സുരക്ഷയും അധിക ഇന്ധനക്ഷമതയും ഉറപ്പാക്കി ടൊയോട്ട ചെറുകാര്‍ പുറത്തിറക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിക്കനുയോജ്യമായ ചെറുകാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍ കന്പനിയായ ടൊയോട്ട കിര്‍ലോസ്കര്‍ മോര്‍ട്ടോര്‍സ്. കൂടുതല്‍ ഇന്ധനക്ഷമതയും കൂടുതല്‍ കൂടുതല്‍ സുരക്ഷിതവുമായ കാറാണ് ലക്ഷ്യമിടുന്നത്. ഉപസ്ഥാപനമായ ഡയ്ഹാറ്റ്സുവും ടൊയോട്ടയും ചേര്‍ന്ന് പുതുവര്‍ഷത്തില്‍ രൂപീകരിച്ച പുതു

author-image
praveen prasannan
New Update
സുരക്ഷയും അധിക ഇന്ധനക്ഷമതയും ഉറപ്പാക്കി ടൊയോട്ട ചെറുകാര്‍ പുറത്തിറക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിക്കനുയോജ്യമായ ചെറുകാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍ കന്പനിയായ ടൊയോട്ട കിര്‍ലോസ്കര്‍ മോര്‍ട്ടോര്‍സ്. കൂടുതല്‍ ഇന്ധനക്ഷമതയും കൂടുതല്‍ കൂടുതല്‍ സുരക്ഷിതവുമായ കാറാണ് ലക്ഷ്യമിടുന്നത്.

ഉപസ്ഥാപനമായ ഡയ്ഹാറ്റ്സുവും ടൊയോട്ടയും ചേര്‍ന്ന് പുതുവര്‍ഷത്തില്‍ രൂപീകരിച്ച പുതു സംയുക്ത സംരംഭം എമര്‍ജിംഗ് കോംപാക്ട് കാര്‍ കന്പനിക്കാവും ഈ കാറിന്‍റെ വികസന ചുമതല. നിലവില്‍ ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനും ഹ്യൂന്തായി മോട്ടോഴ്സിനും വെല്ലുവിളി ഉയര്‍ത്താനാവുമെന്നും ടൊയോട്ട കണക്കുകൂട്ടുന്നു.

കൂടുതല്‍ സുരക്ഷയും അധിക ഇന്ധനക്ഷമതയും കൊണ്ട് ഇപ്പോള്‍ നിരത്തുകളെ കീഴടക്കുന്ന കാറുകളുടെ വിലയിലുള്ള ആകര്‍ഷണീയത മറികടക്കാനാകുമെന്നാണ് ടൊയോട്ട കരുതുന്നത്. പുതിയ കാര്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം നടപ്പാവുന്ന 2020ല്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. ഡയ് ഹാറ്റ്സുവിന് വികസ്വര രാജ്യങ്ങള്‍ക്കായി കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ദ്ധ്യമുണ്ടെന്നതാണ് ടൊയോട്ടയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.

വിവിധോദ്ധ്യേശ്യ വാഹനം സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനം എന്നിവ പുറത്തിറക്കാനും ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്.

toyota to manufacture enhanced saftey and more milage car