/kalakaumudi/media/post_banners/64422aa5af4ce478db285e92aaa6757edf557efc75fe8617cc267990015d24e3.jpg)
ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികള്‍ മാറിക്കൊണ്ടിരിക്കുന്നു. ഇത് മനുഷ്യരാശിയെ ആകെത്തന്നെ സ്വാധീനിക്കുന്നു. ഇപ്പോള്‍ ഉണ്ടാകുന്ന ഗുരു, രാഹുയോഗം മൂലം ചണ്ഡാലയോഗം ചില രാശിക്കാര്‍ക്ക് രൂപപ്പെടുന്നു. ജ്യോതിഷവശാല്‍ ഇതിനെ അത്യന്തം ദോഷകരമായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ ഗുരു അശ്വതി നക്ഷത്രത്തില്‍ നിന്ന് മാറി ഭരണി നക്ഷത്രത്തില്‍ പ്രവേശിക്കുന്നതും രാഹു അശ്വതി നക്ഷത്രത്തില്‍ തുടരുകയും ചെയ്യുന്നു. ഈ ഗ്രഹസ്ഥിതികളുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ടു രാശിക്കാരുടേയും പൊതുഫലങ്ങള്‍.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബുദ്ധിമുട്ടുകള്‍ അലട്ടുന്ന ഒരു വാരമാണ് ഇവര്‍ക്ക്. സാമ്പത്തികമായും ആരോഗ്യപരമായും അത്ര മെച്ചപ്പെട്ടതല്ല. അധികാരികളില്‍ നിന്ന് തിരിച്ചടി നേരിടാം. ലഭിക്കുമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും ലഭിക്കാതെ വന്നേക്കാം. വാഹന ഗതാഗതം വളരെ ഏറെ കരുതി ഉപയോഗിക്കണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുണദോഷങ്ങള്‍ നിറഞ്ഞ ഒരാഴ്ചയാണ് ഇവര്‍ക്ക് വന്നു ചേരുന്നത്. കാലങ്ങളായി മുടങ്ങികിടന്ന പല കാര്യങ്ങളിലും അനുകൂല തീരുമാനം പ്രതീക്ഷിക്കാം. ധനപരമായി മെച്ചമായിരിക്കുമെങ്കിലും അമിത ചെലവ് വന്നുചേരാം. ജലജന്യരോഗങ്ങള്‍ വരാതെ നോക്കണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഏറെ മെച്ചപ്പെട്ട ഒരു വാരമാണ് ഇവര്‍ക്ക്. ധനാപരമായും ആരോഗ്യപരമായും ഗുണകരമായിരിക്കും. യാത്രകളും ഇടപാടുകളും മെച്ചപ്പെട്ട അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. സ്ഥാപര ജംഗമ വസ്തുക്കളുടെ ഇടപാടുകള്‍ക്ക് അനുകൂല സമയം ആണ്. ഉദ്യോഗം അന്വേഷിക്കുന്നവര്‍ക്ക് അനുകൂല അനുഭവം വന്നുചേരും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സമാധാന പൂര്‍ണമായ ഒരാഴ്ചയാണ് ഇവര്‍ക്ക് ഉണ്ടാകുക. ബന്ധുമിത്രാതികളുമായി സംഗമിക്കുന്നതിനും യാത്രചെയ്യുന്നതിനും അവസരം വന്നുചേരും. ധനപരമായി നേട്ടം വന്നുചേരുന്നതിനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന വിഷയം പഠിക്കാന്‍ അവസരം വന്നുചേരുകയും ചെയ്യും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതുവെ മനഃക്ലേശങ്ങള്‍ നിറഞ്ഞ ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. ജോലി സ്ഥലങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടേക്കാം. അനുകൂലമായി ലഭിക്കേണ്ട കാര്യങ്ങളില്‍ തിരിച്ചടി