/kalakaumudi/media/post_banners/3450aeb15c8b387ed5332d7f40564781c4c1cd9a40ff167009e3c7e28cd5eca9.jpg)
ജീപ്പ് കോമ്പസ് ഇന്ത്യയിലെ അടുത്ത ചുവട് വയ്ക്കുന്നു.ആദ്യം ഇറങ്ങിയ കോമ്പസ് എന്ന മോഡലിന്റെ മറ്റൊരു വെര്‍ഷനുമയാണ് ഇത്തവണ വരവ്. ഏവരും കാത്തിരുന്ന കോമ്പസ് പെട്രോള്‍ ഓട്ടോമാറ്റിക് വെര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാക്കിക്കൊണ്ട് ഈ റെയ്ഞ്ചില്‍ ഉള്ള എതിരാളികളെ ജീപ്പ് മലര്‍ത്തിയടിച്ചിരിക്കുകയാണ്.സണ്‍റൂഫ് പോലുള്ള ആംഢംബര ഫീച്ചറുകളും ഒപ്ഷണലായി ഈ വേരിയന്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വില കുറച്ച് വിപണി പിടിക്കുന്നതില്‍ വിജയിച്ച കോമ്പസ് ഇനിയല്‍പം വില ഉയര്‍ത്താന്‍തന്നെയുള്ള പുറപ്പാടിലാണ്. എല്ലാ സൗകര്യങ്ങളുമടങ്ങിയ ഓട്ടോമാറ്റിക് കോമ്പസിന് എക്‌സ് ഷോറൂം വിലതന്നെ 20 ലക്ഷം രൂപയ്ക്കടുത്താകും. എന്നാല്‍ അടുത്തവര്‍ഷം ആദ്യം ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് വരുമ്പോള്‍ വില ഇതിലും കൂടുതലാകും.അകത്തോ പുറത്തോ വ്യത്യാസങ്ങളില്ല പെട്രോള്‍ ഓട്ടോമാറ്റിക്കിന്. 7 സ്പീഡ് ട്വിന്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ഗിയര്‍ സിസ്റ്റം. 160 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ എഞ്ചിനില്‍ ഒരു വ്യത്യാസവുമില്ല. എന്തായാലും പുതിയ കോമ്പസ് നിരത്തുകള്‍ കീഴടക്കുമെന്നുതന്നെ കരുതാം. കാരണം ഓട്ടോമാറ്റിക് വാഹനങ്ങളോടുള്ള പ്രിയം കൂടിവരുന്നത് ഏറ്റവും മുതലാക്കാന്‍ ജീപ്പിന് സാധിക്കുകതന്നെ ചെയ്യും.