/kalakaumudi/media/post_banners/7af8923686c0a0071536e9d19df9fd7d43ca5afcd35f75ed546f01136d14c2ef.jpg)
ജ്യോതിഷഭൂഷണം രമേഷ് സദാശിവന്‍
ധനലാഭവും അംഗീകാരവും പ്രശസ്തിയും ഈ ആഴ്ചയില്‍ ചില രാശിക്കാര്‍ക്ക് വന്ന് ചേരുന്നു. കഴിഞ്ഞ ആഴ്ചയിലെന്ന പോലെ തന്നെ ആദിത്യനും വ്യാഴവും മേടം രാശിയില്‍ തുടരുന്നു. അതോടൊപ്പം രാഹുവും, കേതുവും മേടത്തിലും, തുലാത്തിലും ആയി സഞ്ചരിക്കുന്നു. ശനിദേവന്‍ കുംഭം രാശിയിലും ബുധന്‍ മേടം രാശിയിലും ഉണ്ട്. നിലവിലെ ഗ്രഹസ്ഥിതി അനുസരിച്ചു ചില രാശിക്കാര്‍ക്ക് മേല്‍പറഞ്ഞപ്രകാരം ഉള്ള ഗുണഫലങ്ങള്‍ ലഭിക്കും. മേടം, കര്‍ക്കിടകം, മീനം രാശികള്‍ക്കാണ് ഈ ആഴ്ച വിശേഷിച്ചും ഗുണം ചെയ്യുക.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഈ രാശിക്കാര്‍ക്ക് പൊതുവെ ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. ആഴ്ചയുടെ തുടക്കത്തില്‍ ചില തടസങ്ങള്‍ വരുമെങ്കിലും അതുമാറി ശുഭകരമായി വരും, ധനലബ്ധിയും ഇഷ്ടജന സാമീപ്യവും ഉണ്ടാകും. മുടങ്ങി കിടക്കുന്ന കാര്യങ്ങള്‍ അനുകൂലമായി വരാം. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുവെ നല്ല ഒരു ആഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകാം. ധനപരമായും ആരോഗ്യപരമായും മികച്ച ആഴ്ചയാണ് കാണുന്നത്. ഉല്ലാസയാത്രക്കും ക്ഷേത്രദര്‍ശനത്തിനും അവസരമുണ്ടായേക്കാം. വാക്കുതര്‍ക്കത്തിന് അവസരം ഉണ്ടാകാതെ ശ്രദ്ധിക്കണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കഷ്ടത നിറഞ്ഞതായിരിക്കും ഈ വാരം .മനഃക്ലേശവും യാത്രാക്ലേശവും ശാരീരിക അസ്വാസ്ഥ്യവും ഉണ്ടാകാം. ബന്ധുവിയോഗത്തിനും കലഹത്തിനും സാഹചര്യമുണ്ടായേക്കാം. ദൂരയാത്ര ഒഴിവാക്കിയും വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെയും ഇരിക്കണം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുണദോഷസമ്മിശ്രമായിരിക്കും ഈ രാശിക്കാര്‍ക്ക്. ആഴ്ചയുടെ ആരംഭത്തില്‍ ഉണ്ടാകുന്ന പുരോഗതി പിന്നീടു ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും ഈശ്വരാധീനം ഉള്ളതിനാല്‍ തൊടുന്നതെല്ലാം ശുഭമായി ഭവിക്കും. വാഹനഗതാഗതം പരമാവധി കുറയ്ക്കുകയും വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പെടാതിരിക്കയും വേണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതുവെ നല്ലൊരു ആഴ്ചയാണ് സന്തോഷകരമായ ദൂരയാത്രക്കും ഇഷ്ടഭക്ഷണ സമൃദ്ധിക്കും അവസരമുണ്ടാകും. ഉദരരോഗത്തിനും ബന്ധു കലഹത്തിനും സാഹചര്യമുണ്ടാകാതെ ശ്രദ്ധിക്കണം. വാഹന ഉപയോഗം ശ്രദ്ധിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ക്കു ഇടനല്‍കുന്ന കാര്യങ്ങളില്‍ ഇടപെടാതിരിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഈ രാശികാര്‍ക്ക് വളരെ അധികം ഗുണം ഉണ്ടാകുന്ന ഒരാഴ്ചയാണ്. ദാമ്പത്യരംഗത്തു വളരെ അധികം ഗുണപരമായിരിക്കും. ബഹുമാനവും ആദരവും വര്‍ധിക്കും ഔദ്യോഗിക രംഗത്തും ഏറെ ഗുണം ചെയ്യും. ജോലിയിലും, ബസിനസ്സിലും പ്രതീക്ഷച്ചതിലേറെ നേട്ടം ഉണ്ടായേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഈ രാശിക്കാര്‍ക്ക് അത്ര ഗുണകരമല്ലത്ത ഒരു വാരമാണ്. ധനനാശവും ശത്രുദോഷവും മാനഹാനിയും ഉണ്ടാകാം. പണമിടപാടുകള്‍ ശ്രദ്ധിച്ചുവേണം കൈകാര്യം ചെയ്യാന്‍. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പറ്റിക്കപെടാന്‍ അവസരമുണ്ടാകാതെ നോക്കണം.
വൃശ്ചികം(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്വയംകൃതാനര്‍ത്ഥം ഉണ്ടാകാതെ ശ്രദ്ധിക്കണം ഒരോ പ്രവൃത്തിയും ആലോചിച്ചു വേണം ചെയ്യാന്‍. ആരുമായും വാക്കുതര്‍ക്കത്തിനോ പണ ഇടപാടുകള്‍ക്കോ മുതിരരുത്. തൊഴില്‍സ്ഥലത്ത് ഉന്നതിയും കുടുംബത്തില്‍ സന്തോഷവും ഉണ്ടാകാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവെ ഗുണപരമായ ഒരാഴ്ചയാണ്. ധനാഭിവൃദ്ധിയും, മനഃസന്തോഷവും, അംഗീകാരവും ലഭിച്ചേക്കാം. ഇടപാടുകളില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിക്കും. ഇഷ്ടഭക്ഷണ ലാഭവും വിനോദയാത്രയും ഉണ്ടാകാം. വിദ്യാര്‍തികള്‍ക്കു പുതിയ അവസരം ലഭിക്കാവുന്ന ഒരാഴ്ചയാണ് വരാന്‍ പോകുന്നത്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യ രംഗത്തു ഗുണപരമായ ഒരാഴ്ചയല്ല. ധനപരമായും കുടുബപരമായും മികച്ചതായിരിക്കും. ജോലിസംബന്ധമായും വിദ്യാഭ്യാസ സമ്പന്ധമായും നേട്ടം ഉണ്ടാക്കാം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഉദരരോഗത്തിനു സാധ്യത കാണുന്നു.
കുഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ആഴ്ചയുടെ തുടക്കത്തില്‍ അത്ര മെച്ചമല്ലെങ്കിലും തുടര്‍ന്ന് എല്ലാകാര്യങ്ങളിലും അനുകൂലമായ അനുഭവം ഉണ്ടായേക്കാം. ദൂരയാത്ര ഒഴിവാക്കുന്നതും വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പെടാതിരിക്കുന്നതും ദുരനുഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനു നല്ലതാണ്. ധനപരമായി നേട്ടം ഉള്ള വാരമാണ്.
മീനം (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഏറ്റവും മികച്ച ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്, ചിലകാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടന്നില്ലെങ്കിലും ധനപരമായും കുടുബപരമായും ആരോഗ്യപരമായും മികച്ചതായിരിക്കും. സന്താനങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും, പങ്കാളിക്കും ഈ രാശിക്കാരില്‍ നിന്നും വളരെയധികം ഗുണം ഉണ്ടാകാം.
(ജ്യോതിഷഭൂഷണം രമേഷ് സദാശിവന്‍: 8547014299)