ക്രേറ്റയെ കീഴടക്കാൻ നിസ്സാൻ കിക്‌സ്

ഹ്യൂണ്ടേയ്‌യുടെ ജനപ്രിയ കോംപാക്റ്റ് എസ് യു വി ക്രേറ്റയുടെ വിപണി പിടിക്കാൻ നിസാൻ എത്തുന്നു. ബ്രസീല്‍ വിപണിയിൽ പുറത്തിറക്കി വിജയം കണ്ട കിക്സ് എന്ന ചെറു എസ് യു വി മായാണ് നിസാൻ ഇന്ത്യയിൽ മൽസരിക്കാനെത്തുന്നത്. ടെറാനോയ്ക്കു പകരക്കാരനായേക്കും എന്ന് പ്രതീക്ഷിക്കുന്ന കിക്സ് ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വാഹനം ഇന്ത്യയിലെന്നു പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

author-image
Greeshma G Nair
New Update

ബ്രസീലിയൻ വിപണിയെ ലക്ഷ്യം വെച്ച് കിക്സ് എന്ന് പേരിട്ടിരിക്കുന്ന കോംപാക്റ്റ് എസ് യു വിയുടെ കൺസെപ്റ്റ് 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. കൺസെപ്റ്റ് മോ‍ഡലിന്റെ പ്രൊഡക്‌ഷൻ പതിപ്പ് കഴിഞ്ഞ വർഷമാണു ബ്രസീല്‍ വിപണിയിലെത്തിയത്.

നിസാൻ മൈക്ര, നിസാൻ സണ്ണി തുടങ്ങിയ വാഹനങ്ങളിലെ വി പ്ലാറ്റ്ഫോമിലാണ് കിക്സും നിർമിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുള്ള കാറിന്റെ പെട്രോൾ പതിപ്പിന് 1.6 ലിറ്റർ എൻജിനും ഡീസൽ പതിപ്പിന് 1.5 ലിറ്റർ എൻജിനുമാകും ഉണ്ടാകുക. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്ലാസ് തുടങ്ങിയ കോംപാക്റ്റ് എസ് യു വികളുമായി മത്സരിക്കാനെത്തുന്ന വാഹനത്തിന് ഓട്ടോ മാറ്റിക് വകഭേദവുമുണ്ടാകും.

. 210 കോടി മുതൽമുടക്കി നിസാൻ നിർമിക്കുന്ന എസ് യു വിയാണ് കിക്സ്, തുടക്കത്തിൽ മെക്സിക്കോയിലും, ബ്രസിലിലുമാണ് കിക്സ് നിർമിക്കുന്നത്. പത്തു മുതൽ 15 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്.

nissan suv