ഈ ആഴ്ച ചില രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം

ശക്തിയുടെ ഘടകമായി ജ്യോതിഷത്തില്‍ വ്യാഖ്യാനിക്കുന്ന ചൊവ്വ മെയ് 10 മുതല്‍ കര്‍ക്കിടകം രാശിയില്‍ സംക്രമിക്കയാണ്. കര്‍ക്കിടകം രാശി ചൊവ്വയുടെ നീച ക്ഷേത്രമാണ്. നീച രാശിയില്‍ ദുര്‍ബലനായിരിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം സൃഷ്ടിക്കപ്പെടുന്നു.

author-image
Web Desk
New Update
ഈ ആഴ്ച ചില രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം

ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍

ഗ്രഹങ്ങളുടെ സംക്രമണത്തിനു അനുസരിച്ചാണ് ഫലങ്ങള്‍ പ്രവചിക്കുന്നത് എന്നറിയാമല്ലോ. എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവില്‍ ഓരോ രാശിയിലും സംക്രമിക്കുന്നു. ശക്തിയുടെ ഘടകമായി ജ്യോതിഷത്തില്‍ വ്യാഖ്യാനിക്കുന്ന ചൊവ്വ മെയ് 10 മുതല്‍ കര്‍ക്കിടകം രാശിയില്‍ സംക്രമിക്കയാണ്. കര്‍ക്കിടകം രാശി ചൊവ്വയുടെ നീച ക്ഷേത്രമാണ്. നീച രാശിയില്‍ ദുര്‍ബലനായിരിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം സൃഷ്ടിക്കപ്പെടുന്നു. മിഥുനം, തുലാം, കര്‍ക്കിടകം എന്നിവയാണ് ഈ രാശിക്കാര്‍. ഈ രാശിക്കാര്‍ക്ക് നീച ഭംഗ രാജയോഗത്തിലൂടെ നല്ല ഗുണങ്ങള്‍ ലഭിക്കുന്നു. ഇനി മുഴുവന്‍ രാശികളിലേയും പൊതുഫലങ്ങള്‍ നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഈ രാശിക്കാര്‍ക്ക് ഈ വാരം പൊതുവെ നല്ല ഫലങ്ങള്‍ നല്‍കുന്നില്ല. കാര്യതടസ്സത്തിനും, ധനതടസത്തിനും ഇടയുണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ സാധിച്ചേക്കാം, സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങള്‍ക്ക് തടസമുണ്ടാകുകയില്ല. വാഹനം ഉപയോഗം സൂക്ഷിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഗുണദോഷ സമ്മിശ്രമായിരിക്കും ഇവര്‍ക്ക് ഈ ആഴ്ച, സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടു നേരിടുമെങ്കിലും യാത്രകള്‍കൊണ്ട് നേട്ടമുണ്ടാകാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം. അനാവശ്യ വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കിയാല്‍ ഒരുപരിധിവരെ പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ടു പോകാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

നല്ലൊരു വാരമായിരിക്കും ഈ രാശിക്കാര്‍ക്ക് ധനപരമായും കുടുംബപരമായും സന്തോഷം ഉണ്ടാകും. കാലങ്ങള്‍ ആയി മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ അത്ഭുതകരമായി അനുകൂലമായി വരും. വിനോദയാത്രക്കും ഇഷ്ടഭക്ഷണ സമൃദ്ധിക്കും അവസരമുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)

വളരെയേറെ ഗുണകരമായ ഒരാഴ്ചയാണ് ഇവര്‍ക്ക്. ഔദ്യോഗിക രംഗത്തു വളരെയേറെ ഉയര്‍ച്ച ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അനുകൂലമാണ്, ആഗ്രഹിക്കുന്ന കോഴ്‌സിന് ചേരാന്‍ അവസരമുണ്ടാകും. സാമ്പത്തികപരമായും കുടുംബപരമായും മെച്ചമായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

