/kalakaumudi/media/post_banners/1335c6388d6ddee6e9aa7379a30c8e889f4b8f554bb938286c7c30fdab08b684.jpg)
ജ്യോതിഷഭൂഷണം രമേഷ് സദാശിവന്‍
ആദിത്യന്‍, ഗുരുവിന്റെ സംഗ്രഹമായ ധനു രാശിയിലേക്കു പ്രവേശിച്ചിരിക്കുകയാണ്, ആദിത്യ-വ്യാഴത്തിന് ത്രികോണമായിരിക്കുന്നത് മേടം, ചിങ്ങം, വൃശ്ചികം എന്നീ രാശിക്കാര്‍ക്ക് നവ പഞ്ചമരാജയോഗത്തിന് ഇടയുണ്ടാകുന്നു. പന്ത്രണ്ടു രാശിക്കാരുടെയും പൊതുഫലം എങ്ങനെയെന്ന് നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുന്ന കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ കുഴപ്പങ്ങളും മാറി വരുമാനം വര്‍ദ്ധിക്കുവാന്‍ അവസരം വന്നുചേരും.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കുന്നതിന് അവസരം വന്നുചേരും. പ്രവര്‍ത്തനമേഖല മാറുന്നതിനും മെച്ചപ്പെടുന്നതിനും ഇടവരും. കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധയോടെ നടത്തുന്നത് ഉചിതമായിരിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)
കഷ്ടതകള്‍ നിറഞ്ഞ ഒരു വാരമായിരിക്കും ഇവര്‍ക്ക്. സന്താനങ്ങളെ കൊണ്ട് ദുഃഖത്തിന് ഇടവരും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം. സംസാരത്തില്‍ വേണ്ട ശ്രദ്ധ കാണിക്കണം.
കര്‍ക്കിടകം (പുണര്‍തം ¼, പൂയം, ആയില്യം)
ചില കാര്യങ്ങളില്‍ ആശയകുഴപ്പങ്ങളാല്‍ തീരുമാനം കൈക്കൊള്ളാന്‍ പ്രയാസം നേരിടും. അനാവശ്യ യാത്രകളും അലച്ചിലും ഉണ്ടാകാന്‍ സാധ്യത കാണുന്നു. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യത്തിന് അവസരം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഈ രാശിക്കാര്‍ക്ക് ശുഭകരമായ നാളുകള്‍ ആണ് വരാന്‍ പോകുന്നത്. ധാരാളം നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക നില ശക്തമാകും. സന്തോഷവും സമാധാനവും ഉണ്ടാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. സാമ്പത്തികമായി അധിക ചെലവുണ്ടാകാന്‍ കാരണമാകും. പ്രശ്നരഹിത വാരാന്ത്യമായിരിക്കും ഇവര്‍ക്ക്. പുരോഗതിയും വന്നുചേരും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് സാധ്യത കാണുന്നു. സന്താനങ്ങളുമായി അകന്നു കഴിയുന്നവര്‍ക്ക് ആശ്വാസം വന്നുചേരുന്ന കാര്യങ്ങള്‍ ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം.
വൃശ്ചികം (വിശാഖം ¼, അനിഴം തൃക്കേട്ട)
ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തുന്നതിനും വിജയം കൈവരിക്കുന്നതിനും സാധിക്കും. ആഗ്രഹിച്ച കാര്യത്തില്‍ ഉപരിപഠനം നടത്തുന്നതിന് അവസരം വന്നു ചേരും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പൊതുവെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന കാലമാകും ഇവര്‍ക്ക്. കലാരംഗത്തുള്ളവര്‍ക്കു അവസരങ്ങള്‍ വന്നുചേരും. ദാമ്പത്യ പ്രശ്നങ്ങള്‍ അലട്ടിയേക്കാം. കൂട്ടുകച്ചവടം നടത്തുന്നവര്‍ക്ക് അനുകൂലസമയം.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
തൊഴിലിനും പ്രണയസാഫല്യം, വിവാഹകാര്യങ്ങള്‍, സന്താനഭാഗ്യം എന്നിവയെക്കെല്ലാം അനുകൂല സമായാണ്. എന്നിരുന്നാലും മാനസികമായ ക്ലേശങ്ങള്‍ക്കും സാധ്യത കാണുന്നു.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ഈ രാശിക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍, സാമ്പത്തികനഷ്ടം, കടബാധ്യത എന്നിവ നേരിട്ടേക്കാം എന്നിരുന്നാലും സ്ഥിരജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
തൊഴിലന്വേഷകര്‍ക്കു നിരാശപ്പെടേണ്ടിവരും. ഇടപാടുകളില്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യത കാണുന്നു. വിദേശ യാത്ര നടത്താനുള്ള ശ്രമം ഇത്തവണ വിജയിച്ചേക്കാം കടബാധ്യത കൂടാം.
(ജ്യോതിഷഭൂഷണം രമേഷ് സദാശിവന്‍: 8547014299)