ധനം, സമൃദ്ധി എന്നിവയുടെ ദേവതയാണ് ലക്ഷ്മി ദേവി. ലക്ഷ്്മി ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ അഷ്ട ഐശ്വര്യങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ധനവും സമൃദ്ധിയും നിലനിര്‍ത്താന്‍ ഏറ്റവും ഉത്തമമാണ് വരലക്ഷ്മി വ്രതം.
പ്രധാനമായും വെള്ളിയാഴ്ചകളിലാണ് ഈ വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നത്. വീട്ടിലെ എല്ലാം അംഗങ്ങള്‍ക്കും വ്രതം അനുഷ്ഠിക്കാം. എന്നാല്‍, സുമംഗലികളായ സ്ത്രീകള്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍ ഇരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
വ്രതം അനുഷ്ഠിക്കുന്നതിന് പൂജാമുറി വൃത്തിയാക്കി കോലം വരച്ച് പൂക്കള്‍ കൊണ്ട് അലങ്കരിക്കണം. നാണയം, വെറ്റില, അടയ്ക്ക, മഞ്ഞള്‍, നാരങ്ങ, കണ്ണാടി, കൊച്ചുകരിവള, കുങ്കുമച്ചെപ്പ്, പച്ചരി എന്നിവ ചേര്‍ന്ന താംബൂലം ഒരുക്കുന്നതും നല്ലതാണ്.
വ്രതമെടുക്കുന്ന ദിവസം പൂര്‍ണ ഉപവാസമോ, ഒരിക്കലൂണോ ആകാം. രാത്രിയില്‍ ഭക്ഷണം ഒഴിവാക്കണം. വെള്ളിയാഴ്ച ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി വിളക്കു കത്തിച്ച് പ്രാര്‍ത്ഥിക്കാം. മഹാലക്ഷ്മി ശ്ലോകങ്ങള്‍ ജപിക്കാം. ശ്രീ മഹാലക്ഷ്മി അഷ്ടകം ജപിക്കുന്നത് അത്യുത്തമം.