/kalakaumudi/media/post_banners/d66cfd827ba3284d5b818dd8c7a340dc7eb89124a50085fd264ad751822eb700.jpg)
മാരുതിയുടെ പ്രീമിയം സെഡാൻ സിയാസിന്റെ പുതിയ മോഡൽ എത്തുന്നു. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയാണ് പുതിയ സിയാസിനെ കമ്പനി വിൽപനയ്ക്ക് എത്തിക്കുന്നത്.
ആദ്യ സിയാസിൽ നിന്നും കൂടുതൽ പുതുമയോടെയുള്ള ലുക്കിലായിരിക്കും സിയാസ്‍ എത്തുക.
പെട്രോൾ മോഡലിന് ഓട്ടോമാറ്റിക്ക് വകഭേദവുമുണ്ടാകും. നിലവിലെ സിയാസിലുള്ള 1.3 ലീറ്റർ എൻജിൻ തന്നെയാകും ഡീസൽ മോഡലിൽ. 6000 ആർപിഎമ്മിൽ 91 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 130 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനിൽ സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയുമുണ്ടാകും.
പുതിയ കാറിന് ഇപ്പോൾ വിപണിയിലുള്ള സിയാസിനെക്കാൾ അൽപം വില കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ എസ് ക്രോസും, ബലേനോയും മാത്രമാണ് നെക്സ വഴി മാരുതി വിൽക്കുന്നത്.
അടുത്ത വർഷം ഇഗ്നിസും ബലേനൊ ആർ എസും നെക്സയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻഗ്രില്‍, ബമ്പർ എന്നിവയിലെ മാറ്റങ്ങൾ കൂടാതെ ഡേറ്റം റണ്ണിങ് ലാമ്പുകൾ, പുതിയ അലോയ് വീലുകൾ, ഇലക്ട്രോണിക് സൺറൂഫ് എന്നിവ പുതിയ സിയാസിലുണ്ടാകും.