മാരുതി റിറ്റ്സ് ഉത്പാദനം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: മാരുതി റിറ്റ്സ് കാര്‍ ഉത്പാദനം നിര്‍ത്തുന്നു. വില്‍പന കുറഞ്ഞതാണ് കാരണമെന്നാണ് അറിയുന്നത്.

author-image
praveen prasannan
New Update
മാരുതി റിറ്റ്സ് ഉത്പാദനം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: മാരുതി റിറ്റ്സ് കാര്‍ ഉത്പാദനം നിര്‍ത്തുന്നു. വില്‍പന കുറഞ്ഞതാണ് കാരണമെന്നാണ് അറിയുന്നത്.

ചെറുകാറുകളുടെ മേഖലയില്‍ ശ്രദ്ധ നേടിയ റിറ്റ്സ് 2009ലാണ് വിപണിയിലെത്തിയത്. ഇഗ്നിയാകും റിറ്റ്സിന് പകരക്കാരനാവുക എന്നാണറിയുന്നത്.

രണ്ട് മാസമായി റൊറ്റ്സ് ഉത്പാദനം നിലച്ചിരിക്കുകയാണ്. ഒക്ടോബറില്‍ അഞ്ച് യൂണിറ്റ് മാത്രമാണ് വിറ്റു പോയത്.

ഇതിന് മുന്പുള്ള മാസങ്ങളില്‍ 3038, 2515 എന്നിങ്ങനെയാണ് വില്‍പന. റിറ്റ്സ് നിര്‍ത്തുന്നത് സംബന്ധിച്ച് മാരുതി ഔദ്യോ)ഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

maruthi ritz to be stopped