വാസ്തു-ജ്യോതിഷ-തന്ത്രിക അവാര്‍ഡ് സമര്‍പ്പണം

വൈശാഖ് വാസ്തു ആസ്‌ട്രോ-മിഷന്റെ പതിനാലാമത് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വാസ്തു, ജ്യോതിഷ, താന്ത്രിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെ ആദരിക്കുന്നു.

author-image
Web Desk
New Update
വാസ്തു-ജ്യോതിഷ-തന്ത്രിക അവാര്‍ഡ് സമര്‍പ്പണം

പറവൂര്‍: വൈശാഖ് വാസ്തു ആസ്‌ട്രോ-മിഷന്റെ പതിനാലാമത് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വാസ്തു, ജ്യോതിഷ, താന്ത്രിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെ ആദരിക്കുന്നു. പ്രമുഖ വാസ്തു ജ്യോതിഷ പണ്ഡിതനായിരുന്ന സ്വര്‍ഗീയ പ്രളയക്കാട് ജോത്സ്യന്‍ പാറക്കല്‍ കൃഷ്ണവാര്യരുടെ
പേരിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ഈ രംഗങ്ങളില്‍ ഉയര്‍ന്നുവരുന്ന 10 യുവപ്രതിഭകള്‍ക്കും പ്രത്യേകമായി യുവപ്രതിഭാ പുരസ്‌കാരം നല്‍കി ആദരിക്കും.

ഇത്തരത്തിലുള്ള പ്രമുഖ വ്യക്തികളെ കണ്ടെത്തുന്നതിനായി ഒരു അവാര്‍ഡ് നിര്‍ണയ കമ്മിറ്റി രൂപീകരിച്ചു.
അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രെയസ് നമ്പൂതിരിപ്പാട് (ചെയര്‍മാന്‍ ), പ്രമുഖ ജ്യോതിഷ പണ്ഡിതനായ ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്‍, പ്രശസ്ത തന്ത്രിമുഖ്യനായ ബ്രഹ്‌മശ്രീ അനിരുദ്ധന്‍ തന്ത്രി, പ്രമുഖ വാസ്തു വിദഗ്ധനായ കൊടുങ്ങല്ലൂര്‍ സതീശന്‍ ആചാരി, വൈശാഖ് വാസ്തു ആസ്‌ട്രോ-മിഷന്‍ ഡയറക്ടര്‍, എസ് ജയകൃഷ്ണന്‍ എസ് വാരിയര്‍ (കണ്‍വീനര്‍ ) എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത് .

താല്പര്യമുള്ള പ്രതിഭകള്‍ മുകളില്‍ കാണിച്ച വ്യക്തികള്‍ക്കോ താഴെ കാണുന്ന അഡ്രസ്സിലോ ബയോഡാറ്റ കള്‍ അയക്കണം. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നോ, അല്ലാതെയോ അവാര്‍ഡിന് അര്‍ഹരായവരെ
കണ്ടെത്തുന്നതാണ്. ആഗസ്റ്റ് അവസാനവാരത്തിലോ, സെപ്റ്റംബറിലോ, ചേരുന്ന സമ്മേളനത്തില്‍ വച്ച് ഒരു പ്രമുഖ വ്യക്തി അവാര്‍ഡ് ദാനം നടത്തുന്നതാണ്.

അപേക്ഷകള്‍ ആഗസ്റ്റ് 15ന് മുമ്പായി താഴെക്കാണുന്ന മേല്‍വിലാസത്തില്‍ അയക്കണം.

തപാല്‍ മേല്‍വിലാസം:

ജയകൃഷ്ണന്‍ എസ് വാരിയര്‍,
ഡയറക്ടര്‍,
വൈശാഖ് വാസ്തു ആസ്‌ട്രോ-മിഷന്‍,
മന്നം പി ഒ,എന്‍ പറവൂര്‍
എറണാകുളം ജില്ല,കേരള സ്റ്റേറ്റ്
പിന്‍ 68 35 20

ഇമെയില്‍: vaisakhvam@gmail.com
ഫോണ്‍ നമ്പര്‍ -9447811618

പ്രണാമങ്ങളോടെ: ജയകൃഷ്ണന്‍ എസ് വാരിയര്‍
ഡയറക്ടര്‍
വൈശാഖ് വാസ്തു അസ്രോ മിഷന്‍

 

Astro astrology award