വീണ്ടും ടൊയോട്ട എസ്‍യുവി; കൊറോള ക്രോസും ഇന്ത്യന്‍ നിരത്തിലേക്ക്

ഇന്നോവ ഹൈക്രോസ്, ഹൈറൈഡര്‍ തുടങ്ങിയ വാഹനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യയിലെ എസ്.യു.വി. ശ്രേണിയില്‍ കരുത്തനാകാനുള്ള നീക്കങ്ങളിലാണ് ടൊയോട്ട.

author-image
Lekshmi
New Update
വീണ്ടും ടൊയോട്ട എസ്‍യുവി; കൊറോള ക്രോസും ഇന്ത്യന്‍ നിരത്തിലേക്ക്

ഇന്നോവ ഹൈക്രോസ്, ഹൈറൈഡര്‍ തുടങ്ങിയ വാഹനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യയിലെ എസ്.യു.വി. ശ്രേണിയില്‍ കരുത്തനാകാനുള്ള നീക്കങ്ങളിലാണ് ടൊയോട്ട.

ഹൈറൈഡറിന് പിന്നാലെ വീണ്ടുമൊരു എസ്‍യുവിയുമായി ടൊയോട്ട എത്തിയേക്കും.കൊറോളയെ അടിസ്ഥാനപ്പെടുത്തിയ എസ്‍യുവി ക്രോസിന്റെ വലുപ്പം കൂടിയ രൂപമായിരിക്കും ഇന്ത്യയിലേക്ക് എത്തുക.

ഹ്യുണ്ടേയ് ട്യൂസൺ, ജീപ് മെർഡിയൻ, ഹ്യുണ്ടേയ് അൽകസാർ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും ക്രോസ് മത്സരിക്കുക.ഇന്നോവ ഹൈക്രോസിന്റെ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ മോഡലും നിർമിക്കുക.ടിഎൻജിഎ–സി പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കും ഹൈക്രോസിന് 2850 എംഎം വീൽബെയ്സുണ്ട്.

എന്നാൽ കൊറോള ക്രോസിന്റെ ഇന്ത്യൻ പതിപ്പിന് എത്ര വീൽബെയ്സ് വരുമെന്ന് വ്യക്തമല്ല.മൂന്നു നിര സീറ്റുകളുള്ള വാഹനത്തിൽ ഏഴുപേർക്ക് വരെ സഞ്ചരിക്കാൻ സാധിക്കും.ഇലക്ട്രിക്കലി ഓപ്പൺ ചെയ്യാവുന്ന ടെയിൽ ഗേറ്റ്, വലുപ്പം കൂടിയ റിയർ ഡോർ, വലിയ ഗ്ലാസ് ഏരിയ എന്നിവയുമുണ്ടാകും.

രാജ്യാന്തര വിപണിയിലെ കൊറോള ക്രോസിന് 1.8 ലീറ്റർ എൻജിനാണ്. എന്നാൽ വലുപ്പം കൂടിയ ഇന്ത്യൻ പതിപ്പിന് 2 ലീറ്റർ പെട്രോൾ, 2 ലീറ്റർ സ്ട്രോങ് ഹൈബ്രിഡ് എൻജിനുകളായിരിക്കും ഉപയോഗിക്കുക.

india toyota corolla cross