/kalakaumudi/media/post_banners/38c9f23be12410a28e40eb7bc37eacd6bd74ae94484a85ab857df26e223c8a6d.jpg)
2017 ജനീവ മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായി ടാറ്റ ടമോ റെയ്‌സ്‌മോ മോഡലിലൂടെ സ്‌പോര്‍ട്‌സ് കാര്‍ ശ്രേണിയിലേക്കുള്ള ടാറ്റയുടെ ചുവട് വെയ്പ് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ടാറ്റയുടെ സ്‌പോര്‍ട്‌സ് ഡിവിഷനായ ടാമോയില്‍ നിന്നുമുള്ള ആദ്യ മോഡലാണ് ടമോ റെയ്‌സ്‌മോ.
1.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ കരുത്തിലെത്തുന്ന ടാറ്റാ റെയ്‌സ്‌മോ 186 bhp യും 210 Nm torque ഉം പുറപ്പെടുവിക്കും. പാഡില്‍ ഷിഫ്റ്റുകളോട് കൂടിയ 6 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് ടമോ റെയ്‌സ്‌മോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടമോ റെയ്‌സ്‌മോയ്ക്ക് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ആറ് സെക്കന്റ് മാത്രം മതിയെന്നാണ് ടാറ്റയുടെ വാദം.
ഇറ്റലിയിലെ ടൂറിനിലുള്ള ടാറ്റാ മോട്ടോര്‍സ് ഡിസൈന്‍ സ്റ്റുഡിയോയില്‍ നിന്നുമാണ് ടമോ റെയ്‌സ്‌മോ രൂപകല്‍പന ചെയ്തത്. സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ബട്ടര്‍ഫ്‌ളൈ ഡോര്‍സ്, കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സും റൂഫും ഉള്‍പ്പെടെ റേസിങ്ങ് ശൈലിക്ക് അനുസൃതമായ രൂപകല്‍പനയുമായാണ് ടമോ റെയ്‌സ്‌മോ വന്നെത്തുന്നത്.
റെയ്‌സ്‌മോ, റെയ്‌സ്‌മോ+ എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേര്‍ഷനുകളിലായാണ് റെയ്‌സ്‌മോയെ ടാറ്റ അവതരിപ്പിക്കുന്നത്. സാധാരണ നിരത്തുകള്‍ക്കായി റെയ്സ്‌മോയും, ട്രാക്ക് റേസിങ്ങിനായി റെയ്‌സ്‌മോ+ എന്നിങ്ങനെയാണ് ടമോ കാറുകള്‍ ലഭ്യമാവുക. കൂടാതെ, മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ ഗെയ്മിങ്ങ് പ്ലാറ്റ്‌ഫോമായ ഫോര്‍സ ഹോറൈസണിലും റെയ്‌സ്‌മോ+ സാന്നിധ്യമറയിക്കും. ഇതാദ്യമായാണ് ഫോര്‍സ സീരിസില്‍ ഒരു ഇന്ത്യന്‍ കാര്‍ സാന്നിധ്യമറിയിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
