ശനിയുടെ സഞ്ചാരം വക്രഗതിയില്‍; നിങ്ങളെ എങ്ങനെ ബാധിക്കും?

ഗ്രഹങ്ങളില്‍ ഏറ്റവും പതിയെ സഞ്ചരിക്കുന്ന ശനീശ്വരന്‍ ജൂണ്‍ 21 മുതല്‍ വക്രഗതിയില്‍ ആണ് സഞ്ചരിക്കുക. ഈ വര്‍ഷം നവംബര്‍ 4 വരെ വക്രഗതിയില്‍ സഞ്ചരിക്കുന്ന ശനി ചില രാശിക്കാരെ വളരെയധികം സ്വാധീനിക്കുന്നു.

author-image
Web Desk
New Update
ശനിയുടെ സഞ്ചാരം വക്രഗതിയില്‍; നിങ്ങളെ എങ്ങനെ ബാധിക്കും?

ജ്യോതിഷ ഭൂഷണം രമേശ് സദാശിവന്‍

ഗ്രഹങ്ങളില്‍ ഏറ്റവും പതിയെ സഞ്ചരിക്കുന്ന ശനീശ്വരന്‍ ജൂണ്‍ 21 മുതല്‍ വക്രഗതിയില്‍ ആണ് സഞ്ചരിക്കുക. ഈ വര്‍ഷം നവംബര്‍ 4 വരെ വക്രഗതിയില്‍ സഞ്ചരിക്കുന്ന ശനി ചില രാശിക്കാരെ വളരെയധികം സ്വാധീനിക്കുന്നു. ശനിയുടെ ചലനം ചില രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിക്കുന്നു. ശനി വക്രഗതിയില്‍ സഞ്ചരിക്കുമ്പോള്‍ അത് വളരെയധികം ശക്തനായി തീരുന്നു. ഇപ്പോഴത്തെ മാറ്റം മേടം, ഇടവം, മിഥുനം, ചിങ്ങം, മകരം എന്നീ രാശിക്കാര്‍ക്ക് ഏറെ ഗുണപ്രദമാണ്. മേല്‍പ്പറഞ്ഞ യോഗങ്ങള്‍ വാര ഫലത്തെ സ്വാധീനിക്കണമെന്നില്ല. പന്ത്രണ്ടു രാശികളിലേയും പൊതു ഫലങ്ങള്‍ നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

നല്ലൊരു വാരമായിരിക്കും ഈ രാശിക്കാര്‍ക്ക്. ധനപരമായും, ആരോഗ്യപരമായും ഗുണകരമായിരിക്കും. ബന്ധു സമാഗമത്തിനും, കാലങ്ങളായി അകന്നു നിന്നിരുന്നവര്‍ തമ്മില്‍ ചേരുന്നതിനും അവസരം വന്നു ചേരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണ്. മാതാപിതാക്കളുടെ ആരോഗ്യത്തില്‍ ശ്രദ്ധ കാണിക്കണം.

ഇടവം. (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

അപ്രതീക്ഷിത ഭാഗ്യങ്ങള്‍ വന്നുചേരുന്നതിനു സാധ്യത കാണുന്നു. മുടങ്ങിക്കിടന്ന പല കാര്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകാം. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട തീരുമാനങ്ങളില്‍ താമസംവിനാ തീര്‍പ്പുുണ്ടായേക്കാം. പുതിയ വസ്തുവോ, വാഹനങ്ങളോ വാങ്ങുന്നതിനു ഇടവരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഗുണ ദോഷങ്ങള്‍ നിറഞ്ഞതായിരിക്കും ഈ രാശിക്കാര്‍ക്ക്. ധനാഗമ മാര്‍ഗങ്ങള്‍ ഉണ്ടാകുമെങ്കിലും അമിതച്ചിലവും ഉണ്ടാകാം. മാതാപിതാക്കള്‍ക്കോ, സന്താനങ്ങള്‍ക്കോ രോഗദുരിതങ്ങള്‍ക്ക് ഇടവരാം. വിവാഹാദി മംഗള കാര്യങ്ങള്‍ക്ക് തുടക്കമിടാന്‍ കുടുംബത്തില്‍ ഒത്തുചേരുന്നതിനും അവസരം വന്നു ചേരും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ഔദ്യോഗിക രംഗത്ത് തിരിച്ചടികള്‍ നേരിട്ടേക്കാം. പൂര്‍വിക സ്വത്തിലും, സമ്പത്തിലും അവകാശവാദം ഉന്നയിക്കും. കാര്‍ഷിക രംഗത്ത് അഭിവൃദ്ധി നേടും. വിവാഹം ആലോചിക്കുന്നവര്‍ക്കു അനുകൂല സമയം ആണ്. വാഹനം ഉപയോഗിക്കുന്നത് ശ്രദ്ധയോടെ വേണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ദീര്‍ഘ ദൂര യാത്രകള്‍ വേണ്ടിവരുന്ന ഒരു വാരമായിരിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ഗുണാനുഭവങ്ങള്‍ വന്നുചേരും. സ്വന്തം വളര്‍ത്തു മൃഗങ്ങളില്‍ നിന്നോ, സ്വന്തം വാഹനങ്ങളില്‍ നിന്നോ അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കാര്‍ഷിക രംഗവുമായി ബന്ധപെട്ടു നില്‍ക്കുന്നവര്‍ക്ക് ഏറെ സമൃദ്ധമായ വാരമായിരിക്കും. ധനലാഭവും, ഇഷ്ടഭക്ഷണ സമൃദ്ധി യോഗവും വന്നു ചേരും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുന്നതിനു സാധ്യത കാണുന്നു. കൊടുക്കല്‍, വാങ്ങലുകളില്‍ നിന്നും വാക്കു തര്‍ക്കങ്ങളില്‍ നിന്നും അകന്നു നില്‍ക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സന്താനങ്ങള്‍ക്ക് ഗുണപരമായ അനുഭവങ്ങള്‍ വന്നു ചേരും. സാമ്പത്തിക രംഗം ശോഭനമായിരിക്കും. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് മുടക്കം വരില്ല. മനക്ലേശത്തിനും യാത്രാക്ലേശത്തിനും സാധ്യത കാണുന്നു. വാഹനയാത്ര ശ്രദ്ധയോടെ വേണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

