പൗര്‍ണ്ണമിക്കാവില്‍ ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹ പ്രതിഷ്ഠ

ഗിന്നസ്സ് റൊക്കോഡില്‍ ഇടം നേടി പൗര്‍ണ്ണമിക്കാവിനെ ലോക നെറുകയില്‍ എത്തിച്ച 51 അക്ഷരദേവത പ്രതിഷ്ഠ, ഒറ്റക്കല്ലില്‍ തീര്‍ത്ത പഞ്ചമുഖ ഗണപതിവിഗ്രഹം, ഹാലാസ്യ ശിവഭഗവാന്റെ പൂര്‍ണ്ണ കായ പ്രതിഷ്ഠ തുടങ്ങിയവയ്ക്ക് ശേഷം മറ്റൊരു മഹാത്ഭുതം കൂടി ലോകത്തിന് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം വെങ്ങാനൂര്‍ പൗര്‍ണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രം.

author-image
Web Desk
New Update
പൗര്‍ണ്ണമിക്കാവില്‍ ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹ പ്രതിഷ്ഠ

തിരുവനന്തപുരം: ഗിന്നസ്സ് റൊക്കോഡില്‍ ഇടം നേടി പൗര്‍ണ്ണമിക്കാവിനെ ലോക നെറുകയില്‍ എത്തിച്ച 51 അക്ഷരദേവത പ്രതിഷ്ഠ, ഒറ്റക്കല്ലില്‍ തീര്‍ത്ത പഞ്ചമുഖ ഗണപതിവിഗ്രഹം, ഹാലാസ്യ ശിവഭഗവാന്റെ പൂര്‍ണ്ണ കായ പ്രതിഷ്ഠ തുടങ്ങിയവയ്ക്ക് ശേഷം മറ്റൊരു മഹാത്ഭുതം കൂടി ലോകത്തിന് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം വെങ്ങാനൂര്‍ പൗര്‍ണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രം.

പതിനഞ്ച് അടി ഉയരത്തില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹമാണ് പൗര്‍ണ്ണമിക്കാവില്‍ പ്രതിഷ്ഠിക്കാന്‍ ഒരുങ്ങുന്നത്.

51 അക്ഷര ദേവത ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച കന്യാകുമാരി ജില്ലയിലെ മയിലാടിയിലെ ശില്‍പ്പശാലയില്‍ തയ്യാറാക്കിയ ശനീശ്വര വിഗ്രഹം 2024 ജനുവരി 17 ബുധനാഴ്ച വൈകീട്ട് 3 മണിക്ക് യഥാവിധി പൂജകള്‍ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സജ്ജീകരിക്കും.

കന്യാകുമാരി, നാഗര്‍കോവില്‍, ശുചീന്ദ്രം, 108 വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നായ തിരുപ്പതി സാരം, കുമാരന്‍കോവില്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കളിയ്ക്കാവിള വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.

ജനുവരി 18 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ഭക്തര്‍ നല്‍കുന്ന സ്വീകരണത്തിന് ശേഷം വൈകീട്ട് 6 മണിക്ക് പൗര്‍ണ്ണമിക്കാവ് ക്ഷേത്രത്തില്‍ എത്തിച്ചേരും.

കല്‍തൂണുകളില്‍ നിര്‍മ്മിക്കുന്ന ശ്രീകോവിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ആയിരിക്കും ശനീശ്വര വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക.

temple kerala temple shaneeswara idol pournamikkavu