1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എഞ്ചിനുമായി പോളോ വിപണിയിലേക്ക് എത്തുന്നു

1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എഞ്ചിനുമായി പോളോ വിപണിയിലേക്ക് എത്തുന്നു.എഞ്ചിനില്‍ മാത്രം മാറ്റം നല്‍കികൊണ്ട് എല്ലാ വകഭേദങ്ങളും കരുത്ത് കുറഞ്ഞ പതിപ്പില്‍ ലഭ്യമാക്കി അതുപോലെ 6200 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 95 എന്‍എം ടോര്‍ക്കും പുതിയ എഞ്ചിന്‍ നല്‍കികൊണ്ടാണ് ഈ പോളോ ജനങ്ങളിലേക്ക് എത്തുന്നത്.

author-image
ambily chandrasekharan
New Update
1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എഞ്ചിനുമായി പോളോ വിപണിയിലേക്ക് എത്തുന്നു

1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എഞ്ചിനുമായി പോളോ വിപണിയിലേക്ക് എത്തുന്നു.എഞ്ചിനില്‍ മാത്രം മാറ്റം നല്‍കികൊണ്ട് എല്ലാ വകഭേദങ്ങളും കരുത്ത് കുറഞ്ഞ പതിപ്പില്‍ ലഭ്യമാക്കി അതുപോലെ 6200 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 95 എന്‍എം ടോര്‍ക്കും പുതിയ എഞ്ചിന്‍ നല്‍കികൊണ്ടാണ് ഈ പോളോ ജനങ്ങളിലേക്ക് എത്തുന്നത്. 18.78 കിലോമീറ്ററാണ് പുതിയ എഞ്ചിന് ലഭിക്കുന്ന മൈലേജ് എന്നുപറയുന്നത്. 1.2 ലിറ്റര്‍ എഞ്ചിനില്‍ 16.47 കിലോമീറ്ററായിരുന്നു മൈലേജ്. 5,41,800 രൂപയിലാണ് വില തുടങ്ങുന്നത്. ഏറ്റവും മുന്തിയ വകഭേദം ഹൈലൈന്‍ പ്ലസ്സിന് 7,24,400 രൂപയാണ് എക്‌സ് ഷോറൂം വില.
ഇന്ത്യയില്‍ ഹാച്ച് ബാക്കുകള്‍ വിറ്റുപോകാനുള്ള സൂത്രവാക്യം എന്നത് 'കരുത്ത് ഒരല്‍പം കുറച്ച്, മൈലേജ് കൂട്ടി' എന്നതാണ്. എന്നാല്‍ ഇവിടെ ഇതേ പാത പിന്തുടരുകയാണ് ഫോക്‌സ് വാഗണ്‍ പോളോയും. 1.2 ലിറ്റര്‍ നാല് സിലണ്ടര്‍ എഞ്ചിന്‍ വിട്ട് 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എഞ്ചിനിലേക്ക് എത്തുകയാണ് പോളോ.

Polo for 1.0 lt three cylinder engine