അലച്ചിലും മനോവിഷമവും ആഴ്ചയുടെ തുടക്കത്തില്‍ അനുഭവിച്ചേക്കാം. പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിനും, അവ നടപ്പിലാക്കുന്നതിനും ഇടവരും. വാസ ഗൃഹമാറ്റത്തിനും പൂര്‍വിക സ്വത്തു വിറ്റഴിക്കുന്നതിനും അവസരം ഉണ്ടായേക്കാം. ധനവ്യയം ശ്രദ്ധയോടെ ആകുന്നത് നല്ലതായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4 )

ഈ രാശിക്കാര്‍ക്ക് സന്താന ലഭ്യതയ്ക്കും മന:സുഖത്തിനും അവസരം വന്നു ചേരും. ബന്ധുസമാഗമത്തിനും ബന്ധുവിയോഗത്തിനും സാധ്യത കാണുന്നു. ദൂരയാത്ര ചെയ്യുന്നതിനും പുതിയ തൊഴിലില്‍ പ്രവേശിക്കുന്നതിനും അവസരം വന്നുചേരാം. കഠിന പ്രയത്നത്താല്‍ ഇഷ്ട തൊഴിലില്‍ പ്രവേശിക്കുന്നതിനും അവസരം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഭാഗ്യങ്ങള്‍ വന്നുചേരുന്ന ഒരാഴ്ചയാണ് ഇവര്‍ക്ക്. മാനസികമായും, ശാരീരികമായും സന്തോഷം വന്നുചേരും. ഉദര വൈഷമ്യത്തിനു ഇടവരാതെ നോക്കണം. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം വന്നു ചേരും. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം ശ്രദ്ധയോടെ വേണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഭാഗ്യ, നിര്‍ഭാഗ്യങ്ങള്‍ ഒരുപോലെ അനുഗ്രഹിക്കുന്ന ഒരാഴ്ച്ചയാണ് ഇവര്‍ക്ക്. ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും സാധ്യമാകും. മാതാപിതാക്കള്‍ക്കും, സന്താനങ്ങള്‍ക്കും ആരോഗ്യപരമായി കഷ്ടത അനുഭവിക്കുന്നതിനു സാധ്യത ഉണ്ടാകാം. സാമ്പത്തികമായി അനുകൂലമാണ്. മനഃക്ലേശം ഉണ്ടാകാം.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മന:ക്ലേശത്തിനും, അലച്ചിലിനും ഇടവരും. സാമ്പത്തികമായി അനുകൂലമായിരിക്കും. വാക്കുതര്‍ക്കത്തില്‍ നിന്നും അനാവശ്യ ഇടപാടുകളില്‍ നിന്നും അകന്നുനില്‍ക്കുന്നതു ഉചിതമായിരിക്കും. പരമ്പരാഗത സ്വത്തുക്കള്‍ വീതം വച്ചുനല്‍കുന്നതിന് അവസരം വന്നു ചേരും, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയവുമാണ്.

 

(ജ്യോതിഷ ഭൂഷണം രമേശ് സദാശിവന്‍: 8547014299)

 

 

prayer Astro astrology varabhalam