ഈ രാശിക്കാര്‍ക്ക് ഏറെ ഉയര്‍ച്ച; ഗുരുപുഷ്യയോഗവും!

ഓരോ നാളുകാര്‍ക്കും രാശിക്കാര്‍ക്കും ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനും അസുഖകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനും ഗ്രഹങ്ങള്‍ ആണ് കാരണം. ഗ്രഹങ്ങള്‍ രാശി മാറുമ്പോള്‍ ആണ് ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങളും നഷ്ടങ്ങളും സംഭവിക്കുന്നത്.

author-image
Web Desk
New Update
ഈ രാശിക്കാര്‍ക്ക് ഏറെ ഉയര്‍ച്ച; ഗുരുപുഷ്യയോഗവും!

ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍

ഓരോ നാളുകാര്‍ക്കും രാശിക്കാര്‍ക്കും ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനും അസുഖകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനും ഗ്രഹങ്ങള്‍ ആണ് കാരണം. ഗ്രഹങ്ങള്‍ രാശി മാറുമ്പോള്‍ ആണ് ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങളും നഷ്ടങ്ങളും സംഭവിക്കുന്നത്. ഇപ്പോള്‍ വ്യാഴം കര്‍ക്കിടകരാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ഈ മാറ്റം ചില രാശിക്കാര്‍ക്ക് ഗുരുപുഷ്യയോഗം ഉണ്ടാകുന്നു. 4 രാശിക്കാര്‍ക്ക് ഇക്കാലത്ത് വളരെയേറെ ഉയര്‍ച്ച ഉണ്ടാകുന്നു. മേടം, ഇടവം, മിഥുനം, ചിങ്ങം എന്നീ രാശിക്കാരാണ് ഇവര്‍.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഈ രാശിക്കാര്‍ക്ക് വാരം ഏറെ മെച്ചപ്പെട്ടതായിരിക്കും. കുടുംബപരമായും ധനപരമായും മെച്ചമായിരിക്കും. അപ്രീതീക്ഷിത ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. ദൃഢനിശ്ചയത്തോടെ കാര്യങ്ങളില്‍ ഇടപെടുന്നതിനാല്‍ ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ദൂരസ്ഥലങ്ങളില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സമീപത്തേക്കു മാറ്റംകിട്ടാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

മാനസികമായി ഒരുപാട് സന്തോഷം ലഭിക്കുന്ന സമയമാണ് ഇവര്‍ക്ക്. സാധാരണമാണെന്ന് കരുതിയിരുന്ന കാര്യങ്ങള്‍ നടക്കുന്നതിന് ഇടവരും. മുടങ്ങിക്കിടന്ന ധനം ലഭിക്കുന്നതിനും വസ്തുക്കള്‍, വാഹനങ്ങള്‍ എന്നിവ സമ്പാദിക്കുന്നതിനും അവസരം വന്നുചേരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ആഴ്ചയുടെ ആദ്യഭാഗം വളരെയേറെ അനുകൂലഫലങ്ങള്‍ വന്നുചേരുന്നു. തുടര്‍ന്ന് സാഹചര്യം മാറുന്നതായി കാണുന്നു. സാമ്പത്തികമായി ഗുണപരമാണെങ്കിലും അമിതച്ചെലവ് വന്നുചേരും. ആരോഗ്യപരമായും ശ്രദ്ധ ചെലുത്തേണ്ടതായി വരും, വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കാര്യതടസങ്ങള്‍ക്കും മനഃപ്രയാസങ്ങള്‍ക്കും ഇടയുണ്ടാകുന്ന ആഴ്ചയാണ് ഇവര്‍ക്ക്. ധനപരമായി പ്രയാസങ്ങള്‍ വരാം. വാഹനഗതാഗതം സൂക്ഷിച്ചുചെയ്യണം. പണം കടംകൊടുക്കുന്നവര്‍ ശ്രദ്ധയോടെ ചെയ്യണം. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടവിഷയത്തില്‍ പഠനം നടത്തുന്നതിന് വിദേശത്തുപോകുന്നതിനും അവസരം വന്നുചേരും.

