തടസ്സങ്ങളും വിഷമങ്ങളും മാറാൻ വിഘ്നഹരസ്തോത്രം...

ജന്മനക്ഷത്രനാൾ പുഷ്പാഞ്ജലി കഴിപ്പിക്കത്തക്ക വിധത്തിൽ 3 ദിവസം തുടർച്ചയായി നാരങ്ങാ മാല സമർപ്പണം വഴിപാട് നടത്തിുന്നതും ഉത്തമമാണ്. ഇവിടെ കൊടുത്തിരിക്കുന്ന വിഘ്നഹരസ്തോത്രം കഴിയുന്നത്ര തവണ ഭക്തിപൂർവ്വം ജപിക്കുകയും വേണം.

author-image
Greeshma Rakesh
New Update
തടസ്സങ്ങളും വിഷമങ്ങളും മാറാൻ വിഘ്നഹരസ്തോത്രം...

അഭീഷ്ടവരദായകനാണ് ശ്രീ ഗണേശൻ.ജീവിതത്തിലുണ്ടാകുന്ന വിഘനങ്ങൾ അകറ്റാൻ ഗണപതി ഭഗവാനെ നിത്യവും പ്രാർത്ഥിക്കുന്നത് നല്ലതാണ്.ഏതെങ്കിലും രീതിയിലുള്ള തടസ്സങ്ങളോ വിഷമങ്ങളോ നേരിടുന്നവർ ഗണപതി ഭഗവാന് 18 നാരങ്ങകൾ കോർത്ത മാല മൂന്നു ദിവസം തുടർച്ചയായി സമർപ്പിച്ച് മൂന്നാം ദിനം ആർക്കു വേണ്ടിയാണോ പ്രാർത്ഥിക്കുന്നത് ആ ആളിന്റെ പേരിലും വിഘ്നഹര സ്തോത്ര പുഷ്പാഞ്ജലി കൂടി നടത്തിയാൻ പ്രാർത്ഥന പൂർണ്ണമാകുകയും ഫലം ഉണ്ടാകുകയും ചെയ്യും.

ജന്മനക്ഷത്രനാൾ പുഷ്പാഞ്ജലി കഴിപ്പിക്കത്തക്ക വിധത്തിൽ 3 ദിവസം തുടർച്ചയായി നാരങ്ങാ മാല സമർപ്പണം വഴിപാട് നടത്തിുന്നതും ഉത്തമമാണ്. ഇവിടെ കൊടുത്തിരിക്കുന്ന വിഘ്നഹരസ്തോത്രം കഴിയുന്നത്ര തവണ ഭക്തിപൂർവ്വം ജപിക്കുകയും വേണം.

വിഘ്നഹരസ്തോത്രം

ശുക്ലാംബരധരം വിഷ്ണും

ശശിവർണ്ണം ചതുർഭുജം

പ്രസന്നവദനം ധ്യായേത്

സർവ്വവിഘ്നോപശാന്തയേ.

പ്രണമ്യ ശിരസ്സാ ദേവം

ഗൗരീപുത്രം വിനായകം

ഭക്ത്യാവ്യാസം സ്മരേ നിത്യം

ആയുഃ കാമാർത്ഥ സിദ്ധയേ.

പ്രഥം വക്രതുണ്ഡം ച

ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം

ഗജവക്ത്രം ചതുർത്ഥകം

ലംബോധരം പഞ്ചമം ച

ഷഷ്ഠം വികടമേവ ച

സപ്തമം വിഘ്നരാജം ച

ധൂമ്രവർണ്ണം തഥാഷ്ടകം

നമവം ഫാലചന്ദ്രം ച,

ദശമം തു വിനായകം

ഏകാദശം ഗണപതിം

ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി

ത്രിസന്ധ്യം യ: പഠേത് നര:

ന ച വിഘ്നഭയം തസ്യ

സർവ്വസിദ്ധികരം ധ്രുവം

ഫലശ്രുതി

വിദ്യാർത്ഥീ ലഭതേ വിദ്യാം

ധനാർത്ഥി ലഭതേ ധനം

പുത്രാർത്ഥീ ലഭതേ പുത്രാൻ

മോക്ഷാർത്ഥി ലഭതേ ഗതിം

ജപേത് ഗണപതി സ്തോത്രം,

ഷഡ്ഭിർമാസൈഃ ഫലം ലഭേത്

സംവത്സരണേ സിദ്ധിം ച

ലഭതേ നാത്രസംശയഃ

astrology vighnaharta stotra ganpati bhagavan