ന ഒരഴ്ചയാണ് ഇവര്‍ കാത്തിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നതിനും വിജയം കരസ്ഥമാകുന്നുന്നതിനും സാധ്യത കാണുന്നു. ധനപരമായി മെച്ചപ്പെട്ട വാരമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടപെടാന്‍ അവസരമുണ്ടാകും. ദൂരസ്ഥലങ്ങളിലുള്ള പുണ്ണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അവസരമുണ്ടാകും. ധനപരമായും, ആരോഗ്യപരമായും മെച്ചപ്പെട്ട ആഴ്ചയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ തൊഴിലിനു പ്രവേശിക്കുന്നതിനും അവസരം ലഭിച്ചേക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ഐശ്വര്യ സമൃദ്ധമായ ഒരാഴ്ച്ചയാണ് ഇവര്‍ക്ക്. അപ്രീക്ഷിത ധനലാഭത്തിന് ഇടയുണ്ടാകും. വിദേശയാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നു ചേരും. പൂര്‍വിക സ്വത്ത് അന്യാധീനപ്പെടാതിരിക്കാന്‍ ശ്ര ദ്ധിക്കേണ്ടതുണ്ട്. വൈവാഹിക കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്.

(ജ്യോതിഷ ഭൂഷണം എസ്. രമേശ് സദാശിവന്‍: 8547014299)

 

Astro prayer astrology temple varabhalam