/kalakaumudi/media/post_banners/ac1a78ec1e339242e49741bf2448e4969f387803e8f44f0ba14e29b8bacb32ce.jpg)
ഋഷഭം അഥവാ കാളയെ നാം ശിവവാഹനമായി കാണുന്നു. ശിവക്ഷേത്രങ്ങളില്‍ മഹാദേവന്‍റെ പ്രതിഷ്ഠയുടെ മുന്നില്‍ നന്ദികേശന്‍റെ പ്രതിഷ്ഠയുമുണ്ടാകും. ശിവവാഹനമായ കാള ധര്‍മ്മത്തിന്‍റെ പ്രതീകമാണെന്ന് എത്ര പേര്‍ക്കറിയാം. അതെ ധര്‍മ്മമാണ് മഹാദേവന്‍റെ വാഹനം. അപ്പോള്‍ നന്ദികേശനെ പൂജിക്കുന്നതിലൂടെ നാം ധര്‍മ്മത്തെയാണ് പൂജിക്കുന്നത്. ശിവഭഗവാനോടുളള പ്രാര്‍ത്ഥനകള്‍ ആദ്യം നന്ദിയോട് അഭ്യര്‍ത്ഥിക്കണമെന്ന് ഒരു വിശ്വാസമുണ്ട്. അതെ, ധര്‍മ്മം മുഖേനയാകട്ടെ നമ്മുടെ പ്രാര്‍ത്ഥനകള്‍ ഭഗവാനിലേക്കെത്തുന്നത്. ഇനി പ്രാര്‍ത്ഥിക്കുന്നതും ധാര്‍മ്മികമായ കാര്യമായിരിക്കണം. അതായത് ആര്‍ക്കെങ്കിലും ദോഷം വരുത്തുന്ന കാര്യങ്ങള്‍ പ്രാര്‍ത്ഥിക്കരുത്