/kalakaumudi/media/post_banners/0b94330c4660a2febd2ccff713f585781b61f38771336090a82e25ff07bb0f46.jpg)
ശിവഭഗവാനെ ആരാധിച്ചാല്‍ ദുരിതങ്ങളെല്ലാം അകലും. ജീവിതത്തിലെ പ്രതിസന്ധികളും പ്രയാസങ്ങളും അകലാന്‍ ദേവന്മാരുടെ ദേവനായ ഭദവാനെ ധ്യാനിച്ചാല്‍ മതി.
ധാര ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ്. ഭഗവാനു ധാര നടത്തുന്നത് സകല രോഗങ്ങളുടെയും പരിഹാരങ്ങള്‍ക്ക് ഉത്തമമാണെന്നാണ് വിശ്വാസം.
പിറന്നാള്‍ ദിനത്തില്‍ ശിവഭഗവാന് ധാര നടത്തുന്നത് അത്യുത്തമമാണ്. ധാരയ്‌ക്കൊപ്പം മൃത്യജ്യഹോമവും പായസവും കഴിക്കണം. ധാര നടക്കുമ്പോള്‍ പഞ്ചാക്ഷരി മന്ത്രം ജപിച്ച് ഭഗവാന്റെ ദര്‍ശനം നടത്താം. ഇതിലൂടെ ആയുരാരോഗ്യ സൗഖ്യം ലഭിക്കും.
എല്ലാ ദുരിതങ്ങളില്‍ നിന്നുമുള്ള മോക്ഷമാണ് ധാര നടത്തുന്നതിലൂടെ ഉണ്ടാകുന്നത്. ക്ഷീരധാര ഇളനീര്‍ ധാര തുടങ്ങിയ അഭിഷേകങ്ങളും ഭഗവാന് പ്രിയപ്പെട്ടതാണ് പാല്‍ ഇളനീര്‍ പനിനീര്‍ നെയ്യ് ഭസ്മം എണ്ണ തുടങ്ങിയവയൊക്കെ ഭഗവാന് പ്രിയപ്പെട്ട അഭിഷേകങ്ങളാണ്.
ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക് കത്തിക്കുന്നതും ഉത്തമമാണ്. 21 ദിവസം തുടര്‍ച്ചയായി പിന്‍വിളക്ക് തെളിയിച്ചാല്‍ പ്രണയസാഫല്യം, ദാമ്പത്യ സൗഖ്യം, കുടുംബ ഐശ്വര്യം എന്നിവയുണ്ടാകും.
പാലാഭിഷേകവും ഇളനീര്‍ അഭിഷേകവും നടത്തിയാല്‍ വെറും വയറ്റില്‍ സേവിക്കാം. പല ഉദരരോഗങ്ങള്‍ക്ക് ഉത്തമാണ് പാലാഭിഷേകം. സന്താന സൗഭാഗ്യത്തിന് ഇളനീര്‍ അഭിഷേകം ഉത്തമമാണ്. മനോസുഖത്തിനും ഉദരരോഗശമനത്തിനും ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതിനും ബുദ്ധിഭ്രമം ഇല്ലാതാക്കുന്നതിനും അപസ്മാര ഇല്ലാതാക്കുന്നതിനും നെയ്യഭിഷേകം ഉത്തമാണ്.
പനീര്‍ അഭിഷേകം മനോ സൗഖ്യത്തിനും ഭസ്മാഭിഷേകം ശരീരസുഖത്തിനും എണ്ണായഭിഷേകം പാപനാശത്തിനും ഉത്തമം.
ശനിദശ കണ്ടകശനി ഏഴര ശനി തുടങ്ങിയ ദശാസന്ധിയില്‍ ശനിയാഴ്ചകളില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താം.