ബുള്ളറ്റിന് എതിരാളി, തകർപ്പൻ ഫീച്ചറുകൾ; സിബി 350 ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

By Greeshma Rakesh.20 11 2023

imran-azhar

 

 

 


രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ എപ്പോഴും മുന്നിലുള്ള കമ്പനിയാണ് ഹോണ്ട. ഇപ്പോഴിതാ ഹോണ്ട തങ്ങളുടെ പുതിയ മോഡലായ സിബി350 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 1,99,900 രൂപയാണ് സിബി350-ന്റെ എക്സ്-ഷോറൂം വില.

 

ഡീലക്സ്, ഡീലക്സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഹോണ്ട സിബി350 ലഭ്യമാണ്. സിബി350 ഡീലക്സ് - 1,99,900 രൂപ, സിബി350 ഡീലക്സ് പ്രോ - 2,17,800 എന്നിങ്ങനെയാണ് എക്സ്-ഷോറൂം വില.ഹോണ്ടയുടെ ബിംഗ് വിങ് ഡീലർഷിപ്പ് വഴി വാഹനം നിങ്ങൾക്ക് വാങ്ങാൻ കഴിയും.

 


പുതുക്കിയ ഹോണ്ട സിബി 350-ൽ 348.36 സിസി ശേഷിയുള്ള സിംഗിൾ-സിലിണ്ടർ എഞ്ചിനാണ്. 5-സ്‌പീഡ് ഗിയർബോക്‌സിനൊപ്പം സ്ലിപ്പും അസിസ്‌റ്റ് ക്ലച്ചും കമ്പനി ഒരുക്കിയിരിക്കുന്നു. നിരവധി ഫീച്ചറുകളും ഈ വാഹനത്തിനുണ്ട്.

 

സ്‌റ്റൈലിഷ് ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്‌റ്റം, റൗണ്ട് ഷേപ്പ്ഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.ഹോണ്ട തിരഞ്ഞെടുക്കാവുന്ന ടോർക്ക് കൺട്രോൾ സിസ്റ്റം, അസിസ്റ്റ് & സ്ലിപ്പർ ക്ലച്ച്, എമർജൻസി സ്‌റ്റോപ്പ് സിഗ്നൽ തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്.

 


പ്രഷ്യസ് റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, മാറ്റ് ഡ്യൂൺ ബ്രൗൺ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് റെട്രോ ക്ലാസിക് മോഡൽ വാഗ്ദാനം ചെയ്യുന്നത്.

 

ഹോണ്ട സിബി350-ൽ 10 വർഷത്തെ പ്രത്യേക വാറന്റി പാക്കേജ് (3-വർഷ സ്റ്റാൻഡേർഡ് + 7-വർഷ ഓപ്ഷണൽ) വാഗ്ദാനം ചെയ്യുന്നു.മാത്രമല്ല ഇതിന്റെ പ്രധാന എതിരാളി ജനപ്രിയ റോയൽ എൻഫീൽഡ് ക്ലാസിക് 350 ആയിരിക്കും.

OTHER SECTIONS