കോംപസിന് നൈറ്റ് ഈഗിൾ വകഭേദവുമായി ജീപ്പ്

By santhisenanhs.19 04 2022

imran-azharകോംപസിന് പുതിയ നൈറ്റ് ഈഗിൾ വകഭേദവുമായി ജീപ്പ്. കോംപസ് ലിമിറ്റഡ് എഡിഷന് തൊട്ടുതാഴെയാണ് നൈറ്റ് ഈഗിൾ എഡിഷന്റെ സ്ഥാനം. ഈ വർഷം ഫെബ്രുവരിയിലാണ് കോംപിന്റെ പുതിയ പതിപ്പിനെ ജീപ്പ് വിപണിയിലെത്തിക്കുന്നത്.

 

ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള ഗ്രിൽ, ഗ്രിൽ റിങ്, കറുപ്പു നിറത്തിലുള്ള 18 ഇഞ്ച് അലോയ് വീലുകൾ, ഓൾ ബ്ലാക്ക് ഇന്റീരിയർ റൂഫ് റെയിൽ എന്നിവയാണ് നൈറ്റ് ഈഗിൾ എഡിഷന്. രണ്ടു ലീറ്റർ ഡീസൽ, 1.4 ലീറ്റർ മൾട്ടിജെറ്റ് പെട്രോൾ എന്നീ എൻജിൻ വകഭേദങ്ങളോടു കൂടെ നൈറ്റ് ഈഗിൾ എഡിഷൻ ലഭ്യമാണ്.

 

ബ്രില്യന്റ് ബ്ലാക്ക്, ടെക്നോ മെറ്റാലിക്ക് ഗ്രീൻ, ബ്രൈറ്റ് വൈറ്റ്, എക്സോട്ടിക്ക റെഡ്, ഗ്രേ, മിനിമൽ ഗ്രേ, ഗ്യലക്സി ബ്ലൂ എന്നീ നിറങ്ങളില്‍ നൈറ്റ് ഈഗിൾ വകഭേദം ലഭിക്കും. പുതുതായി റിഫ്ലക്ടർ സഹിതമുള്ള ഹെഡ്‌ലൈറ്റ് യൂണിറ്റും എൽ.ഇ.ഡി പ്രൊജക്ടറുമാണ് പുതിയ കോംപസിന്.

 

യു കണക്ട് – 5 സഹിതം 10.1 ഇഞ്ച് ഹൈ ഡഫനിഷൻ ഡിസ്പ്ലേ, വയർലസ് ആപ്ൾ കാർ പ്ലേ/ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി തുടങ്ങിയവയുമുണ്ട്. കൂടാതെ 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്.

 

ക്രൂസ് കൺട്രോൾ, 360 ഡിഗ്രി റിമോട്ട് ക്യാമറ, ബട്ടൻ ഓപ്പറേറ്റഡ് പവർലിഫ്റ്റ് ഗേറ്റ് തുടങ്ങിയവയും പരിഷ്കരിച്ച ‘കോംപസി’ലുണ്ട്. ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ, സെലെക്റ്റെറെയ്ൻ ഫോർ ബൈ ഫോർ സിസ്റ്റം, ആറ് എയർബാഗ് തുടങ്ങി അൻപതോളം സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ട്.

 

OTHER SECTIONS