/kalakaumudi/media/post_banners/c306d30e4a5b688be50f982aeefebc7beee24ca67af4c0fb5c975c5cfb775411.jpg)
ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍
ഓരോ നാളുകാര്‍ക്കും രാശിക്കാര്‍ക്കും ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനും, അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനും ഗ്രഹങ്ങള്‍ ആണ് കാരണം ഗ്രഹങ്ങള്‍ രാശി മാറുമ്പോള്‍ ആണ് ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങളും, നഷ്ടങ്ങളും സംഭവിക്കുന്നത്. ഇപ്പോള്‍ വ്യാഴം കര്‍ക്കിടക രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ഈ മാറ്റം ചില രാശിക്കാര്‍ക്ക് ഗുരുപുഷ്യ യോഗം ഉണ്ടാകുന്നു. 4 രാശിക്കാര്‍ക്ക് ഇക്കാലത്ത് വളരെയേറെ ഉയര്‍ച്ച ഉണ്ടാകുന്നു. മേടം, ഇടവം, മിഥുനം, ചിങ്ങം എന്നീ രാശിക്കാരാണ് ഇവര്‍.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
ഈ രാശിക്കാര്‍ക്ക് വാരം ഏറെ മെച്ചപ്പെട്ടതായിരിക്കും. കുടുംബപരമായും, ധനപരമായും മെച്ചമായിരിക്കും. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍ വന്നു ചേരും. ദൃഢനിശ്ചയത്തോടെ കാര്യങ്ങളില്‍ ഇടപെടുന്നതിനാല്‍ ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ദൂരസ്ഥലങ്ങളില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു സമീപത്തേക്കു മാറ്റം കിട്ടാം.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
മാനസികമായി ഒരുപാട് സന്തോഷം ലഭിക്കുന്ന സമയമാണ് ഇവര്‍ക്ക്. അസാധാരണമാണെന്നു കരുതിയിരുന്ന കാര്യങ്ങള്‍ നടക്കുന്നതിന് ഇടവരും. മുടങ്ങിക്കിടന്ന ധനം ലഭിക്കുന്നതിനും വസ്തുക്കള്‍ വാഹനങ്ങള്‍ എന്നിവ സമ്പാദിക്കുന്നതിനും അവസരം വന്നുചേരും.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)
ആഴ്ചയുടെ ആദ്യ ഭാഗം വളരെയേറെ അനുകൂല ഫലങ്ങള്‍ വന്നുചേരുന്നു. തുടര്‍ന്ന് സാഹചര്യം മാറുന്നതായി കാണുന്നു. സാമ്പത്തികമായി ഗുണപരമാണെങ്കിലും അമിതച്ചിലവ് വന്നു ചേരും. ആരോഗ്യ പരമായും ശ്രദ്ധ ചെലുത്തേണ്ടതായി വരും. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
കര്‍ക്കിടകം. (പുണര്‍തം ¼, പൂയം, ആയില്യം)
കാര്യതടസങ്ങള്‍ക്കും മനഃപ്രയാസങ്ങള്‍ക്കും ഇടയുണ്ടാകുന്ന ആഴ്ചയാണ് ഇവര്‍ക്ക്. ധനപരമായി പ്രയാസങ്ങള്‍ വരാം. വാഹനഗതാഗതം സൂക്ഷിച്ചു ചെയ്യണം. പണം കടം കൊടുക്കുന്നവര്‍ ശ്രദ്ധയോടെ ചെയ്യണം. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടവിഷയത്തില്‍ പഠനം നടത്തുന്നതിനും വിദേശത്ത് പോകുന്നതിനും അവസരം വന്നു ചേരും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഏറെ ഗുണകരമായ വാരമായിരിക്കും ഇവര്‍ക്ക്. ഇഷ്ടഭക്ഷണത്തിനും, വിനോദയാത്രക്കും അവസരം വന്നു ചേരാം. കാലങ്ങളായി ആഗ്രഹിച്ചിരിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍ വരും. ധനവിനിയോഗം. യാത്രകള്‍ എന്നിവ ശ്രദ്ധയോടെ വേണം. സന്താനങ്ങള്‍ക്ക് ഗുണകരം ആയിരിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ചില കാര്യങ്ങള്‍ മന:പ്രയാസമുണ്ടാക്കുമെങ്കിലും സമചിത്തതയോടെയുള്ള നിലപാട് അതിനെ അതിജീവിക്കാന്‍ സഹായിക്കും. സാമ്പത്തികമായും, ആരോഗ്യപരമായും മോശമല്ലാത്ത അവസ്ഥയായിരിക്കും. കൊടുക്കല്‍ വാങ്ങലുകള്‍ വളരെയേറെ കരുതലോടെ ആയിരിക്കുന്നത് നല്ലതാണ്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
മാനസികമായി ഏറെ സന്തോഷം നല്‍കുന്ന ദിനങ്ങള്‍ ആയിരിക്കും ഇവര്‍ക്ക് വന്നുചേരുക. വിദേശത്തു നിന്ന് ശുഭ വാര്‍ത്തകള്‍ കേള്‍ക്കുന്നതിന് ഇടവരും. പുതിയ തൊഴിലില്‍ പ്രവേശിക്കുന്നതിനും അതില്‍ തിളങ്ങുന്നതിനും അവസരം വന്നു ചേരും. സന്താനങ്ങള്‍ക്ക് അനുകൂല സമയമാണ്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
കുറെകാലമായി മുടങ്ങി കിടന്ന കാര്യങ്ങള്‍ക്കു തീരുമാനം ഉണ്ടായേക്കാം. മാനസിക സംഘര്‍ഷം ഉണ്ടാകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാം. കാര്യങ്ങള്‍ അവധാനതയോടെ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ കുഴപ്പങ്ങളില്‍ ചെന്ന് പെടാതിരിക്കുന്നതിന് ഇടവരും. ധനനഷ്ടവും ഉണ്ടായെന്നു വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല വാര്‍ത്ത വന്നുചേരും. കച്ചവടങ്ങളില്‍ അപ്രതീക്ഷിത ലാഭം ഉണ്ടായേക്കാം. സഹോദര സ്ഥാനീയരെ രോഗപീഡകള്‍ അലട്ടിയേക്കാം. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി മെച്ചപ്പെട്ട വാരമായിരിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഉദ്യോഗാര്‍ത്ഥികള്‍ക്കും പുതിയ പഠനങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് സ്ഥാനക്കയറ്റത്തിനും സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നതിനും അവസരം വന്നു ചേരും. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയോടെ നടത്തണം.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
തൊഴില്‍ സ്ഥലത്ത് അസ്വാരസ്യം ഉണ്ടാകാം. അനാവശ്യ ആരോപണങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. യാത്രാക്ലേശവും, മനഃക്ലേശവും ഉണ്ടായേക്കാം. ധനനഷ്ടത്തിനും ശാരീരിക അസ്വസ്ഥതക്കും കാരണമായേക്കാം. സന്താനങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ വന്നു ചേരാം.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
ആഴ്ചയുടെ ആദ്യ ദിനങ്ങള്‍ പ്രയാസങ്ങള്‍ നിറഞ്ഞതാണെങ്കിലും പിന്നീട് അനുകൂലമായി മാറും. ആഗ്രഹിച്ച കാര്യങ്ങളില്‍ വിജയം നേടാന്‍ സാധിക്കും. സാമ്പത്തിക രംഗത്ത് ഉയര്‍ച്ച ഉണ്ടാകുന്നതിനും കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകുന്നതിനും ഇടവരും. അപ്രിയങ്ങളായ വാര്‍ത്തകള്‍ കേള്‍ക്കുന്നതിന് ഇടവരും.
(ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍: 8547014299)