/kalakaumudi/media/post_banners/2b753b5e99e3888c510f7bc5d37e3eacdd3e748ee955ca9ef99858e47c26f133.jpg)
മുംബയ്: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ മാന്ദ്യം പരിഹരിക്കാന്‍ വന്പന്‍ ഓഫറുകളുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഓരോ മോഡലിനും 2.71 ലക്ഷം രൂപ വരെ ഓഫറുണ്ട്.
മഹീന്ദ്ര സ്കോര്‍പ്പിയോയ്ക്ക് വേരിയന്‍റുകളുടെ അടിസ്ഥാനത്തില്‍ 50000 രൂപ വരെ കിഴിവ് ലഭിക്കും. ബൊലേറൊയ്ക്ക് 67000 രൂപ വരെ കിഴിവ് ലഭിക്കും.
പ്രിമിയം എസ് യു വി മോഡലുകളായ എക്സ് യു വി 500, കെ യു വി 100 എന്നിവയ്ക്ക് 89000 രൂപ, 73000 രൂപ നിരക്കില്‍ ഓഫറുണ്ട്. മഹീന്ദ്രയുടെ ഏറ്റവും വലിയ വിലയുള്ള എസ് യു വി സങ്ങ്യോങ്ങ് റെക്സ്ടണിന് 2.71 ലക്ഷത്തിന്‍റെ ആകര്‍ഷകമായ ഓഫറുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
