By Web Desk.21 08 2023
ജ്യോതിഷ ഭൂഷണം രമേശ് സദാശിവന്‍
കൊല്ലവര്‍ഷം 1199, ക്രിസ്തുവര്‍ഷം ഓഗസ്റ്റ് 17 ന് ആരംഭിച്ചു. അതോടൊപ്പം സൂര്യന്‍ ചിങ്ങം രാശിയിലേക്കും മേടം രാശിയില്‍ ചന്ദ്രനും കുജനും ബുധനും തുലാം രാശിയിലും കുംഭം രാശിയില്‍ ശനൈശ്വരനും സഞ്ചരിക്കുന്നു. ചിങ്ങം രണ്ടിന് കുജന്‍ കന്നിരാശിയിലേക്കും പ്രവേശിച്ചു. കുജന്റെ രാശിമാറ്റം പ്രധാനമായും ചില രാശിക്കാരില്‍ പലതരത്തിലുള്ള ഫലങ്ങള്‍ കൊണ്ടുവരുന്നു.
മേടം (അശ്വതി,ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിതമായ പ്രശസ്തിയും അംഗീകാരങ്ങളും വന്നുചേരും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനും അനുകൂല സ്ഥലം മാറ്റത്തിനും അവസരം വന്നുചേരും. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അസുഖങ്ങള്‍ വന്നുചേരുന്നതിനും ബന്ധുജനങ്ങളോട് അകല്‍ച്ചയ്ക്കും ശത്രുതയ്ക്കും കാരണമായേക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യ കൂട്ടുകെട്ടുകളില്‍ ഉള്‍പ്പെട്ട് ധനനഷ്ടം, മാനഹാനി എന്നിവക്ക് സാഹചര്യം ഉണ്ടാകാം. വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കുന്നതിനും സന്താനലാഭത്തിനും സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാക്കുന്നതിനും ഇടവരും. ആഹാര പദാര്‍ത്ഥങ്ങളില്‍ ശ്രദ്ധ ചെലുത്തണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊടുന്നതിലെല്ലാം ഭാഗ്യം കൂടെ നില്‍ക്കുന്ന സമയം ആണ്. നിലവിലുള്ള സാമ്പത്തിക സ്രോതസ്സുകളില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ തന്നെ ലഭിക്കും. മുന്‍പ് ഇല്ലാത്തവണ്ണം ത്യാഗമനോഭാവം വര്‍ധിക്കുകയും പരോപകാരങ്ങള്‍ ചെയ്യാന്‍ അവസരങ്ങള്‍ വന്നുചേരുകയും ചെയ്യും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. മംഗളകാര്യങ്ങള്‍ നടക്കുന്നതിനും ഭൂമി, പുതിയ വീട് എന്നിവ സ്വന്തമാക്കുന്നതിനും ഇടവരും. കച്ചവടക്കാര്‍ക്ക് വളരെയേറെ നല്ല സമയം ആണ്. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമാകും. ആരോഗ്യകാര്യങ്ങളില്‍ പുരോഗതിയും ഈശ്വരാധീനവും ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്തം 1/4)
ജീവിതത്തില്‍ പ്രതാപവും അന്തസും വന്നുചേരും. കുടുംബത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത അംഗീകാരം ഉണ്ടാകും. സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായങ്ങള്‍ വന്നുചേരും. അനാവശ്യ കോപം ഒഴിവാക്കുന്നത് നല്ലതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമല്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദേശയാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം ആണ്. വരവിനൊത്ത് ചെലവ് ചെയ്യാന്‍ ശ്രമിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകാം. വേണ്ടപ്പെട്ടവര്‍ അകലുന്നതിനും അതുമൂലം മനോദു:ഖം ഉണ്ടാകുന്നതിനും കാരണമാകും. പ്രകൃതിദുരന്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ തേടുന്നവര്‍ക്ക് വളരെ അനുകൂല സമയം ആണ്. കൂടാതെ കച്ചവടം, വ്യാപാരം എന്നിവ ചെയ്യുന്നവര്‍ക്ക് രംഗം കൂടുതല്‍ ശോഭനമായിത്തീരും. ഈശ്വരവിശ്വാസം വര്‍ദ്ധിക്കുന്നതിനും ആചാരാനുഷ്ഠാനങ്ങള്‍ താല്പര്യം പ്രകടമാകുന്നതിനും കാരണമാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അവസരം ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബത്തില്‍ നിലനിന്ന അനൈക്യം മാറി രമ്യതയില്‍ എത്തിച്ചേരും. ഉദ്യോഗാര്‍ത്ഥികളെ തേടി മികച്ച അവസരങ്ങള്‍ വന്നുചേരും. ധനലാഭം, ബന്ധുജന സമാഗമം, ശരീരസൗഖ്യം എന്നിവ ഉണ്ടാകാം. കൃഷിഭൂമിയില്‍ നിന്ന് ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കും. വിവാഹകാര്യങ്ങള്‍ക്ക് അനുകൂലമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം !/4)
സര്‍ക്കാര്‍തലത്തില്‍ നിന്ന് വളരെയേറെ ഗുണങ്ങള്‍ വന്നുചേരും, വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനും വിദേശപഠനത്തിനും അവസരം ഉണ്ടാകാം. വരവില്‍ കവിഞ്ഞ ചെലവ് ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സാധ്യത ഉണ്ട്. കോപം നിയന്ത്രിക്കേണ്ടത് അനിവാര്യം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഏറെ സാമ്പത്തിക ബാധ്യത ഉണ്ടാകാന്‍ സാധ്യതയുള്ള വാരമാണ്. തൊഴില്‍ ക്ലേശം, യാത്രാക്ലേശം എന്നിവ നേരിട്ടേക്കാം. വാഹന ഉപയോഗം ശ്രദ്ധയോടെ വേണം. അവിവാഹിതര്‍, വിവാഹം ആലോചിക്കുന്നത് കുറച്ചു നാള്‍ മാറ്റിവയ്ക്കുന്നതാണ് ഉചിതം.
കുംഭം (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)
കുടുംബത്തില്‍ സ്വത്തുതര്‍ക്കത്തിനും കലഹത്തിനും സാധ്യത കാണുന്നു. വിവാഹതടസത്തിനും നിശ്ചയിച്ച വിവാഹം മുടങ്ങുന്നതിനോ, നീളുന്നതിനോ കാരണമായേക്കാം. വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ പലവിധ ദോഷങ്ങളും സംഭവിച്ചേക്കാം. തൊഴില്‍ തടസത്തിനും സാധ്യത കാണുന്നു.
മീനം (പൂരുരുട്ടത്തി 1/4, ഉതൃട്ടാതി, രേവതി)
എവിടെ നിന്നും മാന്യതയും അംഗീകാരവും ലഭിക്കുന്ന സമയമാണ്. മേലധികാരികളില്‍ നിന്ന് പ്രശംസയും ഉയര്‍ന്ന സ്ഥാനലബ്ധിയും ലഭിക്കും. വിവാദങ്ങളെ സഹനത്തോടെ നേരിടും. ആരോഗ്യപുരോഗതിക്കും കര്‍മ്മപുഷ്ടിക്കും സാധ്യത കാണുന്നു. കുടുബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
(ജ്യോതിഷ ഭൂഷണം രമേശ് സദാശിവന്‍: 8547014299)