By web desk.07 05 2023
ജ്യോതിഷ ഭൂഷണം രമേശ് സദാശിവന്‍
ശുഭഗ്രഹങ്ങളില്‍ പ്രധാനിയായ ശുക്രന്‍ മിഥുനം രാശിയിലേക്ക് മെയ് മാസം 2-ാം തീയതി പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ സംക്രമണം ചില രാശിക്കാര്‍ക്കു വളരെയധികം ഗുണപ്രദമാണ് മേടം, കര്‍ക്കിടകം, വൃശ്ചികം രാശിക്കാര്‍ക്കാണ് കൂടുതല്‍ മെച്ചം എങ്കിലും ശുക്രന്‍ മറ്റുരാശികളിലേക്കും ഗുണഫലങ്ങള്‍ എത്തിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ്. ഒപ്പം ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5-ാം തീയതി സംഭവിച്ചിരിക്കുകയാണ്. ഇതും ഈ ആഴ്ചയിലെ പൊതുഫലത്തെ സ്വാധീനിക്കുന്നു.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4 )
വളരെയേറെ ഗുണകരമായ ഒരാഴ്ചയാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ധനപുഷ്ടിയും, സന്തോഷവും പ്രധാനം ചെയ്യും. സര്‍ക്കാര്‍ കാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും ഏറെ മെച്ചപ്പെട്ടതാണ്. സംസാരചാതുരിയാല്‍ ഇടപാടുകളില്‍ വിജയം കൈവരിക്കാന്‍ കഴിയും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുണദോഷ സമ്മിശ്രമായിരിക്കും ഈ രാശിക്കാര്‍ക്ക്. യാത്രകള്‍ ഗുണം ചെയ്യും. മുടങ്ങിക്കിടന്ന സമ്പത്തു വന്നുചേരുമെങ്കിലും അമിത ചിലവുണ്ടാകാന്‍ ഇടയുണ്ടാകും. ഉദരരോഗം വരാതെ ശ്രദ്ധിക്കണം. വാഹന ഉപയോഗം നിയന്ത്രിക്കണം. വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രമിക്കണം.
മിഥുനം (മകയിരം 1/2 ,തിരുവാതിര ,പുണര്‍തം 3/4)
ഈ രാശിക്കാര്‍ക്ക് പൊതുവെ ഈ ആഴ്ച മെച്ചപ്പെട്ടതായിരിക്കും. ധനപരമായും ആരോഗ്യപരമായും നേട്ടം ഉണ്ടായേക്കും. കോടതി വ്യവഹാരം ഉള്ളവര്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകാം. ദീര്‍ഘദൂര യാത്രകളും വാക്കുതര്‍ക്കങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുണകരമായ ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. അംഗീകാരം, പ്രശസ്തി എന്നിവ തേടിവന്നേക്കാം, സര്‍ക്കാരുമായി ബന്ധെപ്പെട്ട കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ പുതിയ തീരുമാനങ്ങള്‍ മാറ്റിവക്കുന്നതായിരിക്കും ഉചിതം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4 )
ആഴ്ചയുടെ ആദ്യം ഗുണകരമാണെങ്കിലും പിന്നെ ബുദ്ധിമുട്ടായിരിക്കും. യാത്രാക്ലേശവും ഉദരരോഗവും ഉണ്ടാകാം. ഇടപാടുകളില്‍ ബുദ്ധിമുട്ടു നേരിട്ടേക്കാം. ധനപരമായ നേട്ടം ഉണ്ടാകുമെങ്കിലും അമിത ചിലവുകളും വന്നുചേര്‍ന്നേക്കാം. വാഹന ഉപയോഗം നിയന്ത്രിക്കണം.
കന്നി (ഉത്രം 3/ 4, അത്തം, ചിത്തിര 1/ 2)
പൊതുവെ മെച്ചപ്പെട്ട ഒരാഴ്ചയല്ല ഈ രാശിക്കാര്‍ക്ക്. ധനനഷ്ടവും യാത്രാദുരിതവും നേരിട്ടേക്കാം. ഇടപാടുകളില്‍ ജാഗ്രത പാലിക്കണം. ദീര്‍ഘദൂരയാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്.
തുലാം (ചിത്തിര 1/2 ,ചോതി ,വിശാഖം 3/4)
പ്രതികൂലമായ ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക് ഉണ്ടാകുക. സാമ്പത്തിക ഇടപാടുകളില്‍ പരാജയം സംഭവിച്ചേക്കാം. ബന്ധു മിത്രാതികളില്‍ നിന്നും അധികാരസ്ഥാനികളില്‍ നിന്നും അസ്വാരസ്യം നേരിട്ടേക്കാം. ദീര്‍ഘദൂരയാത്രകളും വാക്കുതര്‍ക്കങ്ങളും ഒഴിവാക്കിയാല്‍ പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സഹായിക്കും.
വൃശ്ചികം (വിശാഖം 1/4 ,അനിഴം, തൃക്കേട്ട)
മെച്ചപ്പെട്ട ഒരാഴ്ചയാണ് ഇവരുടേത്. ധനപരമായും കുടുംബപരമായും ഇവര്‍ക്ക് നേട്ടം ഉണ്ടാകുന്നു. സര്‍ക്കാരില്‍ നിന്നും ആനുകൂല്യം പ്രതീക്ഷിക്കുന്നവര്‍ക്ക് നേട്ടം ഉണ്ടാകും എന്നതു മാത്രമല്ല വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകാനും വളരെ അധികം സാധ്യത കാണുന്നു.
ധനു (മൂലം ,പൂരാടം ,ഉത്രാടം 1/4)
ഗുണദോഷസമ്മിശ്രമായ ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. ചിലവുകള്‍ കൂടുതല്‍ ഉണ്ടാകാതെ നോക്കണം. വാഹനം, അഗ്നി എന്നിവയില്‍ നിന്ന് അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിലും ആഹാരകാര്യങ്ങളിലും പ്രധാന ശ്രദ്ധ ഉണ്ടാകുന്നത് ദോഷഫലത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സഹായിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം അവിട്ടം, 1/2)
ധനപരമായി ചെലവ് വര്‍ദ്ധിക്കുന്ന ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. ബന്ധുവിയോഗത്തിനും, ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപരമായിരിക്കും. പുതിയ കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണം. വിദേശ വിദ്യാഭ്യാസം തേടുന്നവര്‍ക്ക് അനുകൂലമായിരിക്കും.
കുഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
മികച്ച ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. ധനക്ലേശത്തിനു സാധ്യത ഉണ്ടെങ്കിലും മാനസികമായും കുടുബപരമായും സന്തോഷം നല്‍കുന്നതായിരിക്കും. മുടങ്ങിക്കിടന്ന പലകാര്യങ്ങളും ഗുണകരമായി മാറാന്‍ സാധ്യത കാണുന്നു. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇടയാകും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
നാനാഭാഗത്തു നിന്നും സഹായങ്ങള്‍ ലഭിക്കുന്ന ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. സാമ്പത്തിക രംഗത്തു മെച്ചമാണെങ്കിലും ചെലവ് വര്‍ധിക്കാന്‍ സാധ്യത കാണുന്നു. സന്താനങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാകാം. വാഹന യാത്ര ശ്രദ്ധിച്ച് വേണം. കുടുംബ സൗഖ്യം കുറയും.
(ജ്യോതിഷ ഭൂഷണം രമേശ് സദാശിവന്‍: 8547014299)