/kalakaumudi/media/post_banners/813ce7d0a99a8ae4aa579c21cc48f643751981566a51a1c50ff3ac9b3dd1ce68.jpg)
വർക്കല ശിവഗിരി മഠത്തിൽ വിജയദശമി ദിനമായ ഇന്ന് പുലർച്ചെ 7 മണി മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവൻ സ്വന്തം കൈയാൽ പ്രതിഷ്ഠ നടത്തിയ ശാരദാദേവിയുടെ മുന്നിൽ വെച്ച് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ നിരവധി കുരുന്നകളാണ് മാതാപിതാക്കളോടൊപ്പം ഇവിടെ എത്തിയത്.
സ്പോട്ട് രജിസ്‌ട്രേഷൻ വഴി പേര് നൽകിയാണ് ഭക്തർ തങ്ങളുടെ കുരുന്നിനെ അക്ഷരലോകത്തേക്ക് എത്തിക്കാൻ ഗുരുക്കന്മാരുടെ മുന്നിലേക്ക് എത്തിച്ചത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും പത്മശ്രീ ജേതാവുമായ ബ്രഹ്‌മശ്രീ വിശുദ്ധാനന്ദ സ്വാമികൾ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സന്യാസി ശ്രേഷ്ഠരാണ് കുഞ്ഞുങ്ങൾക്ക് ഹരിഃശ്രീ കുറിച്ചത്.