/kalakaumudi/media/post_banners/08d6acfb5e8ac739adae47453a23cd506c6ad974d74b101233c79af67919dbfd.jpg)
ജ്യോതിഷഭൂഷണം രമേഷ് സദാശിവന്‍
നീതി ദേവനായ ശനീശ്വരന്‍ സ്വന്തം രാശിയായ കുംഭത്തില്‍ ആണ് സഞ്ചരിക്കുന്നത്. കുംഭം രാശിയില്‍ സഞ്ചരിക്കുന്ന ശനീശ്വരന്‍ വക്രഗതിയില്‍ ആണ്. ഈ സമയം കേന്ദ്ര ത്രികോണ രാജയോഗങ്ങള്‍ ചില രാശിക്കാര്‍ക്ക് രൂപപ്പെടുന്നു. ഇത് ചിലരില്‍ ശുഭകരമായ ഫലങ്ങള്‍ കൊണ്ടുവരുന്നു. മേടം, ഇടവം, മിഥുനം, ധനു എന്നീ കൂറുകാര്‍ക്കാണ് ശുഭഫലങ്ങള്‍ കൊണ്ട് അനുഗ്രഹീതരാകുന്നവര്‍. മുഴുവന്‍ രാശിക്കാരുടേയും ഫലങ്ങള്‍ അടുത്ത ആഴ്ച എങ്ങനെ എന്ന് നോക്കാം.
മേടം(അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗുണദോഷ സമ്മിശ്രമാണ് പുതിയ വാരം. തുടക്കത്തില്‍ കാര്യതടസത്തിനും, മനക്ലേശത്തിനും ഇടനല്‍കുമെങ്കിലും മെല്ലെ അത് മാറി ധനലബ്ധിക്കും, സന്തോഷത്തിനും ഇട നല്‍കുന്ന അവസരങ്ങള്‍ വന്നു ചേരും. ദീര്‍ഘദൂരയാത്ര, വാക്കുതര്‍ക്കങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വളരെയേറെ ഗുണങ്ങള്‍ നല്‍കുന്ന ഒരാഴ്ചയാണ്. സാമ്പത്തിക കാര്യങ്ങളില്‍ മെച്ചമുണ്ടാകും. വ്യവസായ കച്ചവട കാര്യങ്ങളില്‍ അഭിവൃദ്ധി നേടും. വ്യവഹാര കാര്യങ്ങളില്‍ വിജയം ഉണ്ടാകാം. ഉല്ലാസയാത്രയ്ക്കും ബന്ധുസമാഗമത്തിനും അവസരമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവെ മെച്ചപ്പെട്ട ഒരാഴ്ചയാണ് ഇവര്‍ക്കുണ്ടാകുക. യാത്രകള്‍ ഗുണം ചെയ്യും. വിവാഹ കാര്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്ക് അനുകൂലസമയം ആണ്. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിനും മുതിര്‍ന്ന ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും അവസരമുണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവെ അനുകൂലമല്ലാത്ത ഓഴ്ചയാണ് ഇവര്‍ക്ക്. മന:ക്ലേശത്തിനും കാര്യതടസത്തിനും യാത്രാക്ലേശത്തിനും ഇടയുണ്ടാകും. വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മാനഹാനി നിശ്ചയം. കൊടുക്കല്‍വാങ്ങലുകള്‍ ശ്രദ്ധയോടെ വേണം നടത്തുവാന്‍.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഴ്ചയുടെ ആദ്യം അനുകൂലമാണെങ്കിലും പിന്നെ അത് മാറി വന്നേക്കാം. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. മനസ്സ് കലുഷിതമാകുന്ന അവസരത്തില്‍ ദേഷ്യമുണ്ടാകാതെ നോക്കുന്നത് ദോഷങ്ങളില്‍ നിന്ന് ഒഴിവാകുന്നതിന് സഹായകരമാകും. ദൂരയാത്ര ഒഴിവാക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അഭിപ്രായ വ്യത്യാസങ്ങള്‍ക്കും, കലഹത്തിനും ഇടനല്‍കുന്ന ഒരാഴ്ചയാണ് നിങ്ങള്‍ക്ക്. അതിനാല്‍ കൊടുക്കല്‍ വാങ്ങലുകളില്‍ നിന്നും സാമ്പത്തിക ഇടപാടുകളില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കണം. ധനപരമായി മെച്ചപ്പെട്ട അവസ്ഥയായിരിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കഷ്ടത നിറഞ്ഞ ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. മന:പ്രയാസത്തിനും, സാമ്പത്തിക മാന്ദ്യത്തിനും ശത്രുതയ്ക്കും ഇടവരാം. ബന്ധുമിത്രാദികളുമായി കലഹിക്കുന്നതിനും, അകലുന്നതിനും ഇടവരാം. എന്നാല്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അവസരം വന്നുചേര്‍ന്നേക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഗുണദോഷസമ്മിശ്രമാണ് ഈ വാരം. ദൂരയാത്ര ചെയ്യുന്നതിന് ഇടവരും. കാര്യതടസം ഉണ്ടാകുമെങ്കിലും ധനപരമായി മെച്ചപ്പെട്ട അവസ്ഥ ആയിരിക്കും. ഉദരരോഗങ്ങള്‍ക്ക് സാധ്യത കാണുന്നു. അധികാരസ്ഥാനത്തുള്ളവരുമായി കലഹിക്കാന്‍ ഇടവരാതെ നോക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വളരെ മെച്ചപ്പെട്ട ഒരാഴ്ചയാണ്. ആഗ്രഹിച്ച ജോലിക്കും പഠനത്തിനും അവസരമുണ്ടാകും. കാലങ്ങളായി മുടങ്ങിക്കിടന്ന കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപരമായി മെച്ചപ്പെട്ട വാരമാണെങ്കിലും മാനസികമായി പ്രയാസങ്ങള്‍ക്കും അനാവശ്യ ധനവ്യയത്തിനും അവസരമുണ്ടായേക്കാം. സ്ഥാപരവസ്തുക്കളുടെ ഇടപാട് ശ്രദ്ധയോടെ വേണം. വാഹന ഉപയോഗം സൂക്ഷിക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരാഴ്ചയാണ്. പുതിയ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനും അമിത ധനവ്യത്തിനും ഇടയുണ്ടായേക്കാം. അധികാരസ്ഥാനീയര്‍ അനുകൂലമല്ലാത്ത നിലപാട് സ്വീകരിച്ചേക്കാം.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
സാമ്പത്തിക ക്ലേശവും, ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെങ്കിലും കുടുബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. അന്യരെ സഹായിക്കുന്നത് നല്ലതെങ്കിലും അര്‍ഹര്‍ക്ക് നല്‍കുന്നതിന് ശ്രദ്ധിക്കുക. ബന്ധുസമാഗമത്തിനും ഇഷ്ട ഭക്ഷണത്തിനും സാധ്യത കാണുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