തികച്ചും അനുകൂലമല്ലാത്ത ഒരാഴ്ചയാണ് ഇവര്‍ക്ക്. സുഖക്കുറവും, ഉദര വൈഷമ്യം ഉണ്ടാകാം. എല്ലാ കാര്യങ്ങള്‍ക്കും തടസം നേരിടാം. വാക്കുകള്‍ ഉപയോഗിക്കുന്നതിലും ഇടപാടുകള്‍ നടത്തുന്നതിലും ജാഗ്രത പാലിച്ചാല്‍ ഒരു പരിധിവരെ ദോഷങ്ങള്‍ ഒഴിവാക്കി മുന്നോട്ടു പോകാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഗുണ ദോഷ സമ്മിശ്രമായ ഒരുവാരമാണ് ഇവര്‍ക്ക്. യാത്രാക്ലേശം ധനനഷ്ടം എന്നിവക്ക് സാധ്യതയുണ്ട്. വാഹന യാത്രകള്‍ സൂക്ഷിക്കണം. തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് ഈ രാശിക്കാര്‍ക്ക് അനുകൂലമാണ്. വ്യവഹാരകാര്യങ്ങളും അനുകൂലമായി വന്നേക്കാം.

തുലാം (ചിത്തിര 1/2 ,ചോതി, വിശാഖം 3/4)

ഈ രാശിക്കാര്‍ക്ക് വാരം പൊതുവെ കഷ്ടതകള്‍ നിറഞ്ഞ തുടക്കമായിരിക്കയുമെങ്കിലും അതിനു ശേഷം ധനപരമായും കുടുംബപരമായും വളരെ മെച്ചപ്പെട്ടതായിരിക്കും. തൊടുന്നതെന്തിലും ഭാഗ്യം അവരെ അനുഗ്രഹിക്കും. കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധിച്ചേ ചെയ്യാവു.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

നല്ല സന്തോഷകരമായ ഒരാഴ്ചയാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സന്തോഷത്തിനും ബന്ധുസമാഗമത്തിനും, വിനോദയാത്രക്കും അവസരമുണ്ടായേക്കും, ധന ഇടപാടുകളില്‍ നേട്ടം കൈവരിക്കാം. വാഹനയാത്ര, ആഹാരം എന്നിവ സൂക്ഷിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

സാധാരണ ഒരാഴ്ചയാണ് ഇവര്‍ക്ക് വന്നുചേരുക. ബന്ധു കലഹത്തിനു സാധ്യത ഉള്ളതിനാല്‍ അനാവശ്യ വാക്കുതര്‍ക്കത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ശ്രെദ്ധിക്കണം. കൊടുക്കല്‍, വാങ്ങലുകള്‍ ശ്രെദ്ധയോടെ നടത്തണം. വാഹനം ഉള്ളവര്‍ ശ്രെദ്ധയോടെ കൈകാര്യം ചെയ്യണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പൊതുവെ ഗുണകരമായ ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. കോടതി വ്യവഹാരങ്ങളില്‍ നിന്ന് അനുകൂല തീരുമാനം കാത്തിരിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വൈകാതെ ലഭിക്കും, ധനപരമായി നേട്ടം ഉണ്ടാക്കാം.

കുഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സാമ്പത്തികമായും ആരോഗ്യപരമായും അത്ര മെച്ചപ്പെട്ട വാരമായിരിക്കില്ല ഈ രാശിക്കാര്‍ക്ക്. മനഃക്ലേശവും മാനഹാനിയും ഉണ്ടാകാന്‍ സാധ്യത കാണുന്നു. എന്നാല്‍ തൊഴില്‍ രംഗത്തു നിന്ന് അനുകൂല തീരുമാനങ്ങള്‍ക്ക് സാധ്യതകാണുന്നു. വാതുവയ്പ്പ് പോലുള്ളവയില്‍ നിന്ന് അകന്നുനില്‍ക്കണം.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

സാമ്പത്തിക രംഗം മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ കാര്യങ്ങളിലും അനുകൂലമായിരിക്കും ഈ രാശിക്കാര്‍ക്ക്. തൊഴില്‍ മേഖലയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ നോക്കണം, വാഹനം ഉപയോഗിക്കുന്നവര്‍ വളരെ സൂഷ്മത കാണിക്കണം.

(ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍: 8547014299)

Astro muhurtham varabhalam