പുതിയ സ്വിഫ്റ്റ് ഫെബ്രുവരിയില്‍

മാരുതിയുടെ ജനപ്രിയമായ സ്വിഫ്റ്റിന്‍റെ പുതുതലമുറ കാര്‍ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഡല്‍ഹിയില്‍ നടക്കുന്ന

author-image
praveen prasannan
New Update
പുതിയ സ്വിഫ്റ്റ് ഫെബ്രുവരിയില്‍

മാരുതിയുടെ ജനപ്രിയമായ സ്വിഫ്റ്റിന്‍റെ പുതുതലമുറ കാര്‍ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയിലായിരിക്കും ഇതുണ്ടാവുക.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി ചില മാറ്റങ്ങള്‍ വരുത്തിയാണ് കാര്‍ ഇവിടെയെത്തുക. നിലവില്‍ ജപ്പാന്‍, ആസ്ത്രേലിയ, യൂറൊപ്പ് എന്നിവിടങ്ങളിലാണ് പുതിയ സ്വിഫ്റ്റ് നിരത്തുകളിലുള്ളത്.

1.4 ലിറ്റര്‍ ബൂസ്റ്റര്‍ ജറ്റ് പെട്രോള്‍ എഞ്ചിനാണ് രാജ്യാന്തര സ്വിഫ്റ്റിന് കരുത്തേകുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായിരിക്കും ഇന്ത്യയില്‍ പുതിയ സ്വിഫ്റ്റിന് ഉണ്ടാവുക.

new swift will be unveiled by februvary