ബുധന്റെ വക്രസഞ്ചാരം ഈ രാശിക്കാരെ ബാധിക്കും

ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഗ്രഹമാണ് ബുധന്‍. ഏറ്റവും ചെറിയ ഗ്രഹങ്ങളില്‍ ഒന്നായ ബുധന്‍ ജ്യോതിഷവശാല്‍ ബുദ്ധിശക്തി, യുക്തി, ആശയവിനിമയം എന്നിവയുടെയെല്ലാം നാഥാന്‍ കൂടിയാണ്.

author-image
Web Desk
New Update
ബുധന്റെ വക്രസഞ്ചാരം ഈ രാശിക്കാരെ ബാധിക്കും

ജ്യോതിഷ ഭൂഷണം രമേശ് സദാശിവന്‍

ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഗ്രഹമാണ് ബുധന്‍. ഏറ്റവും ചെറിയ ഗ്രഹങ്ങളില്‍ ഒന്നായ ബുധന്‍ ജ്യോതിഷവശാല്‍ ബുദ്ധിശക്തി, യുക്തി, ആശയവിനിമയം എന്നിവയുടെയെല്ലാം നാഥാന്‍ കൂടിയാണ്. അഗസ്റ്റ് 24 മുതല്‍ ബുധന്‍ വക്രഗതിയിലാണ് സഞ്ചരിക്കുക, അതായത്, അതുവരെ സഞ്ചരിച്ചുകൊണ്ടിരുന്നതിന് എതിര്‍ദിശയില്‍. വക്രഗതിയില്‍ സഞ്ചരിക്കുന്ന ബുധന്‍ ചിങ്ങം, തുലാം, ധനു, കന്നി എന്നീ രാശിക്കാര്‍ക്ക് പലതരത്തില്‍ ഉള്ള പ്രശ്നങ്ങള്‍ നേരിട്ടേക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പുതിയ ആഴ്ച ഈ രാശിക്കാര്‍ക്ക് ഗുണകരമായി ഭവിക്കും. ധനപരമായും, കുടുംബപരമായും, ആരോഗ്യപരമായും അനുകൂലമാണ്. വിവാഹം, ഗൃഹപ്രേവേശം തുടങ്ങിയ വിശേഷങ്ങളില്‍ പങ്കെടുക്കും. വിവാഹ സംബന്ധിയായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്.

ഇടവം (കാര്‍ത്തിക 3/4 രോഹിണി, മകയിരം 1/2)

സാമ്പത്തിക രംഗത്ത് ആശങ്ക ഉണ്ടായേക്കാം. അടുപ്പമുള്ളവരുമായി അകലുന്നതിനും, അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. ജോലിയില്‍ ഉള്ളവര്‍ക്ക് ഈ ആഴ്ചയില്‍ കൂടുതല്‍ പരിശ്രമകരമായ ജോലിയില്‍ ഏര്‍പ്പെടേണ്ടി വരാം. വിദ്യാര്‍ത്ഥികളും കഠിനപരിശ്രമം നടത്തേണ്ടതായി വന്നേക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഗുണപരമായ ഒരു വാരമായിരിക്കും ഇവര്‍ക്ക്. കുടുംബത്തില്‍ ശുഭ കാര്യങ്ങള്‍ നടക്കുന്നതിനു സാധ്യത കാണുന്നു. സന്താനങ്ങള്‍ക്ക് വളരെയേറെ അനുകൂലമാണ്. ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയും. അതികാരസ്ഥാനത്തുള്ളവരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും.

കര്‍ക്കിടകം. (പുണര്‍തം 1/4, പൂയം, ആയില്യം)

പൊതുവെ അനുകൂലമായ വാരമായിരിക്കും ഇവര്‍ക്ക്. സന്താനങ്ങളില്‍ നിന്ന് വളരെയേറെ സന്തോഷകരമായ അനുഭവങ്ങള്‍ വന്നുചേരും. അന്യനാട്ടില്‍ ഉള്ള ബന്ധുക്കള്‍ നാട്ടിലെത്തിയേക്കാം. സാമ്പത്തികാവസ്ഥയും, ആരോഗ്യാവസ്ഥയും അനുഗുണമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

അമിതമായി ചെലവ് വര്‍ദ്ധിക്കുന്ന ആഴ്ചയാണ്. ആവര്‍ത്തിച്ചുള്ള ചിലവുകള്‍ കാരണം കുടുംബത്തില്‍ അസാരസ്യങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് നിക്ഷേപണങ്ങള്‍ പോലുള്ള കാര്യങ്ങള്‍ നിയന്ത്രിക്കണം. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധയോടെ വേണം ജോലിയില്‍ ഏര്‍പ്പെടാന്‍.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഈ രാശിക്കാര്‍ക്ക് ആഴ്ച അത്ര നല്ലഫലങ്ങള്‍ നല്‍കുന്നില്ല. യാത്രാക്ലേശവും, മന:ക്ലേശവും നേരിട്ടേക്കാം. സാമ്പത്തികമായി മെച്ചമാണെങ്കിലും അനാവശ്യ ചെലവുകള്‍ ഏറെ ഉണ്ടാകും. ശാരീരിക വൈഷമ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതിന് ഇടനല്‍കുന്ന അവസരങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

വിദൂര ദേശങ്ങളില്‍ ജോലി നോക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാകുന്ന സമയമാണ്. പുതിയ ജോലികള്‍ നേടുന്നതിനും, സമ്പാദ്യം നേടുന്നതിനും അവസരം വന്നുചേരും. ഗൃഹനിര്‍മ്മാണം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്ക് അനുകൂല സമയമാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശോഭനമായ അവസരങ്ങള്‍ വന്നു ചേരും. സന്താനങ്ങള്‍ക്കും, ഉന്നത പഠനം നടത്തുന്നതിന് ശ്രമിക്കുന്നവര്‍ക്കും ചെറിയ ശ്രമം കൊണ്ടുതന്നെ കാര്യപ്രാപ്തി നേടാന്‍ കഴിയും. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും രോഗികളും ശ്രദ്ധിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനപരമായി മെച്ചപ്പെട്ട അവസ്ഥ ആയിരിക്കുമെങ്കിലും ചെലവ് ഏറിക്കൊണ്ടേയിരിക്കും. പൂര്‍വിക സ്വത്തു ലഭിക്കുന്നതിന് അവസരം വരാം. ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അത് സഫലീകരിക്കപ്പെടും. മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം. വാഹനഗതാഗതം സൂക്ഷ്മതയോടെ വേണം.

മകരം ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്ക് സന്താന ലബ്ധിക്കും സന്താങ്ങള്‍ ഉള്ളവര്‍ക്ക് സന്താനങ്ങളില്‍ നിന്ന് മെച്ചപ്പെട്ട ഫലങ്ങള്‍ ലഭിക്കുന്നതിനും ഇടവരും. കുടുംബത്തില്‍ വിവാഹം തുടങ്ങിയ ശുഭ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സാമ്പത്തികമായി വെല്ലുവിളികള്‍ നിറഞ്ഞ വാരമായിരിക്കും. ചെലവുകള്‍ അമിതമായി വര്‍ദ്ധിക്കുമെങ്കിലും അതിനൊപ്പിച്ച് വരവ് ഉണ്ടാകണമെന്നില്ല. കുടുംബ അന്തരീഷം അത്ര സുഖകരമായിരിക്കണമെന്നില്ല. വാക്കുതര്‍ക്കങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണം.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. സഹോദര സ്ഥാനീയരില്‍ നിന്ന് അവഗണന നേരിടാന്‍ സാധ്യത കാണുന്നു. മന:പ്രയാസത്തിനും, മാനഹാനിക്കും ഇടവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തില്‍ ശുഭ കാര്യങ്ങള്‍ നടക്കാന്‍ അവസരം ഉണ്ടാകാം.

(ജ്യോതിഷ ഭൂഷണം രമേശ് സദാശിവന്‍: 8547014299)

Astro astrology temples prayer varabhalam