നേരിട്ടേക്കാം. വാക്കുതര്‍ക്കങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നത്. കൂടുതല്‍ തിരിച്ചടികള്‍ നേരിടാതിരിക്കുന്നതിനു സഹായിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പല കാര്യങ്ങള്‍ക്കും അനുകൂല തീരുമാനം ഉണ്ടാകാം. പൂര്‍വിക സ്വത്തുവന്നുചേരാം. ഉദ്യോഗങ്ങളില്‍ അപ്രതീക്ഷിതമായി ഉയര്‍ച്ച ഉണ്ടാകാം. മാതാപിതാക്കന്‍മാരുടെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനയോഗത്തിനും സാധ്യത കാണുന്നു.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്. ധനപരമായി ചെറിയ ബുദ്ധിമുട്ടു നേരിടുമെങ്കിലും, അപ്രതീക്ഷിതമായി വന്നുചേരുന്ന ധനം ഈ രാശിക്കാരുടെ ജീവിതത്തെ ഉന്നതിയിലേക്ക് എത്തിക്കും. ദീര്‍ഘദൂരയാത്രക്ക് അവസരം വന്നുചേരാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഈ രാശിക്കാര്‍ക്ക് അലച്ചിലിനും അരിഷ്ടതക്കും ഇടവരും. എന്നാല്‍, ആഴ്ചയുടെ ആദ്യപകുതി കഴിഞ്ഞാല്‍ അവസ്ഥക്ക് മാറ്റംവരികയും എല്ലാ കാര്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകുകയും ചെയ്യും. ധനപരമായും ആരോഗ്യപരമായും മെച്ചവും ഈശ്വര കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഈ രാശിക്കാരുടെ മാതാപിതാക്കള്‍ക്ക് അരിഷ്ടതകള്‍ വന്നുചേരാന്‍ സാധ്യത കാണുന്നു. കൂടാതെ ബന്ധുവിയോഗത്തിനും കാരണമായേക്കാം. വാക്കുതര്‍ക്കത്തില്‍ നിന്നും കൊടുക്കല്‍ വാങ്ങലുകളില്‍ നിന്നും അകന്നുനില്‍ക്കുന്നത് കൂടുതല്‍ കഷ്ടതയും ശത്രുതയും വരാതിരിക്കുന്നതിന് നല്ലതായിരിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപരമായി ഈ രാശിക്കാര്‍ക്ക് വളരെയേറെ മെച്ചപ്പെട്ട ഒരാഴ്ചയായിരിക്കും. സന്താനങ്ങളില്‍ നിന്ന് ഏറെ കരുതലും പരിഗണനയും ലഭിക്കും. തീര്‍ത്ഥയാത്രയ്ക്കും മംഗളകാര്യങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരം ഉണ്ടായേക്കാം. വിവാഹകാര്യങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കും അനുകൂലം.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഉദ്യോഗസ്ഥര്‍ക്ക് ഏറെ അനുകൂലമായ ഒരാഴ്ചയാണ്. സ്ഥാനക്കയറ്റം ലഭിക്കുന്നതിനും അനുകൂലമായി സ്ഥലം മാറ്റത്തിനും സാധ്യത കാണുന്നു. ധനപരമായ കാര്യങ്ങള്‍ക്ക് ഗുണകരമായിരിക്കും. വാഹന യോഗത്തിനും അവസരമുണ്ട്.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഗുണാധിക്യം കൊണ്ടും സന്തോഷ കാര്യങ്ങളാലും ഒട്ടനവധി സന്ദര്‍ഭങ്ങള്‍ അപ്രതീക്ഷിതമായി വന്നുചേരും. സന്താനങ്ങള്‍ക്ക് അനുകൂല സമയമാണ്. വിദേശവാസത്തിനും തൊഴില്‍ സമ്പാദനത്തിനും അവസരം വന്നുചേരും. പുതിയ വാഹനമോ വീടോ വാങ്ങുന്നതിന് സാധ്യത കാണുന്നു.
(ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍: 8547014299)