ചിങ്ങം (മകം, പൂരം, ഉത്തരം 1/4)

ഏറെ ഗുണകരമായ വാരമായിരിക്കും ഇവര്‍ക്ക്. ഇഷ്ടഭക്ഷണത്തിനും വിനോദയാത്രയ്ക്കും അവസരം വന്നുചേരാം. കാലങ്ങളായി ആഗ്രഹിച്ചിരിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍വരും. ധനവിനിയോഗം ശ്രദ്ധയോടെ വേണം. യാത്രകള്‍ ശ്രദ്ധയോടെ വേണം. സന്താനങ്ങള്‍ക്ക് വാരം ഗുണകരം ആയിരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ചില കാര്യങ്ങളില്‍ മന:പ്രയാസത്തിന് കാരണമുണ്ടാകുമെങ്കിലും സമചിത്തതയോടെയുള്ള നിലപാട് അതിനെ അതിജീവിക്കാന്‍ കാരണമാകും. സാമ്പത്തികമായും ആരോഗ്യപരമായും മോശമല്ലാത്ത അവസ്ഥയിരിക്കും. കൊടുക്കല്‍വാങ്ങലുകള്‍ വളരെയേറെ കരുതലോടെ ആയിരിക്കുന്നത് നല്ലതാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

മാനസികമായി ഏറെ സന്തോഷം നല്‍കുന്ന ദിനങ്ങള്‍ ആയിരിക്കും ഇവര്‍ക്ക് വന്നുചേരുക. വിദേശത്തുനിന്ന് ശുഭവാര്‍ത്തകള്‍ കേള്‍ക്കുന്നതിന് ഇടവരും. പുതിയ തൊഴിലില്‍ പ്രവേശിക്കുന്നതിനും അതില്‍ തിളങ്ങുന്നതിനും അവസരം വന്നുചേരും. സന്താനങ്ങള്‍ക്കും അനുകൂല സമയമാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

കുറെകാലങ്ങളായിമുടങ്ങികിടന്ന കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടായേക്കാം. മാനസികസംഘര്‍ഷം ഉണ്ടാകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാം. കാര്യങ്ങള്‍ അവസരോചിതമായി കൈകാര്യംചെയ്യുന്നത് കൂടുതല്‍കുഴപ്പങ്ങളില്‍ ചെന്ന് പെടാതിരിക്കുന്നതിന് ഇടവരും. ധനനഷ്ടവും ഉണ്ടായെന്നുവരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലവാര്‍ത്ത വന്നുചേരും. കച്ചവടങ്ങളില്‍ അപ്രതീക്ഷിത ലാഭം ഉണ്ടായേക്കാം. സഹോദരസ്ഥാനീയര്‍ക്ക് രോഗപീഡകള്‍ അലട്ടിയേക്കാം. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി മെച്ചപ്പെട്ട വാരമായിരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഉദ്യോഗാര്‍ത്ഥികള്‍ക്കും പുതിയ പഠനങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് സ്ഥാനക്കയറ്റത്തിനും സര്‍ക്കാരില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നതിനും അവസരം വന്നുചേരും. എന്നാല്‍, സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധയോടെ ഇടപാടുകള്‍ നടത്തണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

തൊഴില്‍സ്ഥലത്ത് അസ്വാരസ്യം ഉണ്ടാകാം. അനാവശ്യ ആരോപണങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. യാത്രാക്ലേശവും മനഃക്ലേശവും ഉണ്ടായേക്കാം. ധനനഷ്ടത്തിനും ശാരീരിക അസ്വസ്ഥതക്കും കാരണമായേക്കാം. സന്താനങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ വന്നുചേരാം.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ആഴ്ചയുടെ ആദ്യദിനങ്ങള്‍ പ്രയാസങ്ങള്‍ നിറഞ്ഞതാണെങ്കിലും പിന്നീട് അനുകൂലമായിമാറും. ആഗ്രഹിച്ച കാര്യങ്ങളില്‍ വിജയം നേടാന്‍ സാധിക്കും. സാമ്പത്തികരംഗത്ത് ഉയര്‍ച്ച ഉണ്ടാകുന്നതിനും കുടുബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകുന്നതിനും ഇടവരും. പ്രിയകരങ്ങളായ വാര്‍ത്തകള്‍ കേള്‍ക്കുന്നതിന് ഇടവരും.

(ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍: 8547014299)

 

astrology prayer varabhalam