പുത്തന്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുമായി ഒല

ഇല്ക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി മൂവ്ഒഎസ് 4 സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് പുറത്തിറക്കി ഒല.

author-image
anu
New Update
പുത്തന്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുമായി ഒല

 

ന്യൂഡല്‍ഹി: ഇല്ക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി മൂവ്ഒഎസ് 4 സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് പുറത്തിറക്കി ഒല. ഒല എസ്1 ജെന്‍ 1 സ്‌കൂട്ടറുകളായ ഒല എസ്1 പ്രൊ (രണ്ടാം തലമുറ), എസ്1 എയര്‍ എന്നിവയില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ പുതിയ ഒഎസ് ലഭിക്കുക. വരും മാസങ്ങളില്‍ മറ്റു ഒല സ്‌കൂട്ടറുകളിലും സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ ലഭ്യമാവും.

ഒല ഇലക്ട്രിക് ആപ്പ് വഴി ഇനി മുതല്‍ സ്‌കൂട്ടറുകള്‍ ലൊക്കേറ്റ് ചെയ്യാനുള്ള സൗകര്യവും മൂവ്ഒഎസ് 4 വഴി ലഭ്യമാവും. ഒല മാപ്പിലും പുതിയ നാവിഗേഷന്‍ സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ നാവിഗേഷന് കൂടുതല്‍ കൃത്യത ലഭിക്കും. ലേ ഔട്ടില്‍ മാറ്റം വരുത്തിയ നാവിഗേഷനില്‍ ഉപഭോക്താക്കളുടെ ഫേവറേറ്റ് ലൊക്കേഷനുകളും കൂട്ടിച്ചേര്‍ക്കാനാവും.

ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ ഫീച്ചറിലും ഒല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ഒഎസില്‍ ഇകോ മോഡിലും ക്രൂസ് കണ്‍ട്രോള്‍ ഉപയോഗിക്കാനാവുമെന്നതാണ് പ്രധാന മാറ്റം. നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഓട്ടോ ടേണ്‍ ഓഫ് ഇന്‍ഡിക്കേറ്റേഴ്സ്, ടാംപര്‍ ആന്‍ഡ് ഫാള്‍ ഡിറ്റക്ഷന്‍ സിസ്റ്റം എന്നിവയെല്ലാം യാത്രയിലുടനീളം റൈഡര്‍മാരെ സഹായിക്കും.

automobile Latest News