/kalakaumudi/media/post_banners/6110e92d1d8293700c633facb5b1f21f38c3cd808a33d5212ff487b5aaff4c71.jpg)
മരിച്ചുപോയ മാതാപിതാക്കളുടെയും പുര്‍വ്വികരുടെയും ചിത്രങ്ങള്‍ മിക്ക മലയാളിഭവനങ്ങളിലും ഉണ്ടാകും . ഹാളിലോ മറ്റോ തൂക്കി അവയില്‍ മാലയോ നേര്യതോ മഞ്ഞക്കോടിയോ ചാര്‍ത്തിദിവസവും രണ്ടുനേരം ചന്ദനത്തിരി കത്തിക്കുന്നവരുമുണ്ട്. മാത്രമല്ല, വീടുകളില്‍ തന്നെ മുത്തച്ഛന്‍റെയോ മുതുമുത്തച്ഛന്‍റെയോ ഒക്കെ അസ്ഥിത്തറകളില്‍ വിളയ്ക്കുവയ്ക്കുന്ന പതിവും മുന്പുണ്ടായിരുന്നു. എന്നാല്‍, അസ്ഥിത്തറകള്‍ തറവാടുകളില്‍ നിന്ന് പോലും തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. മരിച്ചവരുടെ കുഴിമാടങ്ങളടങ്ങിയ ഭൂമി വില്‍ക്കാനും മറ്റും ബുദ്ധിമുട്ടാണ് എന്നതാണ് യഥാര്‍ത്ഥകാരണം. എന്നാല്‍, എന്തെങ്കിലുമൊക്കെ പ്രതിസന്ധികളുണ്ടാകുന്പോള്‍ അത് ഇവ കാരണമാണെന്നുളള രീതിയില്‍ ചിലര്‍ക്കെങ്കിലും ഉപദേശം ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ആരും വീട്ടുപരിസരത്ത് മൃതദേഹങ്ങള്‍ സംസ്കരിക്കാറില്ല. പിന്നെ, മരിച്ചവരുടെ ചിത്രം വച്ച് തിരിവയ്ക്കുന്നതും ദോഷമാണെന്നുളള രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. നമ്മുടെ പൂര്‍വ്വികരെയോ മാതാപിതാക്കളെയോ ആരാധിക്കുന്നത് നമുക്ക് ദോഷം ചെയ്യില്ലെന്നതാണ് സത്യം. ആത്മാവ് ശിവമാണ് ആത്മാവില്ലാത്ത ശരീരം ശവവും. ശിവം ബ്രഹ്മമാണ്. ബ്രഹ്മം ആരെയും ഉപദ്രവിക്കില്ലെന്ന് മാത്രമല്ല, പ്രാര്‍ത്ഥിക്കുന്നവനോട് അനുകൂലഭാവത്തിലായിരിക്കുകയും ചെയ്യും. മറിച്ചുളള പ്രചാരണങ്ങള്‍ തെറ്റാണ്.