മഹാദേവനെ ഇങ്ങനെ ഭജിച്ചാല്‍ ദു:ഖങ്ങളും രോഗദുരിതങ്ങളും മാറും

ജീവിതദുഃഖങ്ങള്‍ അകറ്റുന്ന ദേവനാണ് മഹാദേവന്‍. മഹാദേവനെ പൂജിച്ചാല്‍ സരല ദോഷങ്ങളും അകലും എന്നാണ് വിശ്വാസം.

author-image
Web Desk
New Update
മഹാദേവനെ ഇങ്ങനെ ഭജിച്ചാല്‍ ദു:ഖങ്ങളും രോഗദുരിതങ്ങളും മാറും

ജീവിതദുഃഖങ്ങള്‍ അകറ്റുന്ന ദേവനാണ് മഹാദേവന്‍. മഹാദേവനെ പൂജിച്ചാല്‍ സരല ദോഷങ്ങളും അകലും എന്നാണ് വിശ്വാസം.

കൂവളത്തില കൊണ്ട് 21 ദിവസം തുടര്‍ച്ചയായി ശിവഭഗവാന് അര്‍ച്ചന നടത്തിയാല്‍ രോഗ ദുരിതങ്ങള്‍ മാറും. ആഗ്രഹ സാഫല്യത്തിനും അര്‍ച്ചന സഹായിക്കും.

മഹാദേവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, പാല്‍, ഇളനീര്‍ അഭിഷേകം തുടങ്ങിയവ നടത്തുന്നത് അഭീഷ്ട സിദ്ധിക്കും ഉത്തമമാണ്. ദാമ്പത്യദുരിതം, വിവാഹതടസം എന്നിവ പരിഹരിക്കാന്‍ ഉമാമഹേശ്വര പൂജയും തിങ്കളാഴ്ച വ്രത്രവും പിന്‍വിളക്കും ഫലപ്രദമാണ്.

രോഗദുരിതങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ഏറ്റവും ഫലപ്രദമായ അനുഷ്ഠാനമാണ് ശിവാരാധന. പഞ്ചാക്ഷരി, മൃത്യുഞ്ജയ മന്ത്രം തുടങ്ങിയവ പതിവായി നിഷ്ഠയോടെ ജപിച്ച്, യഥാശക്തി ജല ധാര മുതലായ വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിച്ചാല്‍ ശിവപ്രീതി നേടാം.

ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാട് ജലധാരയാണ്.

നന്ത്യാര്‍വട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം, വെള്ള എരിക്കിന്‍ പൂവ്, മഞ്ഞ അരളിപ്പൂവ്, മൂന്ന് ഇതളുള്ള കൂവളത്തില, ഇവയാണ് ശിവന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങള്‍. ശിവന് ആയിരം വെള്ള എരിക്കിന്‍ പൂവ് കൊണ്ട് ആരാധന നടത്തുന്ന ഫലം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താല്‍ ലഭിക്കും. ഇത്രയും മഞ്ഞ അരളിപ്പൂവ് കൊടുത്താല്‍ ലഭിക്കുന്ന ഫലം മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമര്‍പ്പിച്ചാല്‍ മതി എന്നാണ് വിശ്വാസം.

ഒരു കൂവളത്തില സമര്‍പ്പിച്ചാല്‍ മൂന്ന് ജന്മങ്ങളിലെ പാപങ്ങള്‍ ശമിക്കുമെന്നാണ് പ്രമാണം.

Astro lord shiva prayer