ഈ ആഴ്ച ഈ നാല് രാശിക്കാര്‍ക്ക് ഏറെ മെച്ചം

ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നതും ധനം, കച്ചവടം, അറിവ്, വിദ്യ എന്നിവയുടെ ഭരണാധികാരിയുമായ ഗ്രഹമാണ് ബുധന്‍. ബുധന്‍ ജൂലായ് 8 മുതല്‍ രാശിമാറി കര്‍ക്കിടകം രാശിയിലേക്കു പ്രവേശിക്കുന്നു.

author-image
Web Desk
New Update
ഈ ആഴ്ച ഈ നാല് രാശിക്കാര്‍ക്ക് ഏറെ മെച്ചം

ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍

ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നതും ധനം, കച്ചവടം, അറിവ്, വിദ്യ എന്നിവയുടെ ഭരണാധികാരിയുമായ ഗ്രഹമാണ് ബുധന്‍. ബുധന്‍ ജൂലായ് 8 മുതല്‍ രാശിമാറി കര്‍ക്കിടകം രാശിയിലേക്കു പ്രവേശിക്കുന്നു. കര്‍ക്കിടകം രാശിയിലേക്ക് ബുധന്റെ സംക്രമണം ഇടവം, കര്‍ക്കിടകം, കന്നി, തുലാം എന്നിങ്ങനെ നാലു രാശിക്കാര്‍ക്ക് വളരെയേറെ ഗുണകരമാണ്. മുഴുവന്‍ രാശിക്കാരുടേയും പൊതുഫലം:

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഈ രാശിക്കാര്‍ക്ക് പൊതുവെ അത്ര ഗുണപരമായിരിക്കില്ല. ധനനഷ്ടത്തിനും ശരീരക്ലേശത്തിനും ഇടവരാം. കുടുംബത്തില്‍ ബന്ധുവിയോഗത്തിനും രോഗത്തിനും സാധ്യത കാണുന്നു. സന്താനങ്ങള്‍ക്ക് തൊഴില്‍സംബന്ധമായ കാര്യങ്ങള്‍ക്ക് ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടതായി വന്നേക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം വര്‍ധിക്കും, വിദേശയാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. പുതിയ പഠനങ്ങള്‍ക്കായി ശ്രമിക്കുന്നവര്‍ക്ക് അത് വിജയിക്കും. കോടതിവ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഈ രാശിക്കാര്‍ക്ക് ധനലാഭവും ഐശ്വര്യവും വന്നുചേരുന്ന ഒരു വാരമായിരിക്കും. കുടുബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. വാഹന ഉപയോഗം പ്രത്യേകം ശ്രദ്ധിച്ചുവേണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)

വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉന്നതി ഉണ്ടാകുന്ന ഒരു വാരമായിരിക്കും. കാലങ്ങളായി മുടങ്ങികിടന്ന ധനങ്ങള്‍ കിട്ടാന്‍ സാധ്യത കാണുന്നു. വസ്തുവകകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിനും സാധ്യത കാണുന്നു. അനാവശ്യമായ വാക്കുതര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉചിതമായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ധനനഷ്ടവും മനഃക്ലേശവും ശത്രുതയും ഉണ്ടാകാവുന്ന ഒരു വാരമായിരിക്കും. തൊഴില്‍തടസത്തിനും തൊഴില്‍നഷ്ടത്തിനും ഇടവരാം. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് തടസം നേരിട്ടേക്കാം. കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധിച്ചുവേണം നടത്താന്‍. സന്താനങ്ങള്‍ക്കും സഹോദരങ്ങള്‍ക്കും അനുകൂല സമയമാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഐശ്വര്യസമൃദ്ധമായ ഒരുവാരമായിരിക്കും. ധനാപരമായും തൊഴില്‍പരമായും ഏറെ മെച്ചമായിരിക്കും. വിനോദയാത്രകള്‍ നടത്തുന്നതിനും ഇഷ്ടഭക്ഷണ യോഗത്തിനും സാധ്യത കാണുന്നു. പുതിയ പഠനങ്ങള്‍ക്ക് തുടക്കംകുറയ്ക്കുന്നതിനും തൊഴില്‍ ആരംഭിക്കുന്നതിനും അനുകൂല സമയമാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഗുണദോഷസമ്മിശ്രമായ ഒരാഴ്ചയാണ് ഈരാശിക്കാര്‍ക്ക്. ധനപരമായി മെച്ചമായ അവസ്ഥയാണെങ്കിലും അമിത വ്യയത്തിന് ഇടവരും. പുതിയ തൊഴിലില്‍ പ്രവേശിക്കുന്നതിനും അനുകൂല മേഖലയില്‍ തൊഴിലെടുക്കുന്നതിനും ഇടവരും. കുടുംബ സമാധാനം കുറഞ്ഞേക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ധനഇടപാടുകളിലും കൊടുക്കല്‍ വാങ്ങലുകളിലും വളരെയധികം ശ്രദ്ധിക്കണം. അനാവശ്യവാക്കുതര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. സാമ്പത്തികപരമായി മെച്ചമായിരിക്കുമെങ്കിലും അമിതവ്യയം ഉണ്ടാകാതെ നോക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച ഉണ്ടാകുന്ന സമയമാണ് ഈ രാശിക്കാര്‍ക്ക്. സമീപിക്കുന്ന മേഖലയില്‍ നിന്നെല്ലാം അനുകൂല അനുഭവം ഉണ്ടാകാം. ധനപരമായും കുടുംബപരമായും മെച്ചമായിരിക്കും. ബന്ധുമിത്രാതികളില്‍ നിന്ന് ശത്രുതയ്ക്കോ അകല്‍ച്ചയ്ക്കോ കാരണം ഉണ്ടായേക്കാം.

മകരം (ഉത്രാടം 3/4, തക്കിരുവോണം, അവിട്ടം 1/2)

ദുരിതപൂര്‍ണ്ണമായഒരുവരുമായിരിക്കും യാത്രാക്ലേശവും മനഃക്ലേശവും പിന്തുടരും. സാമ്പത്തികനില ഭദ്രമാണെങ്കിലും ക്രമീകരണത്തില്‍ ഉണ്ടാകുന്ന പാളിച്ച താളംതെറ്റിച്ചേക്കാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുന്നതിന് ഇടവരും.

കുഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുടുബത്തില്‍ വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ അവസരമുണ്ടാകും. പുതിയ തൊഴിലില്‍ പ്രവേശിക്കുന്നതിനും തൊഴിലില്‍ പുരോഗതി ലഭിക്കുന്നതിനും ഈ ആഴ്ച ഇടവരാം. വാഹനങ്ങളോ വസ്തുവകകളോ വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂല സമയമാണ്.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

സാമ്പത്തികപരമായും തൊഴില്‍പാരമായും അനുകൂലമാണ്. കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധയോടെ വേണം. വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കണം. വാഹന ഉപയോഗം സൂക്ഷിച്ചുവേണം. കുടുംബത്തില്‍ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ ഇടയുണ്ടാകും.

(ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍: 8547014299)

prayer astrology temple varabhalam