എൻഫീൽഡ് ക്ലാസിക്കിനോട് വെല്ലാൻ ഹോണ്ട

എൻഫീൽഡ് ബൈക്കുകളോട് പോരാടാൻ ഹോണ്ട ഒരുങ്ങുന്നു . റോയൽ എൻഫീൽഡ് അടക്കി വാഴുന്ന ഇരുചക്ര വാഹന ശ്രേണിയിലേക്കാണ് ജാപ്പനീസ് ഇരുചക്രവാഹനനിർമാതാക്കളായ ഹോണ്ടയെത്തുന്നത് .

author-image
Greeshma G Nair
New Update
എൻഫീൽഡ് ക്ലാസിക്കിനോട് വെല്ലാൻ ഹോണ്ട

എൻഫീൽഡ് ബൈക്കുകളോട് പോരാടാൻ ഹോണ്ട ഒരുങ്ങുന്നു .
റോയൽ എൻഫീൽഡ് അടക്കി വാഴുന്ന ഇരുചക്ര വാഹന ശ്രേണിയിലേക്കാണ് ജാപ്പനീസ് ഇരുചക്രവാഹനനിർമാതാക്കളായ ഹോണ്ടയെത്തുന്നത് .

350സിസി മുതൽ 500 സിസി വരെയുള്ള സെഗ്മെന്റിലേയ്ക്കാണ് ഹോണ്ട പുതിയ ബൈക്ക് പുറത്തിറക്കുക. പുതിയ ബൈക്ക് വികസിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽനിന്നും വിദഗ്ദ്ധരുടെ ടീം രൂപീകരിക്കുകയാണെന്ന് ഹോണ്ട അറിയിച്ചു .

ജപ്പാനിൽ ഇരുചക്ര വിപണിയുടെ വളർച്ച നിരക്ക് കുറഞ്ഞത് ഇന്ത്യയിൽ കൂടുതല്‍ നിക്ഷേപിക്കുന്നതിനായി പ്രേരിപ്പിക്കുന്ന ഘടകമാണ്.

റോയൽ എൻഫീൽഡ് നേടിയ വളർച്ചയും കമ്പനി വിലയിരുത്തി ക്ലാസിക്ക് ലുക്കിലുള്ളൊരു ക്രൂസർ ബൈക്ക് നിർമിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. റോയൽ എൻഫീൽഡ് നിരയിലെ മികച്ച വിൽപ്പനയുള്ള ക്ലാസിക്ക് 350 ബൈക്കിനോടാണ് പുതിയ ബൈക്ക് മത്സരിക്കുക.